IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

നിരവധി തട്ടിപ്പുകളും തിരികെ ലഭിക്കാത്ത വായ്പകളും കാരണം ഇന്ത്യൻ ബാങ്കിങ് മേഖല നിലവിൽ വളരെയധികം സമ്മർദ്ദത്തിലാണ്. ഗുരുവായൂരിൽ നിന്നുള്ള മറ്റൊരു കേസാണ് ഇപ്പോൾ ബാങ്ക് തട്ടിപ്പ് കേസുകളുടെ പട്ടികയിൽ ഏറ്റവും പുതിയത്.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഒരു അമ്മയും മകനും ചേർന്ന് കാർ വായ്പകൾ നേടുന്നതിനായി ബാങ്കുകളെ കബളിപ്പിക്കുകയും തുടർന്ന് ഉപയോഗിച്ച കാർ സെക്കന്റ് ഹാൻഡ് വിപണിയിൽ വിൽക്കുകയും ചെയ്യുകയായിരുന്നു.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

58 വയസുള്ള ശ്യാമള വേണുഗോപാലും 29 വയസ്സുള്ള മകൻ വിപിൻ കാർത്തിക്കും കോടിക്കണക്കിന് രൂപ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയിരുന്നു.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

രേഖകൾ കെട്ടിച്ചമയ്ക്കാനും വായ്പ ലഭിക്കാനും വിപിൻ കാർത്തിക് കശ്മീർ ആസ്ഥാനമായുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് വരുത്തി തീർക്കുകയായിരുന്നു. അമ്മ ശ്യാമള തന്റെ മകന് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിട്ടുമാണ് വേഷം കെട്ടിയ്ത്.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

വിവിധ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിന് രേഖകൾ കെട്ടിച്ചമച്ചതിന് ശേഷം ഇരുവരും ചേർന്ന് 28 കാറുകൾ വാങ്ങിയിട്ടുണ്ട്. ഉപയോഗിച്ച കാറുകൾ വീണ്ടും സെക്കൻഡ് കാർ വിപണിയിൽ വിറ്റു, പക്ഷേ തട്ടിപ്പ് വായ്പകളിലൂടെ വാങ്ങിയ വാഹനങ്ങൾ എവിടെയാണെന്ന് പൊലീസിന് ഇതുവരെ അറിവൊന്നും ലഭിച്ചിട്ടില്ല.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഗുരുവായൂരിലെ ബാങ്കുകളിൽ നിന്ന് ലഭിച്ച കാർ വായ്പകളിലൂടെ 12 കാറുകളാണ് ഇവർ വാങ്ങിയത്. നാഡാപുരം, തലശ്ശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയ്‌ലാണ്ടി, വടകര എന്നിവിടങ്ങളിലെ ബാങ്കുകളിൽ നിന്ന് വായ്പ വാങ്ങിയ ശേഷം 16 കാറുകൾ വാങ്ങിയതായും പൊലീസ് വ്യക്തമാക്കുന്നു.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഒരെണ്ണം ഒഴികെ വാങ്ങിയ എല്ലാ കാറുകളും ഇവർ വിറ്റു. ഇവയുടെ എല്ലാ വിവരങ്ങളും വിപിൻ പരിപാലിക്കുന്ന ഒരു ഡയറിയിൽ കണ്ടെത്തിയിരുന്നു. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളും ഹ്യൂണ്ടായ് ക്രെറ്റ കാറും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഇരുവരെയും അറസ്റ്റുചെയ്യാൻ കോഴിക്കോടുള്ള വാടക വീട് പൊലീസുകാർ വളഞ്ഞെങ്കിലും വിപിൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മനാൽവട്ടം കുനിയിൽ സ്വദേശിയാണ് ശ്യാമള. നിലവിൽ, മകൻ എവിടെയാണെന്ന് ഒരു വിവരവുമില്ല.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

കാരക്കാടും, മമ്മിയൂരും വാടകയയ്ക്ക് എടുത്ത വീടുകളുടെ വിലാസമുള്ള ഒരു ആധാർ കാർഡും ബാങ്ക് അക്കൗണ്ടും സമർപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഇരുവരും വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഐപിഎസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള വിപിന്റെ ചിത്രവും ഇതോടൊപ്പം കാണിച്ചിരുന്നു. വായ്പ ലഭിക്കുന്നതിന് ബാങ്കുകൾക്ക് വലിയ ബാലൻസ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഹാജരാക്കിയിരുന്നു.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

തട്ടിപ്പ് ബാങ്കുകൾ കണ്ടെത്തിയില്ല എന്നതാണ് ശ്രദ്ധേയം. വായ്പയ്ക്ക് എടുത്ത വാഹനങ്ങൾ വിറ്റതിന് ശേഷം ബാങ്കിലേക്കുള്ള അടവുകൾ ഇവർ കൃത്യമായി അടയ്ച്ചിരുന്നു.

Most Read: ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ബാങ്കിലെ വായ്പ അടയ്ച്ചു തീർത്തതായി വ്യാജരേഖയുണ്ടാക്കി ആർടി ഓഫീസിൽ നൽകി ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷമാണ് വാഹനങ്ങൾ വിറ്റിരുന്നത്.

Most Read: ഇന്ത്യയിലെ ഏറ്റവും പുതിയ അഞ്ച് സൂപ്പർ എക്സോട്ടിക് കാറുകളും എസ്‌യുവികളും

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഗുരുവായൂർ ക്ഷേത്ര പരിസരത്തും മറ്റ് പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വിപിനെ വ്യാജ യൂണിഫോമിൽ പൊലീസുകാർ നിരവധി തവണ കണ്ടിരുന്നു ചിലരേല്ലാമായി ഇയാൾ സൗഹൃദവും സ്ഥാപിച്ചു.

Most Read: "ആശാന് അടുപ്പിലും ആവാം" പൊലീസിന്റെ സ്മൃതി ദിന ബൈക്ക് റാലി വിവാദത്തിൽ

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

അതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാൾ ശുപാർശകൾ നൽകാനും തുടങ്ങി. ഇതേ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ബ്രാഞ്ച് വ ഴി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കള്ളക്കളി മനസ്സിലായത്.

IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ഇതോടൊപ്പം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ബ്രാഞ്ചിലെ വനിതാ മാനേജറിൽ നിന്ന് 25 ലക്ഷം രൂപയും 95 സ്വർണവും ഇവർ വഞ്ചിച്ചതായി മറ്റൊരു കേസും നിലവിലുണ്ട്. വിപിൻ കാൻസർ രോഗിയാണെന്ന കഥ പറഞ്ഞാണ് പണവും സ്വർണവും ബാങ്ക് മാനേജറിൽ നിന്ന് ശ്യാമള തട്ടിയെടുത്തത്. വിപിനായിട്ടുള്ള തിരച്ചിൽ പൊലീസ് ഊർജ്ജപ്പെടുത്തിയിട്ടുണ്ട്.

Source: Manorama News

Most Read Articles

Malayalam
English summary
Man Poses as IPS officer and cheat banks. Read more Malayalam.
Story first published: Thursday, October 31, 2019, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X