ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

Written By:

ചൈനാക്കാരെപ്പറ്റി നമുക്ക് നല്ല അഭിപ്രായം പൊതുവിലില്ല. പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ചിട്ടുണ്ട്. ഇപ്പോൾ ആ രാജ്യം വളർച്ചയുടെ പടവുകൾ ചവിട്ടിക്കേറുകയാണ്. ഇന്ത്യയിലേക്ക് ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങൾ കയറ്റിവിടുന്നതും ചൈനയാണെന്നാണ് വെപ്പ്. മുതലാളിത്തത്തെ നിയന്ത്രിക്കുന്നതു വഴിയാണ് ചൈന ഈ നേട്ടങ്ങളെല്ലാം കൊയ്യുന്നത്. മുതലാളിത്തത്തിന്റെ നല്ലത് മാത്രം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ പോലും നല്ല സാങ്കേതിക ജ്ഞാനമുള്ള യുവാക്കളെ വളർത്തിയെടുക്കാൻ ഈ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.

മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം

ഇത്തരത്തിലുള്ള സാങ്കേതികജ്ഞാനത്തിന്റെ വളർച്ചയ്ക്ക് ഒരുദാഹരണമായി ചൈനയിൽ നിന്നുള്ള ഈ വാർത്ത ചൂണ്ടിക്കാട്ടാവുന്നതാണ്. ചൈനയിലെ ഒരു ഗ്രാമപ്രദേശത്ത് താമസിക്കുന്ന യുവാവാണ് ഈ സാഹസികസംരംഭത്തിനു പിന്നിൽ.

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

300,000 യ്വാൻ ചെലവിട്ടാണ് ഷി സോങ്ബോ എന്ന ചൈനീസ് യുവാവ് ഈ ആകാശക്കപ്പൽ നിർമിച്ചത്. 29 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം.

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

23 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ളതാണ് ഈ എയർഷിപ്പ്. ഈയിടെ ഈ ആകാശക്കപ്പലിന്റെ പരീക്ഷണപ്പറക്കൽ നടന്നു. അഞ്ഞൂറ് മീറ്റർ ദൂരത്തോളം ഷി സോങ്ബോ പറന്നുപോയതായി റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

ഏതാണ്ട് രണ്ട് മണിക്കൂറോളം ഷി സോങ്ബോ ആകാശത്ത് പറന്നുനടന്നു. എട്ടുതവണ ടേക്ക് ഓഫ് ചെയ്യുകയും ലാൻഡിങ് നടത്തുകയും ചെയ്തു. ഒരുക്കൽപോലും പ്രശ്നങ്ങൾ നേരിട്ടില്ല.

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

ചൈനയിൽ സാങ്കേതികരംഗത്ത് നടക്കുന്ന വൻ മുന്നേറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് ഇക്കാണുന്നതെല്ലാം എന്നാണ് നീരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്തരം വാർത്തകൾ ചൈനയിൽ നിന്ന് നിരവധി വരുന്നുണ്ട്.

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കാലത്തു തന്നെ പറക്കലിനോട് വലിയ താൽപര്യമുണ്ടായിരുന്നയാളാണ് ഷി സോങ്ബോ. പതിനേഴാം വയസ്സിൽ പഠനമുപേക്ഷിച്ച് ഒരു എയ്റോ മോഡൽ നിർമാണ കമ്പനിയിൽ ചേർന്നു ഇദ്ദേഹം. ഇവിടെ നിന്ന് പഠിച്ച സാങ്കേതികത സ്വയം പ്രയോഗിച്ചു നോക്കുകയായിരുന്നു ഷി.

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

സ്വന്തമായി പറക്കുന്ന ഉപകരണമുണ്ടാക്കാനായി പ്രസ്തുത കമ്പനിയിൽ നിന്ന് രാജി വെച്ചു ഷി സോങ്ബോ. ഡെഡിക്കേഷൻ എന്നൊക്കെപ്പറഞ്ഞാൽ ദിദാണ്!

കൂടുതൽ

കൂടുതൽ

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

ആദ്യത്തെ പാസഞ്ചര്‍ വൈദ്യുതി വിമാനം ചൈനയില്‍ തയ്യാറായി

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്: ഏതൊരു ഭാരതീയനും അറിയേണ്ട കാര്യങ്ങള്‍!

English summary
Henan Villager Builds His Own Air Ship.
Story first published: Saturday, October 31, 2015, 14:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark