പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

പാസഞ്ചർ വാഹനങ്ങളുടെ മൊത്തം ആഭ്യന്തര വിൽപ്പന 2020 ഓഗസ്റ്റിൽ 14.16 ശതമാനം ഉയർന്ന് 2,15,916 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 1,89,129 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ്-19 പശ്ചാത്തലത്തിലും ഇന്ത്യൻ വാഹന വ്യവസായം മികച്ച രീതിയിൽ മുന്നോട്ടുപോവുന്നു എന്നത് ആശ്വാസകരമാണ്.

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

അതേസമയം പാസഞ്ചർ വാഹനങ്ങളുടെ മൊത്തം ഉത്‌പാദനം 2020 ഓഗസ്റ്റിൽ 5.98 ശതമാനം ഇടിഞ്ഞ് 2,51,237 യൂണിറ്റായാതും ശ്രദ്ധേയമായി. മുൻ‌വർഷം ഇത് 2,67,215 യൂണിറ്റായിരുന്നു. കൂടാതെ കയറ്റുമതിയും 45.17 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവിന് സാക്ഷ്യം വഹിച്ചു.

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

കഴിഞ്ഞ വർഷം കയറ്റിമതി 69,516 യൂണിറ്റായിരുന്നെങ്കിൽ ഇത്തണയത് 38,116 യൂണിറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചേഴ്‌സ് (SIAM) പുറത്തുവിട്ട ഈ കണക്കുകളിൽ ബി‌എം‌ഡബ്ല്യു, മെർസിഡീസ്, ടാറ്റ മോട്ടോർസ്, വോൾവോ ഓട്ടോ എന്നിവയുടെ മൊത്ത കണക്കുകൾ ഉൾപ്പെടുന്നില്ല.

MOST READ: ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

ത്രീ വീലർ ശ്രേണി

ത്രീ-വീലറുകളുടെ മൊത്തം ആഭ്യന്തര വിൽപ്പന 2019 ഓഗസ്റ്റിൽ 58,818 യൂണിറ്റുകളിൽ നിന്ന് 2020 ഓഗസ്റ്റിൽ 75.29 ശതമാനം ഇടിഞ്ഞ് 14,534 യൂണിറ്റായി. അതോടൊപ്പം ഈ ശ്രേണിയിലെ മൊത്തം ഉത്പാദനം 1,05,091-ൽ നിന്ന് 50.35 ശതമാനം ഇടിഞ്ഞ് അത് 52,178 യൂണിറ്റായി ചരുങ്ങി.

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

ത്രീ-വീലറുകളുടെ മൊത്തം കയറ്റുമതി 2019 ഓഗസ്റ്റിൽ 45,880 യൂണിറ്റുകളിൽ നിന്ന് 2020 ഓഗസ്റ്റിൽ 13.61 ശതമാനം ഇടിഞ്ഞ് 39,636 യൂണിറ്റായതും ഈ വിഭാഗത്തിന് തിരിച്ചടിയായി.

MOST READ: മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

ഇരുചക്രവാഹന വിപണി

ഇരുചക്രവാഹന വിഭാഗത്തിൽ മൊത്തം ആഭ്യന്തര വിൽപ്പന മൂന്ന് ശതമാനം ഉയർന്ന് 15,59,665 യൂണിറ്റായി. 2019 ഓഗസ്റ്റിൽ ഇത് 15,14,196 യൂണിറ്റായിരുന്നു. അതേസമയം മൊത്തം ഉത്‌പാദനത്തിൽ 0.03 ശതമാനം വർധനയുണ്ടായി.

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

2019 ഓഗസ്റ്റിലെ 18,58,039 യൂണിറ്റുകളിൽ നിന്ന് 18,58,628 യൂണിറ്റായാണ് ഇത്തവണ വർധിച്ചത്. എന്നാൽ കയറ്റുമതിയിൽ 14.23 ശതമാനം ഇടിവുണ്ടായി. 2020 ഓഗസ്റ്റിൽ 55,842 യൂണിറ്റ്. കഴിഞ്ഞ വർഷം ഇത് 2,98,279 യൂണിറ്റായിരുന്നു.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

ക്വാഡ്രിസൈക്കിൾ

2020 ഓഗസ്റ്റിൽ ആഭ്യന്തര വിപണിയിൽ ക്വാഡ്രൈസൈക്കിൾ വിൽപ്പന നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഇത് 55 യൂണിറ്റായിരുന്നു. മൊത്തം ക്വാഡ്രിസൈക്കിൾ ഉത്പാദനം 2019 ഓഗസ്റ്റിൽ 1,010 യൂണിറ്റുകളിൽ നിന്ന് 2020 ഓഗസ്റ്റിൽ 67.92 ശതമാനം ഇടിഞ്ഞ് 324 യൂണിറ്റായി.

പാസഞ്ചർ വാഹന വിൽപ്പനയിൽ 14.16 ശതമാനം വർധനവ്

മൊത്തം ക്വാഡ്രിസൈക്കിൾ കയറ്റുമതി 70.38 ശതമാനം കുറഞ്ഞ് 2020 ഓഗസ്റ്റിൽ 282 യൂണിറ്റായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 952 യൂണിറ്റായിരുന്നു.

Most Read Articles

Malayalam
English summary
Indian Passenger Vehicle Sales Rise 14.16 Percent. Read in Malayalam
Story first published: Saturday, September 12, 2020, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X