ആദ്യത്തെ പാസഞ്ചര്‍ വൈദ്യുതി വിമാനം ചൈനയില്‍ തയ്യാറായി

By Santheep

ഇന്ത്യാക്കാര്‍ യോഗ കളിച്ചിരിക്കുമ്പോള്‍ മേഖലയിലെ പ്രധാന എതിരാളിയായ ചൈന ചെയ്യുന്നതെന്താണ്? വളര്‍ച്ചയില്‍ എപ്പോഴും ഇന്ത്യയെക്കാള്‍ പത്തോ പതിനഞ്ചോ പടി മുമ്പിലുള്ള ചൈന ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ വിമാനങ്ങള്‍ പറത്താന്‍ തയ്യാറെടുക്കുകയാണ് ചൈന!

ഇലക്ട്രിക് വിമാനങ്ങള്‍ നേരത്തെ തന്നെ നിര്‍മിക്കപ്പെടുകയും പറത്തുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, ഇതാദ്യമായിട്ടാണ് ഒരു പാസഞ്ചര്‍ ഇലക്ട്രിക് വിമാനം പറത്തുന്നത്. വലിയൊരു വിപ്ലവം തന്നെയാണ് ചൈന സാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. താഴെ കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

ബിഎക്‌സ്1ഇ എന്നാണ് ചൈന വികസിപ്പിച്ചെടുത്ത ഈ ഇലക്ട്രിക് പാസഞ്ചര്‍ വിമാനത്തിന്റെ പേര്.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

14.5 മീറ്റര്‍ വിങ്‌സ്പാനാണ് ഈ വിമാനത്തിനുള്ളത്. ഇതിന് 3000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കും.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

രണ്ടു മണിക്കൂറിനുള്ള വിമാനത്തിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ 45 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ സമയം പറക്കാന്‍ ഈ ചാര്‍ജില്‍ സാധിക്കും.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

ഷെന്‍യാങ് എയ്‌റോസ്‌പേസ് യൂണിവേവ്‌സിറ്റിയും ലിയാവോണിങ് എയ്‌റോസ്‌പേസ് അക്കാദമിയും ചേര്‍ന്നാണ് ഇലക്ട്രിക് വിമാനത്തിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

ലിയാവോണിങ് റൂയിക്‌സിയാങ് ജനറല്‍ ഏവിയേഷന്‍ കമ്പനിക്കു വേണ്ടിയാണ് ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ആദ്യമായി നിര്‍മിച്ച രണ്ട് ഇലക്ട്രിക് വിമാനങ്ങള്‍ ഇതിനകം തന്നെ ഡെലിവറി ചെയ്തു കഴിഞ്ഞു.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

നിലവിലെ സാഹചര്യത്തില്‍ ഈ വിമാനങ്ങള്‍ വലിയ യാത്രകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കില്ല. തുടക്കത്തില്‍ ഇവ പൈലറ്റ് ട്രെയിനിങ്ങിനും ടൂറിസം ആവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കും.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

ഒരു ദശലക്ഷം യ്വാന്‍ ആണ് ഒരു ഇലക്ട്രിക് വിമാനത്തിന്റെ വില. ഇതുപോലുള്ള 28 എണ്ണത്തിനായി ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

എല്ലാ സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട് എന്നാണറിയുന്നത്. പറക്കലിനാവശ്യമായ അനുമതി കാത്തിരിക്കുകയാണ് കമ്പനി.

ഇന്ത്യ യോഗ കളിക്കുമ്പോള്‍ ചൈന ചെയ്തത്...

2014ലായിരുന്നു ആദ്യത്തെ ഇലക്ട്രിക് വിമാനത്തിന്റെ പിറവി. ഇതുപക്ഷേ, പാസഞ്ചര്‍ വിമാനമല്ല. എയര്‍ബസ്സാണ് ഈ വിമാനം വികസിപ്പിച്ചെടുത്തത്. വലിപ്പവും കുറവാണ്.

കൂടുതല്‍

കൂടുതല്‍

2000 കോടി വിലയുള്ള ഒബാമയുടെ വിമാനം

വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം

ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

ലോകത്തില്‍ ഏറ്റവുമധികം നിര്‍മിക്കപെട്ട യുദ്ധവിമാനങ്ങള്‍

Most Read Articles

Malayalam
English summary
China Produces World's First Electric Passenger Aircraft.
Story first published: Tuesday, June 23, 2015, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X