കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

കാർ മോഷണം എന്നത് ഓരോ കാർ ഉടമയുടെയും പേടിസ്വപ്നമാണ്, കൂടാതെ ഓരോ വർഷവും ഉയർന്ന തോതിൽ കാർ മോഷണങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

നഷ്ടം നികത്താൻ വലിയ തുക നൽകേണ്ടി വരുന്നതിനാൽ, കാർ മോഷ്ടാക്കൾ കാർ ഉടമകൾക്ക് മാത്രമല്ല കാർ ഇൻഷുറൻസ് കമ്പനികൾക്കും പേടിസ്വപ്നങ്ങൾ നൽകുന്നു.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

കാർ മോഷ്ടാക്കൾക്ക് നിലവിൽ മോഷ്ടിക്കാൻ ഇഷ്ടപ്പെടുന്ന വാഹനങ്ങളാണ് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അല്ലെങ്കിൽ എസ്‌യുവികൾ.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ കാറുകളും സമാനമായവയുമാണ് മോഷണത്തിന് ഉയർന്ന അപകടസാധ്യതയുള്ള മോഡലുകൾ. ഈ സാമ്പത്തിക വർഷം 2019 നെ അപേക്ഷിച്ച് എസ്‌യുവി മോഷണത്തിൽ 20 ശതമാനം വർധനയുണ്ടായി.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

കാർ മോഷണം തടയുന്നതിന് ആധുനിക സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാർ മോഷ്ടാക്കളും സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വയം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ചില നല്ല സമ്പ്രദായങ്ങൾ പിന്തുടരുകയും ചില അടിസ്ഥാന സുരക്ഷാ ഉപകരണങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് നല്ലത്.

MOST READ: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ; ID.4 ഇവി അടുത്ത വർഷം ആദ്യം

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

കാർ മോഷണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികൾ ഇതാ:

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

1. സുരക്ഷിതമായ പാർക്കിംഗ് സ്ഥലം കണ്ടെത്തുക

സുരക്ഷിതമായ പാർക്കിംഗ് ലൊക്കേഷൻ കണ്ടെത്തുക എന്നത് ഓരോ കാർ ഉടമയും പാലിക്കേണ്ട വളരെ കർശനമായ കാര്യമാണ്. പലരും പലപ്പോഴും തങ്ങളുടെ കാറുകൾ വീടിന് പുറത്ത് തെരുവുകളിൽ തുറന്ന ഇടത്ത് പാർക്ക് ചെയ്യുന്നു, ഇത് കാറിനെ മോഷ്ടാക്കൾക്ക് മുന്നിൽ ദുർബലമാക്കുന്നു. എളുപ്പത്തിൽ കാണാവുന്നതും നല്ല പ്രകാശമുള്ളതുമായ ഒരു പാർക്കിംഗ് സ്ഥലം കണ്ടെത്തും തെരഞ്ഞെടുക്കും വേണം.

MOST READ: കൂടുതൽ മോടിയാക്കാം; ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ സ്റ്റൈലിംഗ് പാക്കേജ് II അവതരിപ്പിച്ച് ടൊയോട്ട

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

2. കാർ അലാറം

കാർ അലാറങ്ങൾ പഴയ രീതിയിലുള്ളവയാണെങ്കിലും കുറഞ്ഞത് ഒരു പരിധിവരെ ഫലപ്രദമാണ്. കാർ അലാറം സംവിധാനങ്ങൾ ലൗഡ് സ്പീക്കർ അടിസ്ഥാനമാക്കിയുള്ളതാണ് അല്ലെങ്കിൽ ഹെഡ്‌ലാമ്പുകളും ഹസാർഡ് വാമ്പുകളും സംയോജിപ്പിച്ച് കാറിൽ ആരേങ്കിലും അതിക്രമിച്ച് കേറാൻ നേരം ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉടമയ്ക്ക് ഫോൺ ഇന്റഗ്രേഷൻ അയയ്‌ക്കുന്ന ആപ്ലിക്കേഷനോ SMS അറിയിപ്പുകളോ ആയി ആധുനിക കാർ അലാറങ്ങൾ പലപ്പോഴും വരുന്നു.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

കാർ അലാറങ്ങൾ വളരെ അടിസ്ഥാന സുരക്ഷാ സവിശേഷതകളാണെങ്കിലും, ആളുകൾ പലപ്പോഴും അലാറങ്ങൾ ഒരു അപാകതയാണെന്ന് കരുതി അവഗണിക്കുന്നതിനാൽ അവയുടെ ഫലപ്രാപ്തി പരിമിതമാണ്. അതിനാൽ, കാർ അലാറം മുഴങ്ങുമ്പോഴെല്ലാം ഉടമ അറിഞ്ഞിരിക്കുകയും ജാഗ്രത പാലിക്കുകയും വേണം.

MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

3. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്

ഇപ്പോൾ എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അത് ഒരു റെസിഡൻഷ്യൽ കോംപ്ലക്സോ ഓഫീസ് കെട്ടിടമോ റോഡുകളോ ആകട്ടെ. എന്നിരുന്നാലും, റോഡ് സിസിടിവി ക്യാമറകൾ പലപ്പോഴും പ്രവർത്തനരഹിതമായി വരുന്നു. അതിനാൽ, ഉടമ തന്റെ കാറിന്റെ പാർക്കിംഗ് സ്ഥലത്ത് പോയിന്റുചെയ്യുന്ന ഒരു സിസിടിവി ക്യാമറ ഇൻസ്റ്റാൾ ചെയ്യാൻ ശുപാർശ ചെയ്യുന്നു.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

ഇൻസ്റ്റാൾ ചെയ്യുന്ന ക്യാമറകളുടെ ഗുണനിലവാരവും എണ്ണവും അനുസരിച്ച് ഒരു നല്ല സിസിടിവി ക്യാമറ സജ്ജീകരണത്തിന്റെ വില 2,000 രൂപ മുതൽ 18,000 രൂപ വരെയാണ്. ഇതൊരു ഒറ്റത്തവണ ചെലവാണ്, പക്ഷേ വളരെ ഉപയോഗപ്രദമാണ്.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

4. വാഹന GPS ട്രാക്കറുകൾ

GPS ട്രാക്കറുകൾ‌ വളരെ ഉപയോഗപ്രദവും എന്നാൽ അധികം വിലയേറിയതുമല്ല. 6,000 രൂപ ചെലവഴിച്ച് നല്ല നിലവാരമുള്ള ഒരു വാഹന GPS ട്രാക്കർ കണ്ടെത്താനാകും. ഉപകരണങ്ങൾക്ക് പരിഷ്‌ക്കരണങ്ങളോ വയർ ടാമ്പറിംഗോ ആവശ്യമില്ല, പക്ഷേ കാറിനെയും ഉടമയെയും ഇത് ബന്ധിപ്പിക്കുന്നു.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

GPS ട്രാക്കിംഗ് ഉപകരണങ്ങൾ അവരുടെ വാഹനങ്ങളെക്കുറിച്ച് തത്സമയ അപ്‌ഡേറ്റുകൾ അയയ്‌ക്കുന്നു. ഒരു കാർ മോഷണമുണ്ടായാൽ, അത്തരമൊരു ഉപകരണത്തിന് വാഹനം എവിടെയാണെന്ന് ഉടമയോട് പറയാൻ കഴിയും, അതനുസരിച്ച് അധികാരികൾക്ക് നടപടിയെടുക്കാനും കഴിയും.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

5. സ്റ്റിയറിംഗ് ലോക്ക് / ഗിയർ ലോക്ക്

കാറുകൾ സുരക്ഷിതമാക്കുന്നതിനും മോഷണസാധ്യത ലഘൂകരിക്കുന്നതിനും സ്റ്റിയറിംഗ്, ഗിയർ ലോക്കുകൾ പരീക്ഷിച്ചതും തെളിയിക്കപ്പെട്ടതുമായ പരിഹാരങ്ങളാണ്. അവർക്ക് ഒരു ഇലക്ട്രോണിക് വർക്കും ആവശ്യമില്ല. സ്റ്റിയറിംഗ്, ഗിയർ ലോക്കുകൾ അടിസ്ഥാനപരമായി റോഡ് അല്ലെങ്കിൽ ക്ലാമ്പുകളുള്ള ലോക്കിംഗ് സിസ്റ്റങ്ങളാണ്.

കാർ മോഷണം ചെറുക്കാൻ ചില പൊടിക്കൈകൾ

ഇവ തകർക്കാൻ പ്രയാസമാണ്, അത് സ്റ്റിയറിംഗ്, ഗിയർ സ്റ്റിക്കുകൾ നീങ്ങുന്നത് തടയുന്നു. ഇവ മൂലം കാർ മോഷ്ടാക്കൾക്ക് വാഹനം മോഷ്ടിക്കുന്നത് ബുദ്ധിമുട്ടാണ്. മികച്ച നിലവാരമുള്ള സ്റ്റിയറിംഗ് ലോക്ക് അല്ലെങ്കിൽ ഗിയർ ലോക്ക് ഏകദേശം 2,000 രൂപ മുടക്കിക്കൊണ്ട് മാർക്കറ്റിൽ കണ്ടെത്താൻ കഴിയും.

Most Read Articles

Malayalam
English summary
Basic Tips To Minimalise Car Thefts. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X