റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

Written By:

ബുള്ളറ്റിന്റെ രൂപമാറ്റങ്ങള്‍ പലത് കണ്ടിട്ടുണ്ടെങ്കിലും ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ അവതാരം പതിവില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ബുള്ളറ്റ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ടാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്!

To Follow DriveSpark On Facebook, Click The Like Button
റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

കേട്ടത് ശരിയാണ്, സാക്ഷാല്‍ ഇന്ത്യന്‍ സ്‌കൗട്ടിനെയാണ് ബുള്ളറ്റില്‍ ബുള്ളറ്റീര്‍ കസ്റ്റംസ് ആവാഹിച്ചിരിക്കുന്നത്. 'മാര്‍വെല്‍' എന്നാണ് പുതിയ കസ്റ്റം ബുള്ളറ്റിന്റെ പേര്. കണ്ടാല്‍ തനി ഇന്ത്യന്‍ സ്‌കൗട്ടാണ് മാര്‍വെല്‍.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

മെറ്റാലിക് മാറ്റ് കാക്കി നിറത്തിലുള്ള ഫ്യൂവല്‍ ടാങ്കാണ് മാര്‍വെല്ലിന്റെ പ്രധാന ആകര്‍ഷണം. പുത്തന്‍ സ്‌കൗട്ട് ബോബറില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ സ്വീകരിച്ച ഘടനാശൈലി പാലിച്ചാണ് മാര്‍വെല്‍ ഒരുങ്ങിയിട്ടുള്ളത്.

Recommended Video - Watch Now!
Top 5 Best Performance Bikes Under 1 Lakh - DriveSpark
റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

ടാങ്കിന് മേലുള്ള ബുള്ളറ്റീര്‍ എന്ന ബ്രാന്‍ഡിംഗ് ഇതേ ശൈലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 350 യില്‍ കടമെടുത്ത ഫ്രണ്ട് ഫെന്‍ഡറാണ് മാര്‍വെലില്‍ ഇടംപിടിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

ഒപ്പം ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പും, സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മാര്‍വെലില്‍ ഒരുങ്ങിയിട്ടുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ പരന്ന ഹാന്‍ഡില്‍ബാറും കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ വിശേഷമാണ്.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

ക്രൂയിസര്‍ പരിവേഷത്തോട് നീതിപുലര്‍ത്തുന്ന ഉയരം കുറഞ്ഞ വീതിയേറിയ സീറ്റാണ് മാര്‍വെലില്‍ സാന്നിധ്യമറിയിക്കുന്നത്.

Trending On DriveSpark Malayalam:

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

എന്നാല്‍ സൂക്ഷമമായി പരിശോധിച്ചാല്‍ റിയര്‍ ഫെന്‍ഡറില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വ്യക്തിമുദ്ര നിലനില്‍ക്കുന്നതായി കാണാം. സ്പ്ലിറ്റ് സീറ്റുകളും, എന്‍ഫീല്‍ഡ് എഞ്ചിനില്‍ നിന്നും പുറത്തേക്ക് വരുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപിലും ബുള്ളറ്റിന്റെ കൈയ്യൊപ്പ് കാണാന്‍ സാധിക്കും.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപുകളില്‍ ഒന്ന് കേവലം കാഴ്ചഭംഗിക്ക് വേണ്ടി മാത്രമുള്ളതാണ്. തെര്‍മല്‍ റാപ്പോട് കൂടിയാണ് കൂടിയാണ് മാര്‍വെലിന്റെ എഞ്ചിന്‍ എക്‌സ്‌ഹോസ്റ്റ് ഹെഡറിനെ ബുള്ളറ്റീര്‍ കസ്റ്റംസ് ഒരുക്കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

ക്രോം ടച്ച് നേടിയ ഡ്യൂവല്‍ മാറ്റ് ബ്ലാക് എക്‌സ്‌ഹോസ്റ്റും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. എഞ്ചിനിലും, ഷോക്ക് അബ്‌സോര്‍ബറിലും കാര്യമായ മാറ്റങ്ങളില്ല. ബ്ലാക് കളര്‍ സ്‌കീമാണ് എഞ്ചിന് ലഭിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

അതേസമയം സ്‌പോക്ക് വീലുകള്‍ക്ക് പകരം ബ്ലാക് റിമ്മുകളോട് കൂടിയ അലോയ് വീലുകളിലാണ് മാര്‍വെല്‍ അണിനിരക്കുന്നത്. ബ്രേക്കിംഗിന് വേണ്ടി മുന്‍-പിന്‍ ടയറുകളില്‍ ഡിസ്‌ക്കുകളും ഒരുങ്ങിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

വീതിയേറിയ ടയറുകളും മാര്‍വെലില്‍ ശ്രദ്ധേയമായ ഘടകമാണ്.നേരത്തെ ബുള്ളറ്റീര്‍ കസ്റ്റംസ് കാഴ്ചവെച്ച കസ്റ്റം മോട്ടോര്‍സൈക്കിള്‍ റെക്ക്‌ലെസും ബൈക്ക് പ്രേമികളുടെ ശ്രദ്ധ വന്‍തോതില്‍ പിടിച്ചുപറ്റിയിരുന്നു.

Image Source: Bulleteer Customs

Trending On DriveSpark Malayalam:

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

English summary
Marvel By Bulleteer Customs. Read in Malayalam.
Story first published: Friday, December 29, 2017, 13:42 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark