ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

ഹിന്ദുസ്ഥാൻ കോണ്ടസ ഒരു ഐതിഹാസിക കാറാണ്, മികച്ച അവസ്ഥയിൽ പരിപാലിക്കുന്ന സെഡാന്റെ നിരവധി ഉദാഹരണങ്ങൾ ഇന്നും നമ്മുടെ രാജ്യത്ത് സുലഭമായി കാണാറുണ്ട്.

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

എന്നാൽ സ്റ്റോക്ക് മോഡലിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നതിന് കോണ്ടസയിൽ മാറ്റം വരുത്തിയ നിരവധി പേരുണ്ട്. വളരെക്കാലം ഉൽ‌പാദനത്തിൽ തുടരുന്നതിന് ശേഷം 2002 -ലാണ് കോണ്ടസ നിർത്തലാക്കിയത്.

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

ഇന്ത്യൻ വിപണിയിൽ പുതുതലമുറ കാറുകളുടെ വിൽപ്പനയും വരവും കാരണം കോണ്ടസയെ അക്കാലത്തെ വിപണി തള്ളി പുറത്താക്കുകയായിരുന്നു. നിലവിൽ കോണ്ടസ ബ്രാൻഡിന്റെ പുനരുജ്ജീവനത്തിന്റെ ഔദ്യോഗിക സൂചനകളൊന്നും ഇന്ത്യയിൽ ഇല്ല. എന്നിരുന്നാലും, ഒരു കൂട്ടം വാഹന പ്രേമികൾ കോണ്ടസ ഇവിയുടെ ഒരു കൺസെപ്റ്റ് പതിപ്പ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

MOST READ: എതിരാളികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

മൈറ്റിസീഡ് എന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് കോണ്ടസ ഇവി കൺസെപ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വോക്‌സ്‌ഹാൾ വിക്ടറിനെ അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ കോണ്ടസ അമേരിക്കൻ മസിൽ കാറുകളെക്കുറിച്ച് മിക്ക ഇന്ത്യക്കാരെയും എപ്പോഴും ഓർമ്മപ്പെടുത്തുന്നതിനാൽ, ടീം വാഹനത്തിന്റെ DNA സജീവമായി നിലനിർത്താൻ ശ്രമിച്ചു.

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

ആദിത്യന്റെയും ബോണി സണ്ണിയുടെയും സംഘം കോണ്ടസ ഇവിയുടെ രൂപകൽപ്പന തയ്യാറാക്കിയിട്ടുണ്ട്. സമീപഭാവിയിൽ കോണ്ടസ എന്ന നേയിം പ്ലേറ്റ് തിരികെ കൊണ്ടുവരാൻ പദ്ധതികളൊന്നുമില്ല, എന്നിരുന്നാലും, ഫ്യൂച്ചറിസ്റ്റ് കോണ്ടസ ഇവി എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ആശയം നൽകുന്നതിനാണ് ഈ കൺസെപ്റ്റ് നിർമ്മിച്ചിരിക്കുന്നത്.

MOST READ: പരിഷ്കരണത്തോടെ പുതിയ ഭാവത്തിൽ തിളങ്ങി മഹീന്ദ്ര സ്കോർപ്പിയോ

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

യഥാർഥ കോണ്ടസയുടെ മൊത്തത്തിലുള്ള DNA ഈ മസ്കുലാർ രൂപത്തിലുള്ള ഇവി സങ്കൽപ്പത്തിൽ സജീവമായി നിലനിൽക്കുന്നു. നേർത്ത ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും ഉപയോഗിച്ച് ഇതിന് ശക്തമായ ഒരു ഫ്രണ്ട് എൻഡ് ലഭിക്കുന്നു.

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

വലിയ വിൻഡോ ഏരിയകളും രണ്ട്-ഡോറുകളുടെ സജ്ജീകരണവും ഉള്ള കോണ്ടസയുടെ രൂപകൽപ്പന വശങ്ങൾ വ്യക്തമാക്കുന്നു. ഇതിന് വലിയ വീലുകളും ലഭിക്കുന്നു. B-പില്ലറിൽ നിന്ന് ആരംഭിച്ച് ടെയിൽ ലാമ്പുകൾ വരെ എത്തുന്ന ചരിവുള്ള രൂപകൽപ്പന കൺസെപ്റ്റിന്റെ പിൻഭാഗം വളരെ രസകരമായി തോന്നിക്കുന്നു.

MOST READ: ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയുമായി സിംഗപ്പൂർ പൊലീസ് സേനയുടെ ഭാഗമായി ഹ്യുണ്ടായി ട്യൂസോൺ

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

മിക്ക ആധുനിക കാറുകളിലും വരുന്ന തരത്തിൽ ഒരു സൺറൂഫും ഇതിന് ലഭിക്കുന്നു. കാറിന്റെ പിൻഭാഗം പോർഷെയെ ഓർമ്മപ്പെടുത്തും ഒപ്പം ടെയിൽ ലാമ്പിന്റെ ഒരു ബാൻഡുമുണ്ട്, അവയ്ക്ക് ടേൺ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കാനും കഴിയും.

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

വാഹനത്തിന്റെ ബോഡി യഥാർത്ഥ കോണ്ടസയേക്കാൾ വളരെ താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്, മാത്രമല്ല ഇതിന് നീളവും കൂടുതലാണ്. മൊത്തത്തിൽ, ഡിസൈൻ വളരെ ഗംഭീരവും ഫ്യൂച്ചറിസ്റ്റിക്കുമായി തോന്നുന്നു.

MOST READ: ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

ഇത് എപ്പോഴെങ്കിലും ഉൽ‌പാദനത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് കൃത്തയമായ മറുപടി നൽകാൻ കഴിയില്ല. ഹിന്ദുസ്ഥാൻ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ കോണ്ടസയെ തിരികെ കൊണ്ടുവന്നേക്കില്ല. എന്നിരുന്നാലും, "അംബാസഡർ" എന്ന പേരിന്റെ അവകാശങ്ങൾ കമ്പനി ഇതിനകം പ്യൂഷോയ്ക്ക് വിറ്റു, അവർ ഭാവിയിൽ ഇത് ഉപയോഗിച്ചേക്കാം.

ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്, തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച ചുരുക്കം ചില നിർമ്മാതാക്കളെ നിലവിൽ ഇന്ത്യയിലുള്ളൂ. ഭാവിയിൽ, പഴയ മോഡലുകളുടെ പുനരുജ്ജീവനവും ഇവി രൂപത്തിൽ കാണാനിടയുണ്ട്.

Most Read Articles

Malayalam
English summary
Hindustan Contessa Futuristic EV Concept Imagined. Read in Malayalam.
Story first published: Tuesday, August 4, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X