വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ മോട്ടോർസ്. പരിഷ്ക്കരിച്ച മോഡലുകൾ മികച്ച പ്രകടനവും കുറഞ്ഞ ചെലവും ഉയർന്ന പ്രവർത്തനക്ഷമതയും മെച്ചപ്പെട്ട കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

പുതുതലമുറ ഡിജിറ്റൽ ഫ്ലീറ്റ് മാനേജ്മെന്റ് സൊല്യൂഷൻ ഫ്ലീറ്റ് എഡ്ജ് എന്നാണ് അറിയപ്പെടുന്നത്. മെച്ചപ്പെട്ട സൗകര്യവും സുരക്ഷയുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. SCV, PU ശ്രേണിയിൽ യഥാക്രമം 750 കിലോഗ്രാം, 1,300 കിലോഗ്രാം, 1,700 കിലോഗ്രാം വരെ പേലോഡുള്ള എയ്‌സ്, ഇൻട്ര, യോധ മോഡലുകൾ ഉൾപ്പെടുന്നു.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അധിക സംഭരണ ഇടം, യുഎസ്ബി പോർട്ട് എന്നിവയുമായാണ് എയ്‌സ് വരുന്നത്. 20 bhp കരുത്തിൽ 45 Nm torque ഉത്പാദിപ്പിക്കും ഡീസൽ എഞ്ചിൻ. അതേസമയം പെട്രോൾ വേരിയൻറ് 30 bhp പവറും 55 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. സിഎൻജി വേരിയന്റ് 26 bhp, 50 Nm torque എന്നിവ വികസിപ്പിക്കുന്നു.

MOST READ: ഗൾവിംഗ് ഡോറുകളുമായി പരിഷ്കരിച്ച ടാറ്റ സിയറ

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

ഇൻട്രാ V30 അതിന്റെ ക്ലാസിലെ ഏറ്റവും വലിയ ലോഡിംഗ് ഡെക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. പവർ സ്റ്റിയറിംഗ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഇക്കോ മോഡ് എന്നിവയാണ് ഇതിൽ ടാറ്റ സജ്ജീകരിച്ചിരിക്കുന്നത്. ഫ്രണ്ടൽ ക്രംപ്പിൾ സോണിനും കൊളാപ്‌സിബിൾ സ്റ്റിയറിംഗുമായി യോധ ബിഎസ്-VI പതിപ്പിൽ മികച്ച സുരക്ഷയും ഒരുക്കിയിരിക്കുന്നു. കൂടാതെ ഇതിന് ഫ്ലാറ്റ് ലേഡൗൺ ബക്കറ്റ് സീറ്റുകളും ഉയർന്ന യൂട്ടിലിറ്റി ഡാഷ്‌ബോർഡും ഉണ്ട്.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

പുതിയ മീഡിയം ഹെവി വാണിജ്യ വാഹന (M&HCV) ശ്രേണിയിൽ മൂന്ന് കമ്മിൻസ്, ടർബോട്രോൺ എഞ്ചിനുകൾ ഉൾപ്പെടുന്നു. ഇതിലെ 6.7 ലിറ്റർ കമ്മിൻസ് യൂണിറ്റ് ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന യൂറോ 6 എഞ്ചിനാണെന്ന് ടാറ്റ അവകാശപ്പെടുന്നു.

MOST READ: 52 കോടി രൂപ വിലമതിക്കുന്ന നമ്പർ പ്ലേറ്റുമായി ബുഗാട്ടി ഷിറോൺ

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

ഈ എഞ്ചിനുകൾ ഉയർന്ന ഊർജ്ജ-ഭാര അനുപാതവും ഇന്ധന സമ്പദ്‌വ്യവസ്ഥയും നൽകാൻ ശേഷിയുള്ളതാണ്. മൾട്ടി മോഡ് ഫ്യുവൽ ഇക്കോണമി സ്വിച്ച്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയുമായാണ് വിപണിയിൽ ഇടംപിടിക്കുന്നത്.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

M&HCV ശ്രേണിയിൽ അൾട്രാ, സിഗ്ന, പ്രൈമ ക്യാബിൻ ഓപ്ഷനുകളുണ്ട്. ഈ നവീകരിച്ച ക്യാബിനുകളിൽ അധിക സംഭരണ ഇടം, വിശാലമായ സ്ലീപ്പിംഗ് ബെർത്ത്, ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, 3-വേ ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

കൂടാതെ എഞ്ചിൻ ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സഹായം, പുതിയ ഇന്റലിജന്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ-ലൈറ്റുകൾ എന്നീ അധിക സുരക്ഷയും സുഖസൗകര്യങ്ങളുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

പാസഞ്ചർ വാണിജ്യ വാഹനങ്ങളായ ടാറ്റ മോട്ടോർസിന്റെ ബസുകൾ ഒരു മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വിശാലമായ ബോഡികൾ, ഉയർന്ന ഇരിപ്പിട ശേഷി, ഒന്നിലധികം ഡ്രൈവ് മോഡുകൾ എന്നിവ ഇതിലെ പ്രധാന സവിശേഷതകളാണ്. ഡെസ്റ്റിനേഷൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ, ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടർ, RFID അടിസ്ഥാനമാക്കിയുള്ള ഹാജർ സംവിധാനം എന്നിവയും ബസുകളിൽ ലഭ്യമാണ്.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

ഒന്നിലധികം വീൽബേസ്, സീറ്റ് കോൺഫിഗറേഷനുകൾക്കൊപ്പം ആംബുലൻസ്, പാസഞ്ചർ പതിപ്പുകളിൽ പുതിയ ടാറ്റ വിംഗർ ലഭ്യമാണ്. 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 200 Nm torque വികസിപ്പിക്കാൻ പ്രാപ്‍‌തമാണ്. ഇതിന് ഒരു ഇക്കോ മോഡും ഉണ്ട്.

വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

വിംഗറിനെ ഒരു മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ മക്ഫെർസൺ സ്ട്രറ്റ് സ്വതന്ത്ര സസ്പെൻഷനും വാഹനത്തിനുണ്ട്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ ഡാഷ്‌ബോർഡ്, ഇരട്ട എസി എന്നിവയുള്ള പുതിയ ഡിസൈൻ വിംഗറിന്റെ മാറ്റുകൂട്ടുന്നു.

Most Read Articles

Malayalam
English summary
Tata Motors Unveiled Its Upgraded Range Of Commercial Vehicles. Read in Malayalam
Story first published: Saturday, August 29, 2020, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X