മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

By Dijo Jackson

ചൈനയെ പേടിച്ച് തങ്ങള്‍ ഇനി കോണ്‍സെപ്റ്റ് കാറുകളെ അവതരിപ്പിക്കില്ലെന്ന ലാന്‍ഡ് റോവറിന്റെ പ്രസ്താവന വിപണിയില്‍ ചര്‍ച്ചയായി കഴിഞ്ഞു. തങ്ങളുടെ കോണ്‍സെപ്റ്റിനെ അപ്പാടെ അടിച്ച് മാറ്റുന്ന ചൈനീസ് കമ്പനികള്‍ക്ക് മുമ്പില്‍ നിസഹായരായി നോക്കി നില്‍ക്കുന്ന രാജ്യാന്തര നിര്‍മ്മാതാക്കളുടെ ചിത്രം പതിവ് കാഴ്ചയാണ്.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

എന്ത് ചെയ്യാന്‍ സാധിക്കും? റോള്‍സ് റോയ്‌സ് മുതല്‍ ഇങ്ങ് ടാറ്റ സഫാരിക്ക് വരെ ചൈനീസ് പതിപ്പ് ഇറങ്ങി കഴിഞ്ഞു. എന്നാല്‍ ചില അവസരങ്ങളില്‍, ചൈനയുടെ ഈ കോപ്പിയടി തന്ത്രം മണ്‍മറഞ്ഞ പല കാറുകള്‍ക്കും അനുഗ്രഹമായിരിക്കുകയാണ്.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

ഇന്ത്യന്‍ മനസില്‍ എന്നും മായാതെ കിടക്കുന്ന മാരുതി 800 നും ചൈനീസ് പതിപ്പ് ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? അതെ, ചൈനയില്‍ ഇപ്പോഴും മാരുതി 800 ജീവിച്ചിരിപ്പുണ്ട്- പേര് ജിയനാന്‍ ടിടി (Jiangnan TT).

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

മാരുതി 800 പോലെ തന്നെ ചൈനയിലെ ഏറ്റവും വില കുറഞ്ഞ കാറുകളില്‍ ഒന്നാണ് ജിയനാന്‍ ടിടി. 15,800 യുവാനാണ് (ഏകദേശം 1.55 ലക്ഷം രൂപ) ജിയനാന്‍ ടിടി യുടെ വില.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

സൊട്ട്യെ ഓട്ടോമൊബൈല്‍ (Zotye Automobile) നിര്‍മ്മാതാക്കള്‍ക്ക് കീഴിലുള്ള ജിയാനാന്‍ ഓട്ടോയാണ് ചൈനീസ് 800 നെ ഉത്പാദിപ്പിക്കുന്നത്.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

രാജ്യാന്തര കാറുകളുടെ ചൈനീസ് കോപ്പികളെ പുറത്തിറക്കി കുപ്രസിദ്ധി നേടിയ നിര്‍മ്മാതാക്കളാണ് സൊട്ട്യെ ഓട്ടോമൊബൈല്‍. അതേസമയം, ടിടി കാറിന്റെ ഉത്പാദനവും വിതരണവും സംബന്ധിച്ച് സുസൂക്കിയില്‍ നിന്നും സൊട്ട്യെ അനുമതി നേടിയിട്ടുണ്ട്.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

മാരുതി 800 പോലെ ഏറെ ലളിതമായ കാറാണ് ജിയനാന്‍ ടിടി.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

35.5 bhp കരുത്തും 60 Nm torque ഉം ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് മാരുതി 800 ന്റെ ചൈനീസ് പതിപ്പ്, ജിയനാന്‍ ടിടി ഒരുങ്ങുന്നത്.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

മണിക്കൂറില്‍ 120 കിലോമീറ്റര്‍ ടോപ് സ്പീഡായുള്ള കാറില്‍, 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. 19.23 കിലോമീറ്ററാണ് കാറിന്റെ ഇന്ധനക്ഷമത.

മാരുതി 800 നും ഉണ്ട് ഒരു ചൈനീസ് പതിപ്പ്!

ചൈനീസ് ചെറു നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപഭോക്താക്കളെയാണ് ജിയനാന്‍ ടിടി ലക്ഷ്യമിടുന്നത്.

Image Source: Forbes

Most Read Articles

Malayalam
English summary
This Is The Chinese Version Of Maruti 800. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X