ഈ കപ്പൽ എത്തിയാലുള്ള കാര്യം പറയേണ്ട; പിന്നീടുള്ളതോ 42 കി.മി ട്രാഫിക് ജാം!!!

കെയിൽ ഈ കപ്പൽ എത്തി കാറുകൾ ഒരേസമയം പുറത്തിറക്കിയാൽ 42 കിലോമീറ്റർ നീളമുള്ള ട്രാഫിക് ജാം രൂപപ്പെടുമെന്നാണ് കണക്കാക്കുന്നത്.

By Super Admin

ലോകത്തിലെ ഏറ്റവും വലിയ കാർ ട്രാൻസ്പോർടറാണിത്. ഈ കപ്പലിന്റെ ഉൾസൗകര്യം ഞെട്ടിക്കുന്നതാണ്. 10 ഫൂട്ബോൾ കോർട്ടിന്റെ വലിപ്പം. യുകെയിൽ ഈ കപ്പൽ എത്തി കാറുകൾ ഒരേസമയം പുറത്തിറക്കിയാൽ 42 കിലോമീറ്റർ നീളമുള്ള ട്രാഫിക് ജാം രൂപപ്പെടുമെന്നാണ് കണക്കാക്കുന്നത്.

നമ്മളിവിടെ ഈ ഭീമാകാരൻ കപ്പലിന്റെ അകവും പുറവും, നടന്നും നീന്തിയും കാണാൻ ശ്രമിക്കുന്നു. വായിക്കുക.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

ചൈനയിൽ നിന്ന് ഈ കപ്പൽ അതിന്റെ കന്നിയോട്ടം നടത്തിയിരിക്കുകയാണ്. ഇറ്റലി, ഹോളണ്ട്, സ്പെയിൻ എന്നിവിടങ്ങളെയെല്ലാം ടച്ച് ചെയ്ത് ഇപ്പോൾ ടൈൻസൈഡിൽ എത്തിച്ചേർന്നിരിക്കുകയാണ്.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

200 മീറ്റർ നീളമുണ്ട് ഈ കാരിയറിന്. വീതി 36 മീറ്ററും. കപ്പലിലേക്ക് ചരക്കുകൾ കയറ്റാനായി നിർമിച്ച റാംപിന് 75 ആനകളെ താങ്ങാനുള്ള ശേഷിയുണ്ടു പോലും!

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

നേരത്തെ പറഞ്ഞതുപോലെ പത്ത് ഫൂട്ബോൾ കോർട്ടിന്റെ അകസൗകര്യമുള്ള ഈ കപ്പലിൽ 8500 കാറുകൾ കയറ്റാൻ സാധിക്കും. ഇത്രയും കാറുകൾ ഒന്നിനു പിറകെ ഒന്നായി പുറത്തിറങ്ങിയാൽ ഏതാണ്ട് 42 കിലോമീറ്റർ റോഡ് വേറെ ഒരുപയോഗത്തിനും കൊള്ളില്ല.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

ഇങ്ങനെയൊരു കാർ കാരിയർ നിർമിക്കാൻ സാഹചര്യമൊരുങ്ങിയത് ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ പുതിയ സാമ്പത്തികശക്തികളുടെ ഉൽഭവത്തോടെയാണ്. ഇവിടങ്ങളിൽ കാറുകൾ നിർമിച്ച് വികസിതരാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് കമ്പനികൾ. കുറഞ്ഞ കൂലി കൊടുത്ത് നിർമിക്കുന്നതിനാൽ കമ്പനികൾക്ക് വൻ ലാഭം കൊയ്യാനാകുന്നു.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

ഹോയെ ഓട്ടോലൈനേഴേസ് എന്ന നോർവീജിയൻ കമ്പനിയാണ് ഈ കപ്പലിന്റെ ഉടമ. കഴിഞ്ഞ ജൂൺ മാസത്തിലാണ് കപ്പിലിന്റെ ലോഞ്ച് നടന്നത്.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

കിഴക്കൻ ഏഷ്യയും യൂറോപ്പുമാണ് കപ്പലിന്റെ വിപണികൾ. ഇവിടങ്ങളിൽ നിന്നുള്ള ചരക്കുകൾ (പ്രധാനമായി ട്രക്കുകൾ, കാറുകൾ, വാഹനഘടകഭാഗങ്ങൾ തുടങ്ങിയവ) നീക്കം ചെയ്യലാണ് ലക്ഷ്യം.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

ഹോയെ ഓട്ടോലൈനേഴ്സ് ഇതുമാതിരിയുള്ള ആറ് കപ്പലുകൾ പണികഴിപ്പിക്കുന്നുണ്ട്. ന്യൂ ഹൊറിസോൺ ഡിസൈൻ എന്ന കമ്പനിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ ഈ കപ്പലുകളോരോന്നായി വിപണിയിലെത്തും.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

14 ഡക്കുകളാണ് ഈ കപ്പലിനുള്ളത്. ഒരു ഡക്കിന്റെ വലിപ്പം 71,400 സ്ക്വയർ മീറ്ററാണ്.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ശ്മശാനം കാണാം!

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു

ഏറ്റവും വലിയ ആഡംബരക്കപ്പലിനെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്‌

Most Read Articles

Malayalam
English summary
Interesting Facts About Worlds Largest Car Carrier Ship Hoegh Target.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X