സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറില്‍ പാളി

Written By:

ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇന്ത്യന്‍ യുവതലമുറയെ സ്വാധീനിച്ച ബൈക്കാണ് കെടിഎം ഡ്യൂക്ക് 390. കണ്ടുമടുത്ത സ്‌പോര്‍ട്‌സ് ബൈക്ക് സങ്കല്‍പങ്ങളില്‍ നിന്നും വേറിട്ട് ചിന്തിക്കാനുള്ള അവസരമാണ് ഡ്യൂക്കുകള്‍ യുവതലമുറയ്ക്ക് നല്‍കിയത്.

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

2013 ലാണ് ആദ്യമായി ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ കെടിഎം ഡ്യൂക്ക് 390 യ്ക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. ഡീലര്‍ഷിപ്പുകളില്‍ ഡ്യൂക്ക് 390 കള്‍ എത്തേണ്ട താമസം സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ പിടിവലി ഇന്നും പതിവ് കാഴ്ചയാണ്.

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

2016 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതുതലമുറ ഡ്യൂക്ക് 390 യെ കെടിഎം അവതരിപ്പിച്ചത്. കെടിഎം ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ ഡ്യൂക്ക് 390 ഈ വര്‍ഷമാദ്യം ഇന്ത്യന്‍ തീരമണഞ്ഞു.

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

മികവാര്‍ന്ന റൈഡിംഗ് ശേഷിയും, ഹൈപ്പര്‍ അഗ്രസീവ് മുഖഭാവവുമാണ് പുത്തന്‍ ഡ്യൂക്ക് 390 യുടെ പ്രധാന ആകര്‍ഷണം. വൈബ്രന്റ് ഓറഞ്ച് നിറത്തില്‍ മാത്രമാണ് ഡ്യൂക്ക് 390 ഇന്ത്യയില്‍ ലഭ്യമാവുന്നത്.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

ഡ്യൂക്ക് 390 കള്‍ക്ക് തനത് വ്യക്തി മുദ്ര നേടാന്‍ ഈ നിറം ധാരളമെങ്കിലും തിളക്കമേറിയ ഓറഞ്ച് സ്‌കീം എല്ലാവരുടെയും അഭിരുചിയെ തൃപ്തിപ്പെടുത്തണമെന്നില്ല.

Recommended Video - Watch Now!
[Malayalam] Ducati 1299 Panigale R Final Edition Launched In India - DriveSpark
സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

ഈ ആവശ്യം മാനിച്ചാണ് ഇപ്പോള്‍ ഡീലര്‍ഷിപ്പ് തലത്തില്‍ ഡ്യൂക്ക് 390 യുടെ തിളക്കം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ബംഗളൂരു ഡീലര്‍ഷിപ്പില്‍ നിന്നും പുറത്ത് വന്നിരിക്കുന്ന കെടിഎം ഡ്യൂക്ക് 390 യുടെ ചിത്രമാണ് ഇതിന് ആധാരം.

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

തിളക്കമേറിയ ഓറഞ്ച് പെയിന്റ് സ്‌കീമിന് പകരം ബ്ലാക് കസ്റ്റം നിറത്തിലാണ് കെടിഎം ഡ്യൂക്ക് 390 യെ ബംഗളൂരു ഡീലര്‍ഷിപ്പ് അണിയിച്ചൊരുക്കിയത്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

സംഭവം ഗംഭീരമാണെന്ന് പറയാന്‍ വരട്ടെ! ഹൈപ്പര്‍-അഗ്രസീവ് കെടിഎം ഡ്യൂക്ക് 390 യ്ക്ക് സ്റ്റെല്‍ത്ത് ബ്ലാക് കളര്‍ സ്‌കീം അനുയോജ്യമെങ്കിലും, സ്റ്റിക്കറിംഗ് നീതി പുലര്‍ത്തുന്നുണ്ടോ?

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

ഇല്ലെന്ന് കെടിഎം ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 10,000 രൂപ അധിക വിലയില്‍ ഡീലര്‍ഷിപ്പ് ഒരുക്കിയ ഡ്യൂക്ക് 390 യില്‍ പാളിപ്പോയത് സ്റ്റിക്കറിംഗിലാണ്.

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

എന്തായാലും ഉപഭോക്താക്കളുടെ താത്പര്യപ്രകാരം ഡ്യൂക്ക് 390 യെ കസ്റ്റമൈസ് ചെയ്ത് നല്‍കുന്ന ഡീലര്‍ഷിപ്പുകളുടെ നീക്കം അഭിനന്ദാര്‍ഹമാണ്.

സ്റ്റെല്‍ത്ത് ബ്ലാക്കില്‍ ഒരുങ്ങിയ കെടിഎം ഡ്യൂക്ക് 390; സംഭവം കൊള്ളാം, പക്ഷെ സ്റ്റിക്കറിംഗില്‍ പാളി

പക്ഷെ, ഡെക്കേല്‍ സ്റ്റിക്കറിംഗില്‍ കാട്ടിയ അലംഭാവം മേലെ നല്‍കിയ ഡ്യൂക്ക് 390 യുടെ രൂപത്തെ തന്നെ തകര്‍ത്തിരിക്കുകയാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം?

English summary
KTM Duke 390 Gets Custom Paint Job From Showroom. Read in Malayalam.
Story first published: Tuesday, October 31, 2017, 12:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark