കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി ജർമൻ ആഢംബര വാഹന നിർമാതാക്കളായ പോർഷ. പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി വാഹനത്തിന്റെ സെലിബ്രേറ്ററി മോഡൽ പുറത്തിറക്കിയാണ് കമ്പനി ആഘോഷിച്ചത്.

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

കാർമൈൻ റെഡ് കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ മോഡൽ അടുത്തിടെ ജർമനിയിലെ ഉപഭോക്താവിന് കമ്പനി കൈമാറുകയും ചെയ്‌തു. 2002 ൽ നടന്ന പാരീസ് മോട്ടോർ ഷോയിലാണ് പോർഷ കയെൻ എസ്‌യുവിയെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്.

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

മൂന്ന് തലമുറയിലധികം ചരിത്രമുള്ള കയെനിന്റെ ഏറ്റവും പുതിയ ആവർത്തനം 2018-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. നിലവിൽ മൂന്ന് വേരിയന്റുകളിൽ രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 1.19 കോടി രൂപയാണ് എക്സ്ഷോറൂം വില.

MOST READ: പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

അതിൽ കയെൻ, കയെൻ ഇ-ഹൈബ്രിഡ്, കയെൻ ടർബോ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിൽ വിൽക്കുന്ന പോർഷ കയെനിലെ എഞ്ചിൻ ഓപ്ഷനുകളിൽ 3.0 ലിറ്റർ V6 പെട്രോൾ യൂണിറ്റും 4.0 ലിറ്റർ V8 പെട്രോൾ പതിപ്പുമാണ് ഉൾപ്പെടുന്നത്.

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

ആഢംബര സ്പോർട്‌സ് എസ്‌യുവിക്ക് ആഭ്യന്തര വിപണിയിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതോടെ ജർമ്മൻ വാഹന ബ്രാൻഡായ പോർഷ തങ്ങളുടെ പുതിയ കയീനിന്റെ കൂപ്പെ പതിപ്പിനെയും കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

MOST READ: സൂപ്പർവെലോസിന്റെ ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

ഇന്ത്യൻ വിപണിയിലെ സ്റ്റാൻഡേർഡ് കയെൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പതിപ്പ് വിപണിയിൽ എത്തിയതെങ്കിലും പുതിയ മോഡലിന് പിന്നിൽ ചെറുതായി പരിഷ്ക്കരിച്ച ഷാർപ്പ് ടാപ്പിംഗ് റൂഫ് നൽകാൻ പോർഷ ശ്രദ്ധിച്ചു.

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

പോർഷ കയെൻ കൂപ്പെ ഒരു സമ്പൂർണ ബിൽറ്റ് യൂണിറ്റായാണ്(CBU) ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ റിയർ പ്രൊഫൈൽ 18 മില്ലീമീറ്റർ വീതിയുള്ളതാണ് കയെൻ കൂപ്പെ എന്നതും ശ്രദ്ധേയമാണ്.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

V6, V8 എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് കൂപ്പെ എസ്‌യുവി നിരത്തിലെത്തുന്നത്. V6 പതിപ്പിലെ 3.0 ലിറ്റർ യൂണിറ്റ് 335 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കയെൻ എസ്‌യുവിയുടെ 10 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി പോർഷ

അതേസമയം ഉയർന്ന വേരിയന്റിലെ V8 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് എഞ്ചിൻ 542 bhp കരുത്തിൽ 770 Nm torque വികസിപ്പിക്കാനും പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളും ഒരു സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Cayenne SUV Surpasses 10 Lakh Units Production Milestone. Read in Malayalam
Story first published: Saturday, December 12, 2020, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X