ഹിമാലയന് പുതിയ എതിരാളി; വേര്‍സിസ്-എക്‌സ് 300 മായി കവാസാക്കി ഇന്ത്യയില്‍
എന്‍ട്രി-ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുമായി കവാസാക്കി. വേര്‍സിസ്-എക്‌സ് 300 ഇന്ത്യയില്‍ പുറത്തിറങ്ങി. 4.60 ലക്ഷം രൂപയാണ് പുതിയ കവാസാക്കി വേര്‍സിസ്-എക്‌സ് 300 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് പര്യാപ്തമായ കവാസാക്കി വേര്‍സിസ്-എക്‌സ് 300 ഓഫ്-റോഡ്, ഓണ്‍-റോഡ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്.

Z300 ന്റെ ട്യൂബുലാര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ കവാസാക്കി വേര്‍സിസ്-എക്‌സ് 300 ല്‍ 296 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഒരുങ്ങുന്നത്.

38.4 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. കവാസാക്കി നിഞ്ച 300 ലും സമാന എഞ്ചിനാണ് ഉള്‍പ്പെടുന്നത്.

അതേസമയം വേര്‍സിസ്-എക്‌സ് 300 ല്‍ എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രണ്ട് എന്‍ഡില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ എന്‍ഡില്‍ മോണോഷോക്ക് യൂണിറ്റും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

ബ്രേക്കിംഗിന് വേണ്ടി 290 mm പെറ്റല്‍ ഡിസ്‌ക്ക് ഫ്രണ്ട് വീലിലും, 220 mm ഡിസ്‌ക് റിയര്‍ വീലിലും സാന്നിധ്യമറിയിക്കുന്നുണ്ട്.
Trending On DriveSpark Malayalam:
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും
നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഓപ്ഷനലായി ഡ്യൂവല്‍-ചാനല്‍ എബിഎസും വേര്‍സിസ്-എക്‌സ് 300 ല്‍ ലഭ്യമാണ്. ഓഫ്-റോഡിംഗ് കൂടി ലക്ഷ്യമിട്ടെത്തുന്ന മോട്ടോര്‍സൈക്കിളില്‍ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ സ്‌പോക്ക് വീലുകളാണ് ഒരുങ്ങുന്നത്.
Recommended Video


17 ലിറ്ററാണ് കവാസാക്കി വേര്‍സിസ്-എക്‌സ് 300 ന്റെ ഇന്ധനശേഷി.
Trending On DriveSpark Malayalam:
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം
ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

പുതിയ ഹീറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളില്‍ ഒന്ന്. ചൂട് കാറ്റില്‍ നിന്നും റൈഡര്‍ക്ക് സംരക്ഷണമേകുകയാണ് ഹീറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ ലക്ഷ്യം.

ഒപ്പം ടാങ്ക്, ഫ്രെയിം എന്നിവയുടെ കൂളിങ്ങും ഈ ഫീച്ചര്‍ മുഖേന സാധ്യമാണ്.

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി എത്തുന്ന വേര്‍സിസ്-എക്‌സ് 300 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെ പൂനെയിലുള്ള ചകാന്‍ പ്ലാന്റില്‍ നിന്നുമാണ് കമ്പനി അസംബിൾ ചെയ്യുന്നത്.

മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കവാസാക്കി ആരംഭിച്ച് കഴിഞ്ഞു. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വേര്‍സിസ്-എക്‌സ് 300 നെ ബുക്ക് ചെയ്യാം.

ബജറ്റില്‍ വിലയില്‍ അഡ്വഞ്ചര്‍ ബൈക്കുകളെ തേടിയിറങ്ങുന്നവരെ ലക്ഷ്യമിട്ടാണ് വേര്‍സിസ്-എക്‌സ് 300 നെ കവാസാക്കി നല്‍കിയിരിക്കുന്നത്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മാത്രമാണ് കവാസാക്കി വേര്‍സിസ്-എക്‌സ് 300 ന്റെ എതിരാളി.

കുറഞ്ഞ പ്രൈസ് ടാഗില്‍ എത്തുന്ന ഹിമാലയന് മുന്നില്‍ കവാസാക്കിയുടെ അഡ്വഞ്ചര്‍ ബൈക്കിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

വരാനിരിക്കുന്ന ബിഎംഡബ്ല്യു G 310 GS, കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും കവാസാക്കി വേര്‍സിസ്-എക്‌സ് 300 ന് ഭീഷണിയായേക്കാം.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








