ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

Written By:

ഓട്ടോണമസ് വാഹനങ്ങളായിരിക്കും ഭാവിയിൽ നമ്മുടെ നിരത്തുകളെ ഭരിക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞ കാര്യമാണ്. മുതലാളിത്ത വളർച്ചയുടെ ഇപ്പോഴത്തെ ഗതിവേഗം വെച്ചു നോക്കിയാൽ ഒരു പത്തു വർഷത്തിലധികമെടുക്കില്ല ഇത് സംഭവിക്കാൻ എന്നനുമാനിക്കാവുന്നതാണ്. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോണമസ് വാഹനങ്ങൾ, അതായത് ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന വാഹനങ്ങൾ ടെസ്റ്റ് ചെയ്തു വരുന്നുണ്ട്. ഇവിടെ നമ്മൾ പരിചയപ്പെടുന്നത് ഇത്തരത്തിലുള്ള ഒരു ബസ്സാണ്.

ചൈനയിലാണ് സംഭവം. സർവീസിനായി നിരത്തിലിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സാണ് ഇതെന്നു വേണമെങ്കിൽ പറയാം.

To Follow DriveSpark On Facebook, Click The Like Button
ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ചൈനയിലെ സെങ്സൂവിലാണ് ഡ്രൈവറില്ലാ ബസ്സ് സർവീസിനിറങ്ങിയിരിക്കുന്നത്. സെങ്സൂവിൽ നിന്ന് കൈഫെങ്ങിലേക്ക് സർവീസ് നടത്തുന്നു ഈ ബസ്സ്.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ഓഗസ്റ്റ് 29ന് പരീക്ഷണ ഓട്ടത്തിനായി ഇറങ്ങിയ ഡ്രൈവറില്ലാ ബസ്സ് പ്രസ്തുത ഉദ്യോമം വിജയകരമായി പൂർത്തിയാക്കിയെന്ന് വാർത്തകൾ പറയുന്നു.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

വൻ ബഹളങ്ങളോടെ പടിഞ്ഞാറൻ നാടുകൾ ഓട്ടോണമസ് വാഹനങ്ങളുടെ ടെസ്റ്റുകളും മറ്റും നടത്തുന്നതിനിടയിലാണ് ചൈന നിശ്ശബ്ദമായി ഈ വിപ്ലവം സാധിച്ചതെന്നോർക്കണം.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ബ്രിട്ടനിൽ ഈയിടെ ഒരു ഓട്ടോണമസ് പൊതുഗതാഗത സംവിധാനം (ഇത് ബസ്സല്ല) ടെസ്റ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. ഗൂഗിൾ അടക്കമുള്ള നിരവധി കമ്പനികൾ ഓട്ടോണമസ് വാഹനങ്ങൾ ടെസ്റ്റ് ചെയ്തുവരുന്നുണ്ട്.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ആകെ 32.6 കിലോമീറ്റർ ദൂരമാണ് ചൈനയിലെ ഓട്ടോണമസ് ബസ്സ് ട്രയൽ നടത്തിയത്. 26 ട്രാഫിക് ലൈറ്റുകളുണ്ടായിരുന്നു റൂട്ടിൽ. യാതൊരു ബുദ്ധിമുട്ടും കൂടാതെ, ആരുടെയും സഹായമില്ലാതെ ബസ്സ് സർവീസ് പൂർത്തിയാക്കി.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

മണിക്കൂറിൽ 68 കിലോമീറ്റർ വേഗതയിലായിരുന്നു ബസ്സ് സഞ്ചരിച്ചതെന്നറിയുക. മൂന്നു വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ഇത്തരമൊരു ബസ്സ് നിർമിച്ചെടുത്തത്. ഓട്ടോണമസ് വാഹനങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ലി ദെയി എന്ന കമ്പനിയാണ് ഒരു സ്വകാര്യ സംരംഭകനു വേണ്ടി ബസ്സ് നിർമാണം ഏറ്റെടുത്തത്. ചൈനീസ് അക്കാഡമി ഓഫ് എൻജിനീയറിങ്ങിലെ ഒരു ഗവേഷകനും വികസനപ്രവർത്തനങ്ങളിൽ പങ്കാളിയായി.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ബസ്സിന്റെ ഓട്ടോണമസ് ഇന്റലിജൻസ് സംവിധാനം മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ഇന്റലിജൻസ് മാസ്റ്റർ കൺട്രോളർ, ഇന്റലിജൻസ് സെൻസിങ് സിസ്റ്റം, ഇന്റലിജൻസ് കൺട്രോൾ സിസ്റ്റം എന്നിങ്ങനെ. ഇവയാണ് ബസ്സിന്റെ കമ്പ്യൂട്ടർ സംവിധാനമായി പ്രവർത്തിക്കുന്നത്. റോഡിലെ ട്രാഫിക്കിനെക്കുറിച്ചും മുമ്പിൽ വരുന്ന തടസ്സങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണ ബസ്സിന് ലഭിക്കുന്നത് ഇതുവഴിയാണ്.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

അടിയന്തിര ഘട്ടങ്ങളിൽ ബ്രേക്കിങ് അടക്കമുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് മേൽപറഞ്ഞ കമ്പ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെയാണ്. എതിരെ വരുന്ന വാഹനത്തിന്റെ വേഗതയടക്കമുള്ള കാര്യങ്ങൾ തിരിച്ചറിഞ്ഞാണ് ബസ്സ് പ്രവർത്തിക്കുക. ഏറ്റവും സുരക്ഷിതമായ തരത്തിൽ ഡ്രൈവ് ചെയ്യാൻ ബസ്സിന്റെ ഓട്ടോണമസ് സംവിധാനത്തിനു സാധിക്കുന്നു.

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ചൈനയിലെ യൂണിവേഴ്സിറ്റികളുമായി ചേർന്നാണ് സ്വകാര്യ സംരംഭകർ ഓട്ടോണമസ് വാഹനങ്ങൾക്കു വേണ്ടിയുള്ള റിസർച്ചിലേർപെടുന്നത്. ലോകോത്തര നിലവാരമുള്ള ഗവേഷണ സംവിധാനങ്ങൾ ഇതിനകം തന്നെ ഒരുക്കാൻ അധികാരികൾക്ക് സാധിച്ചിട്ടുണ്ട്.

English summary
Yutong Rolls Out World’s First Unmanned Bus.
Story first published: Thursday, September 10, 2015, 17:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark