Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ അലോയി വീലുകളില്‍ തിളങ്ങി ടാറ്റ സഫാരി
ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് സഫാരി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ജനപ്രീയ നെയിംപ്ലേറ്റ് ഒരു തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ഇത് ഹാരിയറിന്റെ സവിശേഷതകളാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ടാറ്റ സഫാരിക്ക് മതിയായ വ്യത്യാസങ്ങളുണ്ട്. സ്റ്റെപ്പ്ഡ് മേല്‍ക്കൂരയും 18 ഇഞ്ച് വലിയ അലോയ് വീലുകളുമുള്ള നേരായ സിലൗറ്റ് ഇതിന് ലഭിക്കുന്നു.

എന്നിരുന്നാലും അലോയ് വീലുകളുടെ രൂപകല്‍പ്പന ഹാരിയറിന് സമാനമാണ്. അലോയ് വീലുകള്‍ അനന്തര വിപണി വഴി മാറ്റിസ്ഥാപിക്കാന്‍ കഴിയും. അത്തരത്തിലൊരു ടാറ്റ സഫാരിയുടെ പരിഷ്ക്കരിച്ച പതിപ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
MOST READ: പുത്തൻ സ്കോഡ ഒക്ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

ചിത്രങ്ങളില്‍ കാണുന്ന സഫാരിക്ക് 20 ഇഞ്ച് വലിപ്പമുള്ള ഒരു കൂട്ടം റിംസ് ലഭിക്കുന്നു, അതില്‍ മള്‍ട്ടി-സ്പോക്ക് ഡിസൈനും നല്കി മനോഹരമാക്കിയിരിക്കുന്നു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള വെലോസിറ്റി ടയറുകളുടെ ശേഖരത്തില്‍ നിന്നാണ് ഈ റിംസ് വരുന്നത്.

വലിയ റിംസ് ഉപയോഗിച്ച്, സഫാരി മനോഹരമായി കാണപ്പെടുന്നു, കൂടാതെ വീല്‍ ആര്‍ച്ചുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ടയറുകളില്‍ നിറഞ്ഞിരിക്കുന്നു. വലിയ അലോയ് വീലുകള്‍ രസകരമായി കാണപ്പെടുമ്പോള്‍, അവയ്ക്ക് അവരുടേതായ പോരായ്മകളുണ്ട്.

ഒന്നാമതായി, കുറഞ്ഞ റോഡ് സുഖമാണ്. കൂടാതെ, കുറഞ്ഞ പ്രൊഫൈല്‍ ഉള്ള ടയറുകള്‍ ഉള്ളതിനാല്‍, ഉയര്‍ന്ന വേഗതയില്‍ ഒരു കുഴി അല്ലെങ്കില്‍ സ്പീഡ് ബമ്പ് നേരിടുമ്പോള്‍ ടയറുകള്‍ നശിക്കുന്നതിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുമുള്ള 8.8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, പവര്‍ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഇന്‍സ്ട്രുമെന്റ് കണ്‍സോളിനായി 7 ഇഞ്ച് ടിഎഫ്ടി, ബോസ് മോഡ് എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന സവിശേഷതകളുടെ ഒരു നീണ്ട പട്ടികയാണ് ഇതിലുള്ളത്.

വാഹനത്തിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ നിന്ന് 2021 സഫാരി കരുത്ത് സൃഷ്ടിക്കുന്നു. 170 bhp കരുത്തും 350 Nm torque ഉം ഈ യൂണിറ്റ് സൃഷ്ടിക്കുന്നു.

6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഒട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി എഞ്ചിന് ജോടിയാക്കുന്നു. അതേസമയം FWD ലേ ഔട്ടില്‍ മാത്രമാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. 14.69 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

2021 സഫാരി മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ പ്ലസ് എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്. നാളിതുവരെ വാഹനത്തിന് 5,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചതായും കമ്പനി അറിച്ചു.
Image Courtesy: Velocity Tyres