ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

Written By:

മിലാനില്‍ നടക്കുന്ന 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വിസ്മയക്കാഴ്ചകള്‍ തുടരുന്നു. ഹോണ്ടയും, സുസൂക്കിയും, യമഹയും മിലാനില്‍ താരപരിവേഷം നേടവെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോയും രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ കോണ്‍സെപ്റ്റ് എക്‌സ്പള്‍സാണ് (Xpulse) പുതിയ ചര്‍ച്ചാവിഷയം. മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ച് ഏറെ വിവരങ്ങള്‍ ഹീറോ ലഭ്യമാക്കിയിട്ടില്ല.

ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

ഉയര്‍ന്ന എഞ്ചിന്‍ ശ്രേണിയിലേക്കുള്ള ഹീറോയുടെ ചുവട് വെയ്പാണ് പുതിയ എക്‌സ്പള്‍സ് കോണ്‍സെപ്‌റ്റെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ അരങ്ങേറിയ റെയ്ഡ് ദി ഹിമാലയ റാലിയില്‍ പുതിയ അഡ്വഞ്ചര്‍ ബൈക്കിനെ ഹീറോ പരീക്ഷിച്ചിരുന്നു.

ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

റാലിയില്‍ പങ്കെടുത്ത 250 സിസി അഡ്വഞ്ചര്‍ ബൈക്കില്‍ 21 ഇഞ്ച് ഫ്രണ്ട് ടയറും, 18 ഇഞ്ച് റിയര്‍ ടയറുമാണ് ഹീറോ നല്‍കിയിരുന്നത്. EICMA യില്‍ പ്രത്യക്ഷപ്പെട്ട എക്‌സ്പള്‍സ് കോണ്‍സെപ്റ്റും സമാന രീതിയിലാണ് ഒരുങ്ങിയിട്ടുള്ളതും.

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

ഓഫ് റോഡ് ടയറുകള്‍, നീളമേറിയ സസ്‌പെന്‍ഷന്‍ ട്രാവല്‍, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്, എബിഎസിനൊപ്പുള്ള ഡിസ്‌ക് ബ്രേക്ക്, പാനിയറുകള്‍, എഞ്ചിന്‍ കവര്‍, ക്രാഷ് ഗാര്‍ഡുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്‌സ്പള്‍സിന്റെ വിശേഷങ്ങള്‍.

ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

എഞ്ചിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ഹീറോ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ 19.7 bhp കരുത്തും 18 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനാകും എക്‌സ്പള്‍സില്‍ ഇടംപിടിക്കുകയെന്ന് റെയ്ഡ് ദി ഹിമാലയയില്‍ പങ്കെടുത്ത അഡ്വഞ്ചര്‍ ബൈക്ക് സൂചന നല്‍കുന്നു.

ഇംപള്‍സിന് ശേഷം എക്‌സ്പള്‍സുമായി ഹീറോ; പുതിയ അഡ്വഞ്ചര്‍ ബൈക്ക് പ്രതീക്ഷ കാക്കുമോ?

5 സ്പീഡ് ഗിയര്‍ബോക്‌സാകും എക്‌സ്പള്‍സില്‍ ഒരുങ്ങുക.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #eicma #hero #ഹീറോ
English summary
Hero Xpulse Adventure Concept Revealed. Read in Malayalam.
Story first published: Wednesday, November 8, 2017, 11:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark