54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

By Santheep

എന്തെങ്കിലുമൊരു ഭ്രാന്തില്ലാത്തവർക്ക് ജീവിതം പ്രയാസമുള്ളതായിരിക്കും. ഭ്രാന്തിന്റെ വ്യത്യസ്തതയും വലിപ്പച്ചെറുപ്പങ്ങളുമെല്ലാം ചേർന്നാണ് ഓരോ മനുഷ്യനെയും വേറിട്ടവരാക്കുന്നത്. ഇവിടെ കുറച്ച് കൂടിയ ഒരിനത്തെയാണ് പരിചയപ്പെടുത്തുന്നത്. ഇങ്ങോരുടെ ഭ്രാന്ത് കണ്ട് നമ്മുടെയെല്ലാം ഭ്രാന്തിന് ഭ്രാന്ത് പിടിക്കേണ്ടതാണ്.

54 ചെറിയ ആളില്ലാ വിമാനങ്ങൾ കൂട്ടിച്ചേർത്ത് ഒരു മിനി ഹെലികോപ്റ്റർ നിർമിക്കുകയാണ് പുള്ളിക്കാരൻ ചെയ്തത്. ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

54 മിനി ഡ്രോണുകൾ സംതുലിതമായ രീതിയിൽ ഘടിപ്പിച്ചിരിക്കുകയാണ് ഇതിൽ.

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

ഈ അമ്പത്തിനാലെണ്ണവും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ആയത്തിലാണ് ഹെലികോപ്റ്റർ പൊന്തുന്നത്.

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

മിനി ഡ്രോണുകളെക്കൊണ്ടാവുന്ന വിധത്തിൽ ഹെലികോപ്റ്ററിനെ പൊന്തിക്കുന്നുണ്ട്. എങ്കിലും വലിയ പറക്കലിനൊന്നും ശേഷിയില്ല ഇതിന്.

വീഡിയോ

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

സ്വാം എന്നാണ് ഈ ഹെലികോപ്റ്ററിന് പേരിട്ടിരിക്കുന്നത്. തേനീച്ചകൾ ഒരുമിച്ചുണ്ടാക്കുന്ന ശബ്ദത്തെയാണ് ഈ പേര് പ്രതിനിധീകരിക്കുന്നത്. സംഗതിയെന്താന്നു വെച്ചാൽ, ഈ ഹെലികോപ്റ്റർ പറക്കുമ്പോൾ ഇത്തരമൊരു ശബ്ദമാണ് പുറത്തുവരുന്നത്.

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

പരമാവധി 148 കിലോഗ്രാം ഭാരം പൊന്തിക്കാൻ കഴിയും സ്വം ഹെലികോപ്റ്ററിന്. ഏതാണ്ട് പത്തു മിനിട്ടോളം ഇതിന് പറക്കുവാനും സാധിക്കും.

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

ബാറ്ററി ചാർജിലാണ് ഡ്രോണുകൾ പ്രവർത്തിക്കുന്നത്. ഈ ചാർജ് തീരുന്നതോടെ പറക്കലും തീരുന്നു.

54 ആളില്ലാവിമാനങ്ങൾ കൊണ്ട് ഒരു ഹെലികോപ്റ്റർ

ഇതൊരു ചെറിയ തമാശയായി മാത്രം കണ്ടാൽ മതി. എന്നാൽ, ഭാവിയിൽ ഇത്തരം ചെറിയ യാത്രാവിമാനങ്ങൾ ആകാശത്ത് അനുവദിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്.

കൂടുതൽ

കൂടുതൽ

നെയ്മര്‍ ജൂനിയറെന്ന ഹെലികോപ്റ്ററുടമ!

നേപ്പാളില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്ററുകള്‍ ചെയ്യുന്നതെന്ത്?

അമേരിക്ക പറക്കും ട്രക്ക് വികസിപ്പിച്ചെടുത്തു

കലാം തന്റെ ബാല്യകാലസ്വപ്നം സാക്ഷാത്കരിച്ച നിമിഷം

Most Read Articles

Malayalam
English summary
Man straps 54 drones together to make a mini helicopter.
Story first published: Thursday, October 1, 2015, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X