ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

By Dijo Jackson

അങ്ങനെ മുംബൈ നിവാസികളുടെ കാത്തിരിപ്പിന് ഫലമുണ്ടായി. കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍ നിന്നും ലോക്കല്‍ എസി ട്രെയിനുകളെ പുതുവര്‍ഷ സമ്മാനമെന്നവണ്ണം മുംബൈയ്ക്ക് ലഭിക്കും.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

മുംബൈ സബ്-അര്‍ബന്‍ റെയില്‍ സര്‍വീസിലേക്ക് എസി ലോക്കല്‍ ട്രെയിനുകളെ ഉള്‍പ്പെടുത്തുമെന്ന് റയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

ജനുവരി ഒന്ന് മുതല്‍ പുതിയ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും. ഒരു പതിറ്റാണ്ട് നീളുന്ന മുംബൈ ജനതയുടെ ആവശ്യമാണ് ഒടുവില്‍ നിറവേറാന്‍ പോകുന്നത്.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

മുംബൈയുടെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിന്‍ ശൃഖല. പ്രതിദിനം 65 ലക്ഷം യാത്രക്കാരാണ് മുംബൈയുടെ ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. ഇതില്‍ 35 ലക്ഷം യാത്രക്കാരും സഞ്ചരിക്കുന്നത് പശ്ചിമ ലൈനിലൂടെയുമാണ്.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

ആദ്യ ഘട്ടത്തില്‍ പ്രതിദിനം ഏഴ് സര്‍വീസ് നടത്തുന്ന ഒരു എസി ട്രെയിനാകും പശ്ചിമ ലൈനില്‍ സര്‍വീസ് നടത്തുക. എസി ലോക്കല്‍ ട്രെയിനുകളെ വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞുവെന്ന് റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

ദില്ലി മെട്രോയ്ക്ക് സമാനമായ നിരക്കാകും എസി ലോക്കല്‍ ട്രെയിനുകളിലും ഈടാക്കുക എന്നാണ് സൂചന. നിലവിലുള്ള ലോക്കല്‍ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കില്‍ നിന്നും ഒന്നര ഇരട്ടി വര്‍ധനവാകും എസി ലോക്കല്‍ ട്രെയിനുകളില്‍ രേഖപ്പെടുത്തുക.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

പശ്ചിമ റെയില്‍വെ, കേന്ദ്ര റെയില്‍വെ ലൈനുകളിലേക്ക് ഒമ്പത് ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് എസി ട്രെയിനുകളെ കൂടി റെയില്‍വെ നേടിയിട്ടുണ്ട്.

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

ആദ്യ എസി ലോക്കല്‍ ട്രെയിനിനെ ഈ മാസം അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം ജനുവരി ഒന്നിലേക്ക് തിയ്യതി പുനര്‍നിശ്ചയിക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

മുംബൈ സബ്-അര്‍ബന്‍ റെയില്‍വെ ശൃഖലയിലുള്ള പശ്ചിമ ലൈനില്‍ 37 സ്റ്റേഷനുകളാണുള്ളത്. പ്രതിദിനം 1201 സര്‍വീസുകളാണ് പശ്ചിമ ലൈനില്‍ ഓടുന്നതും.

ഇന്ത്യയിലെ ആദ്യ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ ഓടിത്തുടങ്ങും

എസി ലോക്കല്‍ ട്രെയിനിന് പുറമെ മുംബൈ സ്റ്റേഷനുകളില്‍ 370 എസ്‌കലേറ്ററുകളും സിസിടിവികളും ഘടിപ്പിക്കുന്നതിനുള്ള അനുമതി നല്‍കി കഴിഞ്ഞുവെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Mumbai To Get Its First AC Local On January 1. Read in Malayalam.
Story first published: Saturday, October 28, 2017, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X