ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കി കര്‍ണാടക ട്രാഫിക് പൊലീസ്. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പം ഹാഫ്-ഫെയ്‌സ്/ഓപണ്‍-ഫെയ്‌സ് ഹെല്‍മറ്റുകള്‍ക്ക് മേലും അധികൃതര്‍ പിടിമുറുക്കുകയാണ്.
സുരക്ഷിതമല്ലാത്ത ഇത്തരം ഹെല്‍മറ്റുകളുടെ ഉപയോഗം പൂര്‍ണമായും തടുക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക ട്രാഫിക് പൊലീസ്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചുള്ള ഇരുചക്രവാഹന യാത്രികര്‍ക്ക് മേല്‍ ഉദ്യോഗസ്ഥര്‍ പിഴ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ബംഗളൂരു, മൈസൂരു നഗരങ്ങളില്‍ നിന്നും അധികൃതര്‍ പിടികൂടിയ സുരക്ഷിതമല്ലാത്ത ഹെല്‍മറ്റുകളുടെ ചിത്രം നടപടി കര്‍ശനമാണെന്ന് വ്യക്തമാക്കുകയാണ്.
ഐഎസ്‌ഐ മുദ്രയോടുള്ള ഹെല്‍മറ്റുകള്‍ മാത്രമാണ് സുരക്ഷിതമെന്നും ഫുള്‍-ഫെയ്‌സ്ഡ് ഹെല്‍മറ്റുകള്‍ മാത്രമാണ് അനുവദനീയമെന്നും ബംഗളൂരു പൊലീസ് വ്യക്തമാക്കി.
പരിശോധനയില്‍ പിടികൂടുന്ന ഹെല്‍മറ്റുകള്‍ നശിപ്പിക്കാനുള്ള നടപടിയിലാണ് ബംഗളൂരു ട്രാഫിക് പൊലീസ്. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന നടത്തുന്ന വ്യാപാരികള്‍ക്ക് എതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് വന്‍പ്രചാരമേറിയതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ കര്‍ശന നടപടി.
Trending On DriveSpark Malayalam:
ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍
കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!
ഐഎസ്‌ഐ മുദ്രയോടുള്ള ഹെല്‍മറ്റിന്റെ ഗുണം
വിപണിയില്‍ എത്തുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശുദ്ധിയും വിലയും മനസിലാക്കിത്തരുന്ന ഘടകമാണ് ഐഎസ്‌ഐ മുദ്ര (ISI Mark).
സര്‍ക്കാര്‍ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (Bureau Of Indian Standards) ആണ് അതത് ഉത്പന്നങ്ങളുടെ ഗുണമേന്മയും പരിശുദ്ധിയും വിലയിരുത്തുന്നത്.
ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നതിനും ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ബിഐഎസ് (BIS) എന്ന സര്‍ക്കാര്‍ സ്ഥാപനം നിലകൊള്ളുന്നതും.
ആകാരം, നിര്‍മ്മാണ വസ്തു, അന്തര്‍ ഘടന എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍ശന നിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഐഎസ്‌ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റുകള്‍ വിപണിയില്‍ എത്തുന്നത്.
Trending On DriveSpark Malayalam:
ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!
തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍
എന്നാല്‍ പിഴ ഒഴിവാക്കാനായി വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകളിലേക്കാണ് ഭൂരിപക്ഷം ഇരുചക്രവാഹന യാത്രികരും കണ്ണെത്തിക്കാറുള്ളതും.
ചെറിയ അപകടങ്ങളില്‍ പോലും പൊട്ടിപോകുന്ന ഹെല്‍മറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ദുരന്തം ക്ഷണിച്ച് വരുത്തും. ഐഎസ്‌ഐ മുദ്രകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ഉപഭോക്താക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും - Subscribe to Malayalam DriveSpark