2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ലോകം ഇപ്പോഴും കൊവിഡ് മഹാമാരി സാഹചര്യങ്ങളുമായി പൊരുതുന്നു എന്ന വസ്തുത കാരണം 2020 നമുക്കെല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു. എന്നിരുന്നാലും, വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടാന്‍ തുടങ്ങി.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ഈ വര്‍ഷം രണ്ടാം പകുതിയില്‍ ക്രമേണ വേഗത കൈവരിച്ചു, കാരണം ഈ കാലഘട്ടത്തില്‍ നിരവധി പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തി. എംജി ഗ്ലോസ്റ്റര്‍, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, മഹീന്ദ്ര ഥാര്‍, ഹ്യുണ്ടായി i20 തുടങ്ങി നിരവധി വലിയ ലോഞ്ചുകള്‍ ഈ വര്‍ഷം സംഭവിച്ചു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ഈ വര്‍ഷം തീര്‍ച്ചയായും എസ്‌യുവികളുടേതാണെന്ന് നമുക്ക് പറയാം. 2020-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മികച്ച 5 ഇന്ധനക്ഷമതയുള്ള എതൊക്കെയെന്ന് ഒന്ന് പരിശോധിക്കാം.

MOST READ: കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

കിയ സോനെറ്റ്

ഈ വര്‍ഷം വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാറുകളിലൊന്നാണ് കിയ സോനെറ്റ്. സെപ്റ്റംബറില്‍ 6.71 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയുമായി എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

കിയ സോനെറ്റിന്റെ 1.2 ലിറ്റര്‍ വേരിയന്റ് 18.4 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നുവെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഡിസിടി വേരിയന്റില്‍ 18.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും അവകാശപ്പെടുന്നു. അതേസമയം എഎംടി പതിപ്പില്‍ 18.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

നിസാന്‍ മാഗ്‌നൈറ്റ്

ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ നിസാനില്‍ നിന്നുള്ള ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് മാഗ്‌നൈറ്റ്. അടിസ്ഥാന വേരിയന്റിന് 4.99 ലക്ഷം രൂപയും ഉയര്‍ സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് 9.59 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

1.0 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ടര്‍ബോ പെട്രോള്‍ യൂണിറ്റ് 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കും. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മാനുവല്‍ വേരിയന്റില്‍ 18.75 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിരുന്നാലും, ടര്‍ബോ പെട്രോള്‍ യൂണിറ്റ് മാനുവല്‍, സിവിടി വേരിയന്റുകള്‍ക്ക് യഥാക്രമം 20 കിലോമീറ്റര്‍, 17.7 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍

അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ സബ് കോംപാക്ട് എസ്‌യുവി പ്രധാനമായും മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ-ബാഡ്ജ് പതിപ്പാണ്. ടൊയോട്ട ഗ്ലാന്‍സയ്ക്ക് ശേഷം സുസുക്കി ടൊയോട്ട പങ്കാളിത്തത്തില്‍ നിന്ന് വരുന്ന രണ്ടാമത്തെ മോഡലാണിത്.

MOST READ: റേഞ്ചർ റാപ്‌റ്ററിന് പിന്നാലെ ഫോക്കസ്, ഫോക്കസ് ST ഹാച്ച്ബാക്കുകൾ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ഫോർഡ്

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

എസ്‌യുവിക്ക് ഇന്ത്യയില്‍ 8.40 ലക്ഷം രൂപ മുതല്‍ 11.30 ലക്ഷം വരെയാണ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K-സീരീസ് ബിഎസ് VI പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ഈ എഞ്ചിന്‍ 103 bhp കരുത്തും 138 Nm torque ഉം ആണ് നല്‍കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 17.03 കിലോമീറ്റര്‍, 18.76 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്

വിറ്റാര ബ്രെസയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചു, ഇപ്പോള്‍ ഇത് ധാരാളം സ്‌റ്റൈലിംഗും ഫീച്ചര്‍ അപ്ഗ്രേഡുകളും നല്‍കുന്നു. പെട്രോള്‍ മാത്രമുള്ള മോഡലായി നല്‍കുന്ന എസ്‌യുവിയുടെ വില 7.34 ലക്ഷം രൂപ എകസ്‌ഷോറും വിലയില്‍ ആരംഭിക്കുന്നു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

എസ്‌യുവിയുടെ ബിഎസ് VI ആവര്‍ത്തനത്തിന് 1.5 ലിറ്റര്‍ K-സീരീസ് എഞ്ചിന്‍ ലഭിക്കുന്നു. പുതിയ എഞ്ചിന്‍ പരമാവധി 102 bhp കരുത്തും 134 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന എസ്‌യുവി യഥാക്രമം 17.03 കിലോമീറ്റര്‍, 18.76 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

എംജി ഹെക്ടര്‍ പ്ലസ്

എംജി മോട്ടോര്‍ ഇന്ത്യ അഞ്ച് സീറ്റര്‍ ഹെക്ടര്‍ എസ്‌യുവിയുടെ മൂന്നാം നിര പതിപ്പ് ഈ ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

1.5 പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് മൂന്ന് പവര്‍ട്രെയിന്‍ ചോയിസുകളുമായി എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് പതിപ്പുകള്‍ 141 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു.

2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

ഡീസല്‍ പതിപ്പ് 168 bhp കരുത്തും 350 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഹെക്ടര്‍ പ്ലസിന്റെ 2.0 ലിറ്റര്‍ വേരിയന്റിന് 16.56 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് അവകാശപ്പെടുന്നു. പെട്രോള്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ യഥാക്രമം 14 കിലോമീറ്റര്‍, 11.6 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Find Here Top 5 Most Fuel Efficient SUV Launched In 2020. Read in Malayalam.
Story first published: Sunday, December 13, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X