മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

സ്റ്റാർട്ട്-അപ്പ് കമ്പനിയായ ആൽഫവെക്‌ടർ പുതിയ നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ ഇന്ത്യയിൽ പുറത്തിറക്കി. രാജ്യത്ത് വർധിച്ചുവരുന്ന ഇ-സൈക്കിൾ, ഇ-ടൂവീലർ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക്കിന് 30,000 രൂപയാണ് വില. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വർധിച്ചുവരുന്ന വ്യക്തിഗത യാത്രാ സൗകര്യം, വ്യായാമം എന്നിവയുടെ ആവശ്യം നിറവേറ്റാൻ പ്രാപ്‌തമാണ് പുതിയ ഇ-സൈക്കിൾ.

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

250 വാട്ട്, IP 65 (വാട്ടർപ്രൂഫ്) BLDC മോട്ടോർ ഉൾക്കൊള്ളുന്ന മെറാക്കിയിൽ പരമാവധി 25 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. 6.36AH ഉള്ള ലിഥിയം അയൺ ബാറ്ററി 750 സൈക്കിൾ ചാർജിംഗിനായി നീണ്ടുനിൽക്കും. കൂടാതെ ഒരു വർഷത്തെ വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

2.5 മണിക്കൂറിനുള്ളിൽ മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. ഇത് 35 കിലോമീറ്റർ വരെ പൂർണ ചാർജിൽ ചവിട്ടാനും സാധിക്കും. അതായത് ദിവസേനയുള്ള നഗര യാത്രകൾക്ക് ഇത് ഒരു പ്രായോഗിക ഓപ്ഷനായിരിക്കുമെന്ന് ചുരുക്കം.

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

പെഡൽ അസിസ്റ്റ്, ത്രോട്ടിൽ, ക്രൂയിസ്, പെഡൽ എന്നീ നാല് റൈഡ് മോഡുകളും ഇ-സൈക്കിളിൽ ഒരുക്കിയിട്ടുണ്ട്. അതായത് ബാറ്ററി പൂർണമായും കുറയുമ്പോൾ ഒരു അവസാന ഓപ്ഷൻ എല്ലായ്പ്പോഴും ലഭ്യമാണ്.

MOST READ: 125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

സുരക്ഷാ ആവശ്യങ്ങൾക്കായി മെറാക്കിക്ക് ഓട്ടോമാറ്റിക് ബ്രേക്ക് കട്ട് ഓഫ് ഇ-ബ്രേക്കുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ആൽഫവെക്ടർ പറയുന്നു. മോഷണം തടയുന്നതിന്,കീ-ലോക്ക് സ്വിച്ച് ഉപയോഗവും ഇ-സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കീ ഇല്ലാതെ സൈക്കിൾ സ്റ്റാർട്ട് ചെയ്യാനോ പ്രവർത്തിപ്പിക്കാനോ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

700 റീട്ടെയിൽ സ്റ്റോറുകൾ വഴി രാജ്യത്തെ 350 നഗരങ്ങളിലായി ഇ-സൈക്കിൾ വാഗ്ദാനം ചെയ്യാൻ ആൽഫവെക്ടർ തയാറെടുത്തു കഴിഞ്ഞു. കൂടാതെ വെബ്‌സൈറ്റ് വഴി ഓർഡറുകൾ സ്വീകരിക്കാനും കമ്പനി സജ്ജമായെന്നാണ് റിപ്പോർട്ട്.

MOST READ: ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മീറ്റിയോർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

ബ്ലാക്ക്-റെഡ്, സിൽവർ-ഗ്രേ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന ഇ-സൈക്കിളിന് ഡിസ്പ്ലേ യൂണിറ്റും ലഭിക്കുന്നു. അത് ബാറ്ററി ലെവൽ വിവരങ്ങളാണ് ലഭ്യമാക്കുന്നത്. 22 കിലോ ഭാരം വരുന്ന ഹൈ-ടെൻ‌സൈൽ സ്ട്രീൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നതും.

മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

ഇലക്ട്രിക് സൈക്കിൾ ശ്രേണിയിൽ ചുവടുറപ്പിച്ച ലെക്ട്രോ സൈക്കിളുമായാണ് പുതിയ ആൽഫവെക്‌ടർ മെറാക്കി നയന്റീ വൺ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
AlphaVector Launched Meraki By Ninety One E-Cycle In India. Read in Malayalam
Story first published: Saturday, November 7, 2020, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X