ചൈനയിലെ ഞെട്ടിക്കുന്ന ട്രാഫിക് ജാം ചിത്രങ്ങൾ വൈറലാകുന്നു!

വൈറ്റിലയിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയയാൾ വിചാരിക്കുന്നത് അതാണ് ലോകത്തിലെ ഏറ്റവും കടുത്ത ട്രാഫിക് ബ്ലോക്ക് എന്നാണ്. വികാരംമുട്ടി ചിന്തിച്ചുപോകുന്നതാണിത്. വസ്തുതാപരമായി സമീപിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കുകളൊന്നും കേരളത്തിൽ മാത്രം ജീവിക്കുന്നയാളുകൾ കണ്ടിട്ടില്ല എന്ന് പറയേണ്ടിവരും!

ഇക്കഴിഞ്ഞയാഴ്ച ചൈനയിലെ ബീജിങ് നഗരത്തിലുണ്ടായ വൻ ട്രാഫിക്കിന്റെ ദൃശ്യങ്ങളാണിവിടെ. പത്തും പന്ത്രണ്ടും ദിവസം നീണ്ടുനിൽക്കുന്ന ട്രാഫിക് ബ്ലോക്കുകൾ സംഭവിക്കാറുള്ള നഗരങ്ങൾ ചൈനയിലുണ്ട് എന്നോർക്കുക.

ബീജിങ്ങിലെ ട്രാഫിക് ജാം

ചൈന‌യുടെ ദേശീയദിനാഘോഷത്തിന് ലഭിച്ച അവധി ആഘോഷിക്കാൻ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയ നഗരവാസികൾ അവധി അവസാനിച്ച ദിവസം കൂട്ടത്തോടെ തിരിച്ചെത്തിയതാണ് ഇത്രയും വലിയ ട്രാഫിക് പ്രശ്നങ്ങൾക്ക് കാരണമായത്.

ബീജിങ്ങിലെ ട്രാഫിക് ജാം

ഒരാഴ്ചയോളം നീണ്ടുനിന്ന അവധിയാണ് അവസാനിച്ചത്. ഏതാണ്ട് 750 ദശലക്ഷം ചൈനാക്കാർ ഈ ദിവസങ്ങളിൽ യാത്രയിലായിരുന്നു എന്നാണ് കണക്കുകൂട്ടുന്നത്.

ബീജിങ്ങിലെ ട്രാഫിക് ജാം

ട്രാഫിക് ജാമുകൾ ലോകത്തിൽ എവിടെയുമുണ്ട്. എങ്ങനെയാണ് ട്രാഫിക് ജാമുകൾ സൃഷ്ടിക്കപ്പെടുന്നത് എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. റോഡ് സൗകര്യങ്ങളുടെ കുറവ് തന്നെയാണ് അടിസ്ഥാനകാരണം.

ബീജിങ്ങിലെ ട്രാഫിക് ജാം

അശാസ്ത്രീയമായ റോഡ് നിർമാണം ഒരു പ്രദാന കാരണമാണ്. ജങ്ഷനുകളുടെയും ഹംബുകളുടെയുമെല്ലാം അശാസ്ത്രീയമായ ഡിസൈൻ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. നമ്മുടെ നാട്ടിൽ പഴയ ഒറ്റയടിപ്പാതകളും കുണ്ടനിടവഴികളുമെല്ലാം വികസിച്ചുണ്ടായ റോഡുകളാണ് പലതും. ഇവയുടെ ഡിസൈൻ ആരും മനപ്പൂർവം സൃഷ്ടിച്ചെടുത്തവയല്ല. ഇവയിൽ എന്തെങ്കിലും മാറ്റം വരുത്താൻ എളുപ്പവുമല്ല.

ബീജിങ്ങിലെ ട്രാഫിക് ജാം

ചില ശാസ്ത്രജ്ഞർ ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ ഉപയോഗിച്ച് ട്രാഫിക് ബ്ലോക്കിനെ നിർവചിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫ്ലൂയിഡ് ഡൈനമിക്സ് ഉപയോഗിച്ച് ഈ പ്രശ്നത്തെ ഒരുവിധം കൃത്യമായി നിർവചിക്കാമെന്ന് അവർ പറയുന്നു.

ബീജിങ്ങിലെ ട്രാഫിക് ജാം

വെള്ളം പൈപ്പിലൂടെ ഒഴുകുന്നതിന് സമാനമാണ് ഗതാഗതമെന്ന് ഈ തിയറിക്കാർ പറയുന്നു. ഇടം കിട്ടുന്ന എല്ലായിടത്തേക്കും വെള്ളം കുത്തിയൊഴുകും. ഒരു ചെറിയ തടസ്സം പോലും ഈ ഒഴുക്കിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തും. ഉദാഹരണത്തിന്, നേരെ ഒഴുകിക്കൊണ്ടിരിക്കെ റോഡിൽ ഒരു ഡ്രൈവർ പെട്ടെന്ന് ഇടത്തോട്ടോ വലത്തോട്ടോ സ്റ്റീയറിങ് തിരിച്ചാൽ അത് മൊത്തം ഒഴുക്കിനെ സാരമായി ബാധിക്കുന്നു.

കൂടുതൽ

കൂടുതൽ

ട്രാഫിക് ജാമിന് കുപ്രസിദ്ധമായ ലോക നഗരങ്ങള്‍

വിചിത്രജീവിയെ കണ്ടെത്തി!

ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍

Image Source

Most Read Articles

Malayalam
English summary
National Day Holiday Traffic Congestion in Beijing.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X