ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

വാണിജ്യ വാഹനങ്ങളുടെ (Commercial Vehicle) വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA).

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

പ്രസിദ്ധീകരിച്ച വാഹന രജിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരം, 2020 ഓഗസ്റ്റില്‍ സിവി (CV) വില്‍പ്പന 57.39 ശതമാനം വളര്‍ച്ച നേടി. 2020 ഓഗസ്റ്റില്‍ മൊത്തം 26,536 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 62,270 യൂണിറ്റായിരുന്നു. എന്നിരുന്നാലും, സിവി വിഭാഗത്തിന്റെ പ്രതിമാസ വില്‍പ്പന മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

വാഹണിജ്യ വാഹന വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഹീന്ദ്രയാണ്. 2020 ഓഗസ്റ്റില്‍ 10,795 യൂണിറ്റുകള്‍ ബ്രാന്‍ഡ് വിറ്റു. അതേസമയം വാര്‍ഷിക വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വളര്‍ച്ച് 40.68 ശതമാനം ഇടിഞ്ഞു.

MOST READ: മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 14,684 യൂണിറ്റുകളായിരുന്നു വിറ്റത്. അതേസമയം പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 23.58 ശതമാനം വളര്‍ച്ച് കൈവരിച്ചു. 2020 ഓഗസ്റ്റില്‍ 7,115 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സ് രണ്ടാം സ്ഥാനത്തുണ്ട്.

Rank CV Aug-20 Aug-19 Growth (%)
1 Mahindra 10,795 14,684 -26.48
2 Tata 7,115 26,586 -73.24
3 Ashok Leyland 2,834 9,602 -70.49
4 Maruti 1,776 2,032 -12.60
5 VECV 1,058 3,479 -69.59
6 Daimler 341 1,221 -72.07
7 Force 276 1,057 -73.89
8 SML Isuzu 163 933 -82.53
9 Others 2,178 2,676 -18.61
ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 26,586 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് വന്‍ ഇടിവാണ്. ടാറ്റ മോട്ടോര്‍സ് വിപണി വിഹിതം കഴിഞ്ഞ ഓഗസ്റ്റില്‍ 42.69 ശതമാനത്തില്‍ നിന്ന് 26.81 ശതമാനമായി കുറഞ്ഞു. ടാറ്റ 2019 ഓഗസ്റ്റില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ സിവി ബ്രാന്‍ഡായിരുന്നു.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

എന്നാല്‍ കഴിഞ്ഞ മാസം ഇത് 73 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ടാറ്റ പിന്തള്ളി മഹീന്ദ്രയെ ആദ്യ സ്ഥാനത്തെത്തിയത്. 2020 ഓഗസ്റ്റില്‍ 2,834 യൂണിറ്റുകള്‍ വിറ്റ അശോക് ലെയ്ലാന്‍ഡാണ് മൂന്നാം സ്ഥാനത്ത്.

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 9,602 യൂണിറ്റുകളെ അപേക്ഷിച്ച് വാര്‍ഷിക വില്‍പ്പന ഗണ്യമായി കുറഞ്ഞു. അശോക് ലെയ്ലാന്‍ഡിന്റെ വിപണി വിഹിതവും കഴിഞ്ഞ ഓഗസ്റ്റില്‍ 15.42 ശതമാനത്തില്‍ നിന്ന് 10.68 ശതമാനമായി കുറഞ്ഞു.

MOST READ: ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

നാലാം സ്ഥാനത്ത് സിവി വിഭാഗത്തില്‍ അടുത്തകാലത്ത് പ്രവേശിച്ച മാരുതി സുസുക്കിയാണ്. 2020 ഓഗസ്റ്റില്‍ കമ്പനി 1,776 യൂണിറ്റുകള്‍ മാത്രമാണ് ബ്രാന്‍ഡ് വിറ്റത്. അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 2,032 യൂണിറ്റായിരുന്നു.

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

എന്നിരുന്നാലും, മാരുതി സുസുക്കിയുടെ വിപണി വിഹിതം 2020 ഓഗസ്റ്റില്‍ 3.26 ശതമാനത്തില്‍ നിന്ന് 6.69 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. VE കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ആണ് അഞ്ചാം സ്ഥാനത്ത്. 1,058 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.

MOST READ: തിരക്കേറിയ നഗര വീഥികൾക്കായി ഒരുക്കിയ അർബൻ എസ്‌യുവി; കിയ സോനെറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

341 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഡൈംലര്‍ ഇന്ത്യ ആറാം സ്ഥാനത്തും, 276 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഫോഴ്സ് മോട്ടോര്‍സ് എഴാം സ്ഥാനത്തുമുണ്ട്. SML ഇസുസു ആണ് എട്ടാം സ്ഥാനത്ത്. 163 യൂണിറ്റുകളുടെ വില്‍പ്പനയാണ് 2020 ഓഗസ്റ്റില്‍ ബ്രാന്‍ഡിന് ലഭിച്ചത്.

ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാലും സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങളാലും വാഹന വ്യവസായത്തില്‍ പോസിറ്റീവിറ്റി വര്‍ദ്ധിച്ചുവരികയാണെന്ന് അതിന്റെ റിപ്പോര്‍ട്ടില്‍ FADA രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ വിപണികള്‍ സുസ്ഥിരമായി നിലകൊള്ളുമ്പോള്‍, വര്‍ദ്ധിച്ച ആവശ്യകത ഇപ്പോള്‍ നഗര കേന്ദ്രങ്ങളിലും കാണാം.

Most Read Articles

Malayalam
English summary
2020 August Commercial Vehicle Sales Report. Read in Malayalam.
Story first published: Saturday, September 12, 2020, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X