പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

ദീർഘകാലമായി വിപണിയിൽ നിന്നും വിട്ടുനിൽക്കുന്ന ഡി-സെഗ്മെന്റ് പ്രീമിയം സെഡാനായ ഒക്‌ടാവിയ വീണ്ടും വിൽപ്പനയ്ക്ക് എത്തുകയാണ്. 2019 നവംബറിൽ പുറത്തിറക്കിയ നാലാംതലമുഖ മോഡലാണ് ഉടൻ ഒരു തിരിച്ചുവരവ് വരവിന് കച്ചകെട്ടിയിരിക്കുന്നത്.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

സെഡാന് ആരാധകരുള്ള മോഡലാണ് സ്കോഡ ഒക്‌ടാവിയ. പ്രീമിയം മിഡ്‌സൈസ് സെഡാൻ അടുത്ത മാസം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയിലെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

അതായത് 2021 മെയ് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുന്നതിനുമുമ്പായി അടുത്ത മാസം അവസാനത്തോടെ പുത്തൻ ഒക്‌ടാവിയ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സ്‌കോഡ ഇന്ത്യയുടെ ഉറപ്പ്.

MOST READ: നെക്‌സോ FCEV -യെ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വിപ്ലവകരമായതിനേക്കാൾ പരിണാമപരമായ സമീപനമാണ് പുതുതലമുറ ഒക്‌ടാവിയയുടെ രൂപകൽപ്പന പിന്തുടരുന്നത്. സ്കോഡയുടെ ഏറ്റവും പുതിയ ആഗോള മോഡലുകളായ സൂപ്പർ ഫെയ്‌സ്‌ലിഫ്റ്റിനും സ്‌കാലയ്ക്കും അനുസൃതമായി ഇത് കൊണ്ടുവരുന്നതിന് പുറത്ത് ചില ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

മുൻഗാമിയുടെ ടു-പീസ് ഹെഡ്‌ലാമ്പ് രൂപകൽപ്പനയ്ക്ക് പകരം പരമ്പരാഗതവും എന്നാൽ ഷാർപ്പ് ലുക്കിംഗുമായ എൽഇഡി ഹെഡ്‌ലാമ്പ് ഉപയോഗിച്ച് ഓപ്ഷണൽ ഫുൾ മാട്രിക്സ് എൽഇഡികൾ ചെക്ക് ബ്രാൻഡ് നൽകി. സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും വലിപ്പമേറിയതാണിത്.

MOST READ: കുഷാഖ് എത്തുക മൂന്ന് വേരിയന്റുകളില്‍; ബുക്കിംഗ് ജൂണ്‍ മുതലെന്ന് സ്‌കോഡ

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

കൂടാതെ ഒക്‌ടാവിയയ്ക്ക് അല്പം താഴ്ന്ന മേൽക്കൂര ലഭിക്കുന്നു. ഇത് വാഹനത്തിന് കൂപ്പെ പോലുള്ള ശൈലി നൽകാൻ സ്കോഡയെ ഏറെ സഹായിച്ചിട്ടുണ്ട്. പിൻവശത്ത് പുതിയ ആംഗുലർ എൽഇഡി ടെയിൽ ലൈറ്റുകളാണ് സെഡാൻ അവതരിപ്പിക്കുന്നത്.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

അതേസമയം സ്കോഡ ചിഹ്നത്തിന് പകരം 'സ്കോഡ' ലെറ്ററിംഗ് നൽകിയിരിക്കുന്നതും മികച്ച തീരുമാനമാണ്. മറ്റ് എല്ലാ പുതിയ സ്കോഡ കാറുകളെയും പോലെ ബൂട്ട് ലിഡിന്റെ മുകൾ ഭാഗത്തായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

MOST READ: മോഡിഫിക്കേഷനിലൂടെ കിടിലനാക്കാം; വാഗനീർ എസ്‌യുവി പരിഷ്ക്കരിക്കാൻ ജീപ്പിന്റെ തന്ത്രവും

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

2021 ഒക്‌ടാവിയയുടെ അകത്തളം സ്കോഡയുടെ അന്താരാഷ്ട്ര മോഡലുകൾക്ക് അനുസൃതമായാണ് നിലകൊള്ളുന്നത്. അതിൽ 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, 10 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബിൽറ്റ്-ഇൻ ഇ-സിം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ജെസ്റ്റർ കൺട്രോൾ, നൂതന വോയ്‌സ് നിയന്ത്രിത ഡിജിറ്റൽ അസിസ്റ്റന്റ് എന്നിവയെല്ലാം കാണാനാകും.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

അതോടൊപ്പം മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, 4.2 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, 12 സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, അഞ്ച് യുഎസ്ബി-സി പോർട്ടുകൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, റിയർ വ്യൂ ക്യാമറ, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാകും.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും ഇന്ത്യയിലെത്തുന്ന സെഡാന് തുടിപ്പേകുക. ഇത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കും.

പുത്തൻ സ്കോഡ ഒക്‌ടാവിയ അടുത്തമാസം വിൽപ്പനയ്ക്ക് എത്തും; ഡെലിവറി മെയ് അവസാനത്തോടെ

വിപണിയിൽ എത്തുമ്പോൾ പുതിയ സ്കോഡ ഒക്‌ടാവിയക്ക് ഏകദേശം 17 ലക്ഷം രൂപയോളമായിരിക്കും പ്രാരംഭ എക്സ്ഷോറൂം വില. ഇന്ത്യയിൽ ഹ്യുണ്ടായി എലാൻട്ര മാത്രമാണ് ഡി-സെഗ്മെന്റിൽ ഒക്‌ടാവിയക്ക് വെല്ലുവിളി ഉയർത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New Skoda Octavia India Launch Officially Announced. Read in Malayalam
Story first published: Friday, March 19, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X