ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

രാജ്യത്ത് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ഗ്രാമീണ മേഖലയിലെ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

എന്‍ട്രി ലെവല്‍ ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ക്കായി എഎംടി പതിപ്പുകള്‍ പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ തങ്ങളുടെ ഉത്പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ്.

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

പുതിയ ടര്‍ബോ എഞ്ചിന്‍ (പെട്രോള്‍) ഉപയോഗിച്ച് ഡസ്റ്റര്‍ ഉടന്‍ പുറത്തിറക്കുമെന്ന് റെനോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്റാം മാമില്ലപള്ളെ പറഞ്ഞു. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്‌യുവിയാണിത്.

MOST READ: ലിമിറ്റഡ് എഡിഷൻ ബുഗാട്ടി സെന്റോഡീസി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇന്ത്യ തങ്ങളുടെ പ്രധാന വിപണികളിലാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൊത്തം വില്‍പ്പന അടിസ്ഥാനത്തില്‍ ബ്രാന്‍ഡിന്റെ മികച്ച 10 ആഗോള വിപണികളിലാണെന്നും ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് പറഞ്ഞു.

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം തുടരുന്നു. എഎംടി വകഭേദങ്ങളിലുള്ള ഉപഭോക്തൃ താല്‍പ്പര്യം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബ്രാന്‍ഡ് പറയുന്നു.

MOST READ: ഡ്യുവൽ ജെറ്റ് എഞ്ചിനുമായി മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഉടനെത്തും

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഗ്രാമീണ വിപണികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് റെനോയുടെ ദീര്‍ഘകാല തന്ത്രം. രാജ്യത്തെ 330 ഗ്രാമീണ മേഖലകളെ ബ്രാന്‍ഡ് ഇതിനകം ലക്ഷ്യമിട്ടിട്ടുണ്ട്. ഇത് അവര്‍ക്ക് ഒരു പുതിയ പ്രവര്‍ത്തന മേഖലയാണെന്നും കമ്പനി പറയുന്നു.

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ ഗ്രാമീണ വിപണിയില്‍ റെനോയുടെ പങ്ക് 25 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ 19 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍.

MOST READ: പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

കൊവിഡ്-19 മഹാമാരി കാരണം ബ്രാന്‍ഡ് വില്‍പ്പനയില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും, ഇളവ് വരുത്തുകയും ചെയ്തു. രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍മാരെയും ഇന്‍വെന്ററി കൈകാര്യം ചെയ്യാനുള്ള ചെലവുകളുമായി പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ അവരുടെ ഡീലര്‍ പങ്കാളികളെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിനുള്ള പ്രത്യേക പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇന്ത്യയ്ക്കായുള്ള തങ്ങളുടെ പുതിയ തന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലോക്ക്ഡൗണ്‍ കാലയളവ് ഉപയോഗിച്ചതായും റെനോ പറഞ്ഞു. ബ്രാന്‍ഡില്‍ നിന്നും അധികം വൈകാതെ തന്നെ ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പ് വിപണിയില്‍ എത്തും.

MOST READ: 2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇതോടെ ഈ ശ്രേണിയില്‍ കുറച്ചുകൂടി വില്‍പ്പന സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്. ഡസ്റ്ററിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുന്നത്. ഏപ്രില്‍ മാസത്തോടെ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന്റെ ഭാഗമായി അവതരണം നീണ്ടുപോകുകയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Plans Launching New Models In India, To Target Rural Markets. Read in Malayalam.
Story first published: Monday, August 3, 2020, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X