ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

Written By:

ഇന്ത്യയില്‍ പുത്തന്‍ YZF-R15 V3.0 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. എന്നാല്‍ ഔദ്യോഗിക വരവിന് മുമ്പെ തന്നെ യമഹയുടെ പുതിയ മോട്ടോര്‍സൈക്കിളിനെ ക്യാമറ പിടികൂടിയിരിക്കുകയാണ്.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

മൂന്നാം തലമുറ R15 ന്റെ വരവ് അടുത്തെന്ന സൂചനയാണ് ചിത്രങ്ങള്‍ നല്‍കുന്നത്. നാളുകള്‍ക്ക് മുമ്പെ രാജ്യാന്തര വിപണികളിൽ അവതരിച്ച പുത്തന്‍ R15 നെ കുറിച്ച് ഉപഭോക്താക്കള്‍ നൽകിയ മികവാര്‍ന്ന അഭിപ്രായങ്ങള്‍, ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയെ വാനോളമുയര്‍ത്തിയിട്ടുണ്ട്.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

എന്നാല്‍ വില നിയന്ത്രിക്കുന്നതിന് വേണ്ടി R15 ന്റെ ഇന്ത്യന്‍ പതിപ്പില്‍ ഒരുപിടി ഘടകങ്ങള്‍ സാന്നിധ്യമറിയിക്കില്ല. പുറത്ത് വന്ന ചിത്രങ്ങള്‍ പ്രകാരം R15 V3.0 യുടെ ഇന്ത്യന്‍ പതിപ്പില്‍ അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ ഇടംപിടിച്ചിട്ടില്ല.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

ഇതിന് പകരം നിലവിലുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഒരുങ്ങുന്നത്. മോട്ടോര്‍സൈക്കിളില്‍ എബിഎസും ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയം.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

അതേസമയം കുറഞ്ഞപക്ഷം ഓപ്ഷനലായെങ്കിലും എബിഎസ് ഫീച്ചറിനെ യമഹ നല്‍കിയേക്കും. ഇതിന് പുറമെ നിലവിലുള്ള മോഡലില്‍ നിന്നുമുള്ള ഫ്രണ്ട് ഫെന്‍ഡറാണ് പുതിയ R15 ന് ലഭിച്ചിരിക്കുന്നത്.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

പുതുക്കിയ സ്‌പോര്‍ടി ഫെന്‍ഡറോട് കൂടിയുള്ളതാണ് R15 ന്റെ രാജ്യാന്തര പതിപ്പ്. ഇന്ത്യന്‍ വരവില്‍ സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളിന് നഷ്ടപ്പെട്ടേക്കാം.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

ഡിസൈന്‍ മുഖത്ത് ഏറെ അഗ്രസീവായാണ് പുതിയ R15 കാണപ്പെടുന്നത്. മൂര്‍ച്ചയേറിയ എല്‍ഇഡി ഡ്യൂവല്‍-ഹെഡ്‌ലാമ്പുകള്‍ അഗ്രസീവ് ലുക്കിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

പുതുക്കിയ ഫെയറിംഗും ടെയില്‍ എന്‍ഡുമാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നത്.

Trending On DriveSpark Malayalam:

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

പുത്തന്‍ 155.1 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് R15 V3.0 യുടെ പ്രധാന ഹൈലൈറ്റ്. 19.04 bhp കരുത്തും 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

എഞ്ചിന്‍ മുഖത്ത് രാജ്യാന്തര പതിപ്പുകള്‍ക്ക് സമമാണ് ഇന്ത്യന്‍ പതിപ്പും.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

പ്രീമിയം ഘടകങ്ങളായ യുഎസ്ഡി ഫോര്‍ക്കുകളുടെയും, സ്ലിപ്പര്‍ ക്ലച്ചിന്റെയും അഭാവത്തില്‍ പുതിയ R15 ന്റെ വില നിയന്ത്രിച്ച് നിര്‍ത്തുകയാണ് യമഹയുടെ ലക്ഷ്യം.

ഇതാണ് പുതിയ യമഹ R15; ഇന്ത്യന്‍ വരവ് ഉടന്‍!

ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ R15 നെ യമഹ അവതരിപ്പിക്കാന്‍ സാധ്യത. സുസൂക്കി ജിക്‌സര്‍ SF ആണ് യമഹ R15 ന്റെ പ്രധാന എതിരാളിയും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #yamaha #spy pics #യമഹ
English summary
Yamaha YZF-R15 V3.0 Spotted In India. Read in Malayalam.
Story first published: Monday, November 27, 2017, 18:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark