EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

By Dijo Jackson

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതാരങ്ങള്‍ പിറന്ന് തുടങ്ങി. അഡ്വഞ്ചര്‍ ശ്രേണിയില്‍ കരുത്ത് തെളിയിക്കുക ലക്ഷ്യമിട്ട് പുത്തന്‍ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിനെ ഹോണ്ട കാഴ്ചവെച്ചു.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

CRF1000L ആഫ്രിക്ക ട്വിനിന്റെ എക്‌സ്ട്രീം ഓഫ്-റോഡ് പതിപ്പാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്. 24.2 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക്, ഉയര്‍ന്ന റൈഡിംഗ് പൊസിഷന്‍, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷന്‍, ഹീറ്റഡ് ഗ്രിപ്പുകള്‍, എക്‌സ്റ്റന്‍ഡഡ് ഫെയറിംഗ് എന്നിങ്ങനെ നീളുന്നതാണ് പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ വിശേഷങ്ങള്‍.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

ബേസ് മോഡലിനെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറന്‍സില്‍ 20 mm ന്റെ വര്‍ധനവും പുതിയ മോഡലിന് ഹോണ്ട നല്‍കിയിട്ടുണ്ട്. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മൂന്ന് റൈഡിംഗ് മോഡുകള്‍, എക്‌സ്ട്രാ ട്രാക്ഷന്‍ കണ്‍ട്രോള്‍ ലെവലുകള്‍, പുതുക്കിയ ഇന്‍ടെയ്ക്ക്, എക്‌സ്‌ഹോസ്റ്റ് എന്നിവയും ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സില്‍ ഹോണ്ട നല്‍കിയിട്ടുണ്ട്.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

24.2 ലിറ്റര്‍ ഇന്ധനശേഷിയുടെ പശ്ചാത്തലത്തില്‍ 500 കിലോമീറ്ററിന് മേലെ ദൂരപരിധി മോഡലിന് ലഭിക്കുമെന്നാണ് ഹോണ്ടയുടെ വാദം. 94 bhp കരുത്തും 99 Nm torque ഉം ഉത്പാദിപ്പിക്കുന്ന 998 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ പവര്‍ഹൗസ്.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

പുതുക്കിയ എയര്‍ബോക്‌സും, എക്‌സ്‌ഹോസ്റ്റും മോട്ടോര്‍സൈക്കിളിന്റെ മികവ് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. 6 സ്പീഡ് മാനുവല്‍, ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് മോഡലില്‍ ഹോണ്ട ലഭ്യമാക്കുന്നത്.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

വലുപ്പമാര്‍ന്ന ഫ്യൂവല്‍ ടാങ്കിനെയും ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീനെയും ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള നടപടികള്‍ ബോഡിവര്‍ക്കില്‍ ദൃശ്യമാണ്.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ലോഗോ നേടിയ റിയര്‍ സെക്ഷനും ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ ഡിസൈന്‍ വിശേഷമാണ്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

Recommended Video

[Malayalam] Kawasaki Ninja Z1000 Launched - DriveSpark
EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

ബെല്ലി, ബോഡിവര്‍ക്കുകള്‍ക്ക് സംരക്ഷണമേകുന്ന ബാഷ് പ്ലേറ്റും ക്രാഷ് ബാറുകളും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചിട്ടുണ്ട്. 243 കിലോഗ്രാമാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് മാനുവല്‍ പതിപ്പിന്റെ ഭാരം.

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

അതേസമയം, ഓട്ടോമാറ്റിക് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ ഭാരം 253 കിലോഗ്രാമാണ്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

EICMA 2017; കരുത്ത് തെളിയിക്കാന്‍ പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സുമായി ഹോണ്ട

21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയര്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌പോക്ക് വീലുകളിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ അണിനിരക്കുക. യഥാര്‍ത്ഥ XRV650 ആഫ്രിക്ക ട്വിനിന്റെ 30 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പെയിന്റ് സ്‌കീമിനെയും മോട്ടോര്‍സൈക്കിളില്‍ ഹോണ്ട നല്‍കും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #eicma #honda #ഹോണ്ട
English summary
Honda Africa Twin Adventure Sports Unveiled. Read in Malayalam.
Story first published: Tuesday, November 7, 2017, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X