എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

വാഹനം ഓടുന്നതിനിടെ ഗിയർ മാറാൻ കോളേജ് പെൺകുട്ടികളെ അനുവദിച്ചതിന് ബസ്സ്സ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സമാനമായ സംഭവത്തിന് മറ്റൊരു ബസ്സ് ഡ്രൈവറുടെ ലൈസൻസും ഇപ്പോൾ സസ്‌പെൻഡ് ചെയ്തു.

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

കൊച്ചു കുട്ടിയേ ബസ്സിന്റെ ഗിയർ മാറാൻ അനുവദിച്ച ചങ്ങനാശ്ശേരി നാലുകോടി സ്വദേശിയായ ബസ്സ് ഡ്രൈവർ കെ വി സുധീഷിന്റെ ലൈസൻസാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

കുട്ടി ഗിയറുകൾ മാറ്റുന്നത് അനുസരിച്ച് സുധീഷ് വാഹനമോടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. സംഭത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

കുട്ടി എഞ്ചിൻ ബോക്സിന്റെ മുകളിലിരിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. സംഭവം നടക്കുമ്പോൾ ബസ്സ് റോഡിൽ ഇറക്കിയില്ലെന്നും മൈതാനത്തായിരുന്നു എന്നാണ് ഡ്രൈവറിന്റെ വാദം.

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

പത്താനമിട്ട ജില്ലയിലെ തിരുവല്ല-മല്ലപ്പള്ളി റൂട്ടിലെ പാമലയിലാണ് സംഭവമുണ്ടായത് എന്ന് ജോയിന്റ് RTO റിപ്പോർട്ട് ചെയ്യുന്നു. വിഡിയോയിലെ ദൃശ്യങ്ങളില്‍ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് RTO യുടെ പരിശോധനയിലും ബോധ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

ഇത്തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗിനെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്.

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

കഴിവതും അപകടങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കുമ്പോള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന ഡ്രൈവർമാരുടെ ഇത്തരം പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Most Read: ഫാസ്ടാഗ്: സമയ പരിധിനീട്ടി, ഡിസംബര്‍ 15 -നുശേഷം ഇരട്ടി തുക

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

കഴിഞ്ഞമാസം കല്‍പറ്റ ഗവ. കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ സമാനമായ സംഭവം നടന്നിരുന്നു .യാത്രക്കിടെ ചില വിദ്യാര്‍ത്ഥിനികള്‍ കാബിനില്‍ കയറി ഗിയര്‍ മാറ്റുകയും അതിനുസരിച്ച്‌ ഡ്രൈവര്‍ ബസ് ഓടിക്കുകയും ചെയ്തു.

Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

ദ്യശ്യങ്ങള്‍ പുറത്തു വന്നതോടെ അധികൃതർ ഡ്രൈവര്‍ എം ഷാജിക്ക് വിശദീകരണ നോട്ടീസയച്ചു. അശ്രദ്ധമായി അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്ന കുറ്റത്തിന് 2020 മേയ് അഞ്ചു വരെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

Most Read: ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

അതുപോലെ തന്നെ കൊല്ലം അഞ്ചൽ ഈസ്റ്റ് സ്കൂളിൽ നിന്നും, കൊട്ടാരക്കര വെൻ‌ഡാറിലെ വിദ്യാതിരാജ സ്കുളിലും ടൂറ്റിസ്റ്റ് ബസ്സുകൾ അബ്യാസ പ്രകടനം നടത്തിയതിനെതിരെയും മോട്ടോർ വാഹന വകുപ്പും പൊലീസും നടപടികൾ സ്വീകരിച്ചിരുന്നു. കാണികളെ ആകർഷിക്കുന്നതിന് ഡ്രൈവർമാർ ചെയ്യുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾക്ക് കഠുത്ത ശിഷാനടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായവും.

Most Read Articles

Malayalam
English summary
Kerala Bus Driver license suspended for Six months. Read more Malayalam.
Story first published: Tuesday, December 3, 2019, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X