ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

By Santheep

റോഡപകടങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ് ടെയ്ല്‍ ഗേറ്റിങ്. ഒരു വാഹനത്തിന്റെ മൂട്ടില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചേര്‍ന്നു സഞ്ചരിക്കുന്നതിനെയാണ് ടെയ്ല്‍ ഗേറ്റിങ് എന്നു പറയുന്നത്. സംസ്‌കാരശൂന്യമായ ഡ്രൈവിങ് ശൈലികളുടെ കൂട്ടത്തിലാണ് ഇതിനെ പെടുത്തേണ്ടത്.

ദുബൈ പൊലീസ് ഇനി 'ക്വാഡ്‌സ്‌കി'യില്‍ വരും

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സാമ്പത്തികമായി ഉയര്‍ന്ന നാടുകളില്‍ പോലും ടെയ്ല്‍ ഗേറ്റിങ് ഒരു സാധാരണ സംഗതി പോലെ നടക്കുന്നു. അങ്ങനെ വരുമ്പോള്‍ നമ്മുടെ ആര്‍ഷഭാരതത്തിന്റെ സ്ഥിതി പറയേണ്ടതില്ലല്ലോ? പുതിയ വാര്‍ത്തകള്‍ വരുന്നത് ദുബൈയില്‍ നിന്നാണ്. ടെയ്ല്‍ ഗേറ്റിങ് തടയുന്നതിനുള്ള ഒരുപകരണം ദുബൈയില്‍ വികസിപ്പിച്ചെടുത്തതാണ് വാര്‍ത്ത.

ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

കഴിഞ്ഞ വര്‍ഷത്തില്‍ ദുബൈയില്‍ ആകെ 43,200 റോഡപകടങ്ങളുണ്ടായി എന്നാണ് കണക്ക്. വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി. പ്രശ്‌നപരിഹാരത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട നിരവധി പരിഹാരങ്ങളിലൊന്നാണ് ടെയ്ല്‍ ഗേറ്റിങ് തടയുന്ന ഉപകരണം.

ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

വളരെ ലളിതമായ ഒരുപകരണമാണിത്. വാഹനത്തിന്റെ മുമ്പിലും പിന്നിലും ഘടിപ്പിച്ചിട്ടുള്ള രണ്ട് സെന്‍സറുകളിലൂടെ ടെയ്ല്‍ ഗേറ്റിങ് നടക്കുന്ന വിവരം ഈ ഉപകരണം അറിയുന്നു. നിര്‍ദ്ദിഷ്ട അകലം മറികടന്ന് പിന്നിലെ വാഹനം വരികയാണെങ്കില്‍, അല്ലെങ്കില്‍ മുന്നിലെ വാഹനത്തോട് നിങ്ങളുടെ വാഹനം അടുക്കുകയാണെങ്കില്‍ ഈ ഉപകരണം പ്രവര്‍ത്തിക്കുന്നു.

ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

തെറ്റ് വരുത്തുന്ന കാര്‍ ഏതാണോ, ആ കാറിലേക്ക് ഒരു റേഡിയോ സന്ദേശം കടത്തിവിടുകയാണ് ഉപകരണം ചെയ്യുന്നത്. നിങ്ങള്‍ ശരിയായ അകലം പാലിക്കുന്നില്ല എന്ന സന്ദേശം നഗരത്തില്‍ പൊതുവില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഷകളിലും നല്‍കും. ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു എന്നീ ഭാഷകളിലാണ് സന്ദേശം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിക്കുന്നു.

ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

ദുബൈ ടാക്‌സി കോര്‍പറേഷന്‍, ദുബൈ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി, അറേബ്യന്‍ റേഡിയോ നെറ്റ്‌വര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് ഈ ഈ പദ്ധതി നടപ്പാക്കുന്നത്.

വീഡിയോ

Most Read Articles

Malayalam
English summary
Anti Tailgating Device Invented In Dubai.
Story first published: Wednesday, April 29, 2015, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X