ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

Written By:

റോയല്‍ എന്‍ഫീല്‍ഡിനോട് ഏറ്റുമുട്ടാന്‍ അവഞ്ചറിന്റെ പുതിയ പതിപ്പിനെ ബജാജ് ഒരുക്കവെ, അവഞ്ചറിനോട് കിടപിടിക്കുന്ന ബജറ്റ് ക്രൂയിസറുമായി സുസൂക്കി വരികയാണ്.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ഏറെ പ്രതീക്ഷയോടെ സുസൂക്കി അണിനിരത്താനിരിക്കുന്ന പുതിയ ഇന്‍ട്രൂഡര്‍ 150 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മാസം നവംബര്‍ 7 ന് മുമ്പ് ഇന്‍ട്രൂഡര്‍ 150 യെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കും.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ഇന്‍ട്രൂഡര്‍ ശ്രേണിയിലെ വമ്പന്മാരില്‍ നിന്നും കടമെടുത്ത ഡിസൈന്‍ തത്വമാണ് ഇന്‍ട്രൂഡര്‍ 150 യ്ക്ക് ലഭിച്ചിട്ടുള്ളതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Recommended Video - Watch Now!
[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ആകെ മൊത്തം 'കൊഴുത്തുരുണ്ട' രൂപമാണ് സുസൂക്കി ഇന്‍ഡ്രൂഡര്‍ 150 യ്ക്ക്. ഫ്‌ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഡിസൈനാണ് ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈന്‍ വിശേഷങ്ങളില്‍ പ്രധാനം.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

സുസൂക്കിയുടെ സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പും പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌പോര്‍ടി മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയ്ക്ക് ഒപ്പം ഡ്യൂവല്‍ പോര്‍ട്ട് എക്‌സ്‌ഹോസ്റ്റും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈനിനെ എടുത്തു കാണിക്കുന്നു.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ഇന്‍ട്രൂഡര്‍ 150 യിലെ ഡ്യൂവല്‍ പോര്‍ട്ട് എക്‌സ്‌ഹോസ്റ്റ് ജിക്‌സര്‍ നിരയെ അനുസ്മരിപ്പിക്കുന്നതാണ്. ജിക്‌സര്‍ നിരയില്‍ നിലവിലുള്ള 155 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാകും ഇന്‍ട്രൂഡര്‍ 150 യെയും സുസൂക്കി അണിനിരത്തുക.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

14.5 bhp കരുത്തും 14 Nm torque ഉം ഏകുന്നതാകും എഞ്ചിന്‍. ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ ഡിസ്‌ക് ബ്രേക്കുകളെ സുസൂക്കി നല്‍കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ഇതിന് പുറമെ ജിക്‌സര്‍ SF ന് സമാനമായ ഓപ്ഷനല്‍ സിംഗിള്‍ ചാനല്‍ എബിഎസും ഇന്‍ട്രൂഡര്‍ 150 യില്‍ സുസൂക്കി നല്‍കും. ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പുമാണ് ഇടംപിടിക്കുന്നത്.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ബജറ്റ് ക്രൂയിസര്‍ നിരയിലേക്കുള്ള സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ കടന്ന് വരവ് ഉപഭോക്താക്കളെ സ്വാധീനിക്കുമെന്ന വിലയിരുത്തലുകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ബജാജ് അവഞ്ചറിനോട് ഏറ്റുമുട്ടാന്‍ സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇതാണ് ഇന്‍ട്രൂഡര്‍ 150

ബജാജ് അവഞ്ചര്‍ 150 യാണ് ശ്രേണിയില്‍ സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന എതിരാളി. ഏകദേശം ഒരു ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാകും ഇന്‍ട്രൂഡര്‍ 150 യെ സുസൂക്കി അവതരിപ്പിക്കുകയെന്നാണ് സൂചന.

Image Source: BikeAdvice

കൂടുതല്‍... #suzuki motorcycle #സുസുക്കി
English summary
Suzuki Intruder 150 Leaked Ahead Of Launch. Read in Malayalam.
Story first published: Monday, October 30, 2017, 12:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark