ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

Written By:

ഇന്ത്യയില്‍ ഇത്രയും കാലം ബജറ്റ് ക്രൂയിസര്‍ എന്നാല്‍ ബജാജ് അവഞ്ചര്‍ മാത്രമായിരുന്നു. വിലകൂടിയ ഹാര്‍ലി-ഡേവിഡ്‌സണുകള്‍ മേലെ തട്ടില്‍ ക്രൂയിസിംഗ് പാഠങ്ങള്‍ പകര്‍ന്നപ്പോള്‍, ക്രൂയിസിംഗ് എന്തെന്ന് സാധാരണക്കാരന്‍ അറിഞ്ഞത് ബജാജ് അവഞ്ചറിലൂടെയാണ്.

To Follow DriveSpark On Facebook, Click The Like Button
ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ബജാജിന്റെ ഇതേ ആധിപത്യം തകര്‍ക്കുക ലക്ഷ്യമിട്ടാണ് പുതിയ ഇന്‍ട്രൂഡര്‍ 150 യുമായി സുസൂക്കി മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഇന്ത്യന്‍ തീരമണയുന്നത്.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

ബജറ്റ് ക്രൂയിസറിന്റെ പുതിയ ചിത്രങ്ങള്‍ സുസൂക്കിയുടെ മുന്നൊരുക്കത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നതും. ആരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്ന മുഖരൂപമാണ് ഇന്‍ട്രൂഡര്‍ 150 യ്ക്ക്.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

ട്രയാങ്കുലാര്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആധുനികത വെളിപ്പെടുത്തുന്ന എല്‍ഇഡി ലൈറ്റ് എന്നിവയാണ് ഇന്‍ട്രൂഡര്‍ 150 യുടെ ഫ്രണ്ട് പ്രൊഫൈല്‍ ഹൈലൈറ്റ്. ഇതിന് പുറമെ ഫ്രണ്ട് കൗളും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

കൗളിനോട് ചേര്‍ന്നുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററുകളും ഇന്‍ട്രൂഡര്‍ 150 യുടെ പ്രീമിയം മുഖം വിളിച്ചോതുന്നവയാണ്.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

ആകെമൊത്തം കൊഴുത്തുരുണ്ട രൂപമാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക്. ആള്‍ക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കാന്‍ ഇതേ രൂപകല്‍പന ഇന്‍ട്രൂഡര്‍ 150 യെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സുസൂക്കി.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

മസ്‌കുലാര്‍ ഫ്‌ളോയിംഗ് ഫ്യൂവല്‍ ടാങ്കും, ഇന്‍ട്രൂഡര്‍ ബാഡ്ജിംഗും ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം മുഖത്തിന് കരുത്ത് പകരുന്നു.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

Recommended Video
[Malayalam] Yamaha Fazer 25 Launched In India - DriveSpark
ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

സൈഡ് പ്രൊഫൈലില്‍ വലുപ്പമാര്‍ന്ന ക്രൂയസറിന്റെ പ്രതീതിയാണ് ഇന്‍ട്രൂഡര്‍ 150 നല്‍കുക. ഡ്യൂവല്‍-ടോണ്‍ സൈഡ് പാനലുകള്‍, എഞ്ചിന്‍ കൗള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ സൈഡ് പ്രൊഫൈല്‍ വിശേഷങ്ങളാണ്.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

സുസൂക്കി ഹയാബൂസയെ അനുസ്മരിപ്പിക്കുന്ന റിയര്‍ എന്‍ഡ് ഡിസൈനാണ് ഇന്‍ട്രൂഡര്‍ 150 യില്‍ സുസൂക്കി നല്‍കിയിരിക്കുന്നത്. ബക്കറ്റ്-സ്റ്റൈല്‍ റൈഡര്‍ സീറ്റാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുള്ളതും.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

സിംഗിള്‍ പീസ് ഗ്രാബ് റെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫെന്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റിയര്‍ എന്‍ഡ് ഡിസൈന്‍. ചെത്തിയൊതുക്കിയ ഡ്യൂവല്‍-പോര്‍ട്ട് ക്രോം എക്‌സ്‌ഹോസ്റ്റ് ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

ഇരു എന്‍ഡുകളിലും ഡിസ്‌ക് ബ്രേക്ക് ഒരുങ്ങിയ ഇന്‍ട്രൂഡര്‍ 150 യുടെ ഫ്രണ്ട് വീലില്‍ മാത്രമാണ് സിംഗിള്‍-ചാനല്‍ എബിഎസ് ഇടംപിടിക്കുന്നത്. ഫ്രണ്ട് ഫെനഡറില്‍ നല്‍കിയ എബിഎസ് ലോഗോ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

നിലവിലുള്ള 154.9 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാകും സുസൂക്കി ഇന്‍ട്രൂഡര്‍ 150 എത്തുക. 14.6 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുക.

ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യില്‍ അമ്പരന്ന് ആരാധകര്‍

ബജാജ് അവഞ്ചര്‍ 150, അവഞ്ചര്‍ 220 ക്രൂയിസറുകളോടാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 മത്സരിക്കുക. 90,000 രൂപയ്ക്കും 95,000 രൂപയ്ക്കും ഇടയിലായാകും സുസൂക്കി ഇന്‍ട്രൂഡര്‍ 150 വിപണിയില്‍ അണിനിരക്കുക.

കൂടുതല്‍... #bajaj #ബജാജ്
English summary
Suzuki Intruder 150: Clear Images Reveals Design And Other Details. Read in Malayalam.
Please Wait while comments are loading...

Latest Photos