മിണ്ടാനും കേൾക്കാനുമാകാത്ത തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

By Santheep

സജി തോമസ്സ് തന്റെ ശ്രമങ്ങളിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് ഏറെ അഭിനന്ദിക്കപ്പെടുമായിരുന്നു. ബന്ധുക്കളും അയൽക്കാരുമെല്ലാം ആശങ്കയോടെയാണ് സജിയുടെ ശ്രമങ്ങളെ നോക്കിക്കണ്ടത്. മിണ്ടാനും പറയാനും കഴിയാത്ത സജി നിലത്ത് നിൽക്കുന്നതാണ് ഉത്തമമെന്ന് ബന്ധുമിത്രാദികൾ വിചാരിച്ചതിനു കാരണം സ്നേഹം മാത്രമാണ്. ലോകത്തിൽ മറികടക്കാൻ ഏറ്റവും പ്രയാസമുള്ള സ്നേഹം എന്ന തടസ്സത്തെയും സജി മറികടന്നു. വിമാനമുണ്ടാക്കിയേ തീരൂ എന്ന് തീരുമാനിച്ചു.

ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം അവതരിച്ചു

ഭാരം കുറഞ്ഞ ഒരു വിമാനമായിരുന്നു സജി തോമസ്സിന്റെ മനസ്സിൽ. ആരെയും വകവെക്കാതെ, എല്ലാ വെല്ലുവിളികളെയും നേരിടാനുറച്ച് സജി തന്റെ പണികൾ തുടങ്ങി.

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

മൂകനും ബധിരനുമായി സജിക്ക് തന്റെ സ്കൂൾ പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പ്രകൃതി നൽകിയ വെല്ലുവിളികളെ നേരിടാൻ അത്യാവശ്യമായ സാമ്പത്തികം എന്ന ഘടകമാണ് സജിയെ സ്കൂൾ പഠനം തുടരുന്നതിൽ നിന്നും വിലക്കിയത്. മിണ്ടാനും കേൾക്കാനും വയ്യാത്തവർക്കുള്ള പ്രത്യേക വിദ്യാഭ്യാസത്തിന് വലിയ ചെലവ് വരും. ഏഴാം ക്ലാസ്സിൽ സജിക്ക് പഠനം നിറുത്തേണ്ടി വന്നു.

ഉപയോഗിച്ച പാചക എണ്ണയില്‍ ഓടുന്ന വിമാനം ചൈനയില്‍ ടെസ്റ്റ് ചെയ്തു

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

പറക്കാനുള്ള ആഗ്രഹം ചെറുപ്പത്തിലേ കയറിക്കൂടിയതാണ്. കൗമാരകാലത്താണ് സജി ആദ്യമായി ഒരു ചെറുവിമാനം കാണുന്നത്. റബർ കൃഷിയിടത്തിൽ കീടനാശിനി തളിക്കാനായി എത്തിയതായിരുന്നു ആ വിമാനം. ഏതാണ്ട് അഞ്ചുവർഷം മുമ്പ് തന്റെ 39മത്തെ വയസ്സിൽ സജി വിമാനത്തിന്റെ പണികൾ തുടങ്ങി. വേണ്ടത്ര പണമുണ്ടായിരുന്നെങ്കിൽ വിമാനനിർമാണത്തിന് ഇത്രയധികം സമയമെടുക്കില്ലായിരുന്നുവെന്ന് സജി പറയുന്നു. ടെലിവിഷൻ റിപ്പയറിങ്ങും കല്യാണങ്ങൾക്ക് ഫോട്ടോ പിടിത്തവുമൊക്കെയാണ് സജി ചെയ്യുന്ന തൊഴിലുകൾ.

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

അഞ്ചുവർഷം സമയമെടുത്ത്, 14 ലക്ഷം രൂപ ചെലവിട്ട് സജിയുടെ വിമാനം തയ്യാറായിരിക്കുകയാണ് ഇപ്പോൾ. സജി എക്സ്-എയർ എന്നാണ് വിമാനത്തിന്റെ പേര്. തൊടുപുഴയിലെ തട്ടക്കുഴയിലാണ് സജിയുടെ വീട്.

ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

സജിയുടേതിന് സമാനമായ ശേഷികളുള്ള ചെറുവിമാനത്തിന് ഏതാണ്ട് 25 ലക്ഷം രൂപ വിലവരും വിപണിയിൽ. ബദൽ മാർഗങ്ങളിലൂടെ വികസിപ്പിച്ചെടുത്തതിനാലാണ് ഇത്രയും ചുരുങ്ങിയ ചെലവിൽ വിമാനം നിർമിച്ചെടുക്കാനായത്.

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

ഒരു നാട്ടുമ്പുറത്തുകാരൻ ഇത്തരം സാഹസങ്ങൾ ചെയ്യുമ്പോൾ സ്വാഭാവികമായി സംഭവിക്കാറുള്ളതെല്ലാം സജിയുടെ കാര്യത്തിലും സംഭവിച്ചു. ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലം നാട്ടുകാരുടെ കളിയാക്കലുകൾ നൽ‌കിയ സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ സജിക്ക് സാധിച്ചു.

ലോകത്തില്‍ ഏറ്റവുമധികം നിര്‍മിക്കപെട്ട യുദ്ധവിമാനങ്ങള്‍

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

ചെലവ് ചുരുക്കാൻ വേണ്ടി, സാധാരണ വിമാന നിർമാണത്തിനുപയോഗിക്കാറുള്ള മെറ്റീലിയലുകളല്ല പലയിടങ്ങളിലും സജി തോമസ് ഉപയോഗിച്ചത്. മഹാഗണി മരത്തടിയാണ് സജിയുടെ വിമാനത്തിന്റെ പ്രൊപ്പല്ലർ ബ്ലേഡുകൾ എന്നറിയുക!

ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

വിമാനത്തിന്റെ ഷോക്ക് അബ്സോർബറുകൾ ഒരു സ്കൂട്ടറിൽ നിന്നെടുത്തതാണ്. ഇങ്ങനെ പല ഘടകഭാഗങ്ങളും ചുരുങ്ങിയ ചെലവിലാണ് നിർമിച്ചെടുത്തത്. ഈ വിമാനം നിയമപരമായ യോഗ്യത നേടിയെടുത്തിട്ടില്ല. ഇതിനുള്ള അപേക്ഷ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന് നൽകിയിട്ടുണ്ട് സജി.

ഡെലിവെറിക്ക് ആമസോണിന്റെ ആളില്ലാവിമാനം

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

വിമാനത്തിന്റെ ചിറകുകളിൽ ഉപയോഗിക്കുന്ന കാൻവാസ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. എൻജിൻ ബങ്കളുരുവിൽ നിന്നും വാങ്ങി. ആദ്യത്തെ വിമാനമുണ്ടാക്കൽ പരിശ്രമം 1990ൽ തന്നെ സജി നടത്തി! ഈ വിമാനം പക്ഷെ, പറത്താനായില്ല. വീണ്ടും രണ്ട് ശ്രമങ്ങൾ കൂടിയുണ്ടായി. സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാക്കിയ സാങ്കേതിക തടസ്സങ്ങൾ മൂലം അവ മുടങ്ങുകയും ചെയ്തു.

തകർന്ന വ്യോമസേനാ വിമാനവും ചൈനീസ് ഡ്യൂപ്ലിക്കേറ്റും

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

മിണ്ടാനും കേൾ‌ക്കാനും പ്രയാസമുള്ള ഒരു നാട്ടുമ്പുറത്തുകാരൻ എങ്ങനെയാണ് ഇത്തരമൊരു പരിപാടിക്കു വേണ്ട സാക്ഷരത നേടിയതെന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. അടുത്തുള്ള ഒരു എൻജിനീയറിങ് കോളജിൽ നിന്നാണ് വിമാനമുണ്ടാക്കലിന്റെ പാഠങ്ങൾ സജി തോമസ് പഠിച്ചത്. അവിടുത്തെ അധ്യാപകനായ എസ്‌കെജെ നായർ സജിയെ ഏറെ സഹായിച്ചു. എസ്‌കെജെ നായരുടെ അഭിപ്രായപ്രകാരം സജിയുടെ എയർക്രാഫ്റ്റ് മികച്ച നിലവാരത്തിലുള്ളതാണ്. ബങ്കളുരുവിലെ രാജഹംസ അൾട്രാലൈറ്റ് നിർമിക്കുന്ന വിമാനങ്ങളുടെ നിലവാരം സജിയുടെ വിമാനത്തിന്റെ പല ഭാഗങ്ങൾക്കുമുണ്ട്.

മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ

കളിയാക്കലുകൾക്കിടയിലും നിരവധി സഹായങ്ങൾ സജിയെത്തേടിയെത്തി. അമേരിക്കയിൽ താമസമാക്കിയ ഒരു അഭ്യുദയകാംക്ഷി സജിയുടെ പരിശ്രമങ്ങൾക്ക് പിന്തുണയായി ഒരു ലാപ്ടോപ് സമ്മാനിച്ചു. ഗവേഷണപരിപാടികൾക്ക് ഇതേറെ ഉപയോഗപ്പെട്ടു.

റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

കൂടുതൽ

കൂടുതൽ

ആദ്യത്തെ പാസഞ്ചര്‍ വൈദ്യുതി വിമാനം ചൈനയില്‍ തയ്യാറായി

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍

ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ

Images: saji-xair

More from DriveSpark

Article Published On: Monday, November 9, 2015, 11:07 [IST]
English summary
Saji Thomas from Thodupuzha built himself an aircraft.
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X