ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യൻ വിപണിയിൽ പതുക്കെ പ്രചാരമേറി വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിരവധി നിർമ്മാതാക്കൾ അഡ്വഞ്ചർ ടൂറിംഗ് മോട്ടോർസൈക്കിളുകൾ വിപണിയിൽ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

ഈ വിഭാഗത്തിലെ ജനപ്രിയ ബൈക്കുകളിലൊന്നാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. റോയൽ‌ എൻ‌ഫീൽ‌ഡ് ഈ മോട്ടോർ‌സൈക്കിളിനെ കൂടുതൽ‌ പരിഷ്കരിക്കുന്നതിനായി നിരന്തരം പ്രവർ‌ത്തിക്കുന്നു. കുറച്ച് മാറ്റങ്ങളോടെ ബ്രാൻഡ് അടുത്തിടെ ഹിമാലയന്റെ 2021 പതിപ്പ് പുറത്തിറക്കി.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

മറ്റ് റോയൽ‌ എൻ‌ഫീൽ‌ഡ് മോട്ടോർസൈക്കിളുകളെപ്പോലെ, നിരവധി പരിഷ്കരണ പ്രോജക്റ്റുകൾക്കായുള്ള മികച്ച ഡോണർ ബൈക്ക് കൂടിയാണ് ഹിമാലയൻ. ഞങ്ങൾ‌ മുമ്പ്‌ നിരവധി പരിഷ്‌ക്കരിച്ച റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ‌ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ, ഇവിടെ ഒരു സവിശേഷമായ മോഡിഫിക്കേഷനാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്, ഹിമാലയൻ‌ ഒരു ATV -യായി മനോഹരമായി പരിഷ്‌ക്കരിച്ചു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

വാംപ്‌വീഡിയോ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, എല്ലാ മാറ്റങ്ങളെക്കുറിച്ചും ഒരു മോട്ടോർസൈക്കിളിനെ ATV ആക്കി മാറ്റുന്നതിനെക്കുറിച്ചും വ്ലോഗർ സംസാരിക്കുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള കുൻവർ കസ്റ്റംസാണ് ഈ പരിവർത്തന അല്ലെങ്കിൽ പരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയത്.

ATV -യെ നോക്കുമ്പോൾ, ഇത് യഥാർത്ഥത്തിൽ ഒരു RE ഹിമാലയൻ മോട്ടോർസൈക്കിളാണെന്ന് മനസിലാക്കാൻ പ്രയാസമാണ്. ഉദ്ദേശിച്ച രൂപം ലഭിക്കുന്നതിന് ബൈക്ക് പൂർണ്ണമായും രൂപാന്തരപ്പെടുത്തി.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

പെപ്പിയും മണലിൽ ഓടിക്കാൻ കഴിയുന്നതുമായ ഒരു ബൈക്ക് ആവശ്യപ്പെട്ടാണ് ഉപഭോക്താവ് തങ്ങളെ സമീപിച്ചത് എന്ന് കുൻവർ കസ്റ്റംസ് വിശദീകരിക്കുന്നു. ഇതിനെ കുറച്ചിച്ചുള്ള വിശദ്ധമായ ചർച്ചകൾക്ക് ശേഷമാണ് ഒരു ATV നിർമ്മിക്കാം എന്ന നിഗമനത്തിലെത്തിയത്. ഉപഭോക്താവിനും ഈ ആശയം ഇഷ്ടപ്പെട്ടു, തുടർന്നാണ് അവർ അതിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

കുൻ‌വർ‌ കസ്റ്റംസിലെ ആളുകൾ‌ ഒരു റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ‌ എടുത്ത് പരിഷ്‌ക്കരിക്കാൻ‌ തുടങ്ങി. ഇത് ഒരു ATV ആക്കി മാറ്റുന്നതിന്, മോട്ടോർസൈക്കിളിന്റെ എഞ്ചിനും ഫ്രെയിമും പുറത്തെടുത്തു.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

കുൻവർ കസ്റ്റംസ് ഒരു പഴയ ATV വാങ്ങി എഞ്ചിൻ ATV ബോഡിയിലേക്ക് ഇൻസ്റ്റാൾ ചെയ്തു. ഭാരം കൂടിയ പുതിയ എഞ്ചിൻ വഹിക്കാൻ ചാസിയും ശക്തിപ്പെടുത്തി. വീലുകൾ, ഷോക്ക് അബ്സോർബറുകൾ, ബ്രേക്കുകൾ എന്നിവയെല്ലാം ഇറക്കുമതി ചെയ്തു.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

റിംഗ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മുൻവശത്ത് ഒരു മെറ്റൽ ലോഡിംഗ് റാക്ക്, രണ്ട് ഓക്സിലറി ലാമ്പുകൾ എന്നിവയും മോഡിഫയർ സ്ഥാപിച്ചിട്ടുണ്ട്.

MOST READ: കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

പിന്നിലേക്ക് നീങ്ങുമ്പോൾ, കൂടുതൽ യാത്രക്കാർക്ക് ഇരിക്കാനോ ആവശ്യമെങ്കിൽ ലഗേജുകൾ വയ്ക്കാനോ ഇടമുണ്ട്. മോട്ടോർസൈക്കിളിന്റെ എഞ്ചിനിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് വീഡിയോയിൽ പരാമർശിക്കുന്നു.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

സ്‌പ്രോക്കറ്റിനെ കുറച്ചുകൂടി ടോർക്കിയർ ആക്കുന്നതിനായി അവർ അത് മാറ്റി സ്ഥാപിച്ചു. ഇത് പ്രത്യേകിച്ച് മരുഭൂമി പോലുള്ള സാഹചര്യങ്ങളിലെ ഓവർ ഹീറ്റിംഗ് പ്രശ്നം പരിഹരിക്കും. ഈ ATV -യിലെ ഇന്ധന ടാങ്ക് കസ്റ്റം മെയ്ഡ് യൂണിറ്റായിരുന്നു, കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള മറ്റ് ചില ഘടകങ്ങൾ മറ്റ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ നിന്നും കടമെടുത്തു.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

ATV വളരെ ഭംഗിയായി കാണപ്പെടുന്നു, മാത്രമല്ല ഒരു റോയൽ എൻഫീൽഡ് ഹിമാലയൻ പോലെ തോന്നുന്നതേയില്ല. എന്നിരുന്നാലും, ഇതൊരു ATV പോലെ തോന്നുന്നുവെങ്കിലും, ATV -ൽ സാധാരണയായി കാണുന്ന 4×4 ഓപ്ഷൻ ഉണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

ATV -യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

ഈ പരിവർത്തനത്തിനായി എടുത്ത സമയവും ഏകദേശ ചെലവും വീഡിയോ പങ്കിടുന്നു. ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ അവർക്ക് മൂന്ന് മാസമെടുത്തു, ഡോണർ ബൈക്കിന്റെ (RE ഹിമാലയൻ) ചെലവ് ഉൾപ്പെടെ ഈ പരിഷ്‌ക്കരണത്തിന്റെ മൊത്തം ചെലവ് ഏകദേശം 3.5 ലക്ഷമാണ്.

Image Courtesy: Vampvideo

Most Read Articles

Malayalam
English summary
Royal Enfield Himalayalan Transformed Into A Stunning ATV. Read in Malayalam.
Story first published: Thursday, March 11, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X