പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

Written By:

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്. കോണ്‍സെപ്റ്റ് മോഡല്‍ ഗ്രാഫൈറ്റിനെ അടിസ്ഥാനപ്പെടുത്തി ടിവിഎസ് ഒരുക്കുന്ന പുതിയ 125 സിസി സ്‌കൂട്ടറിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

അടുത്തിടെ അവതരിപ്പിച്ച അപാച്ചെ RR 310 ന്റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പെ പുത്തന്‍ പെര്‍ഫോര്‍മന്‍സ് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കാനുള്ള തിടുക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ 125 സിസി സ്‌കൂട്ടറിന്റെ ഒരുക്കം. കനത്ത മറകളോടെയുള്ള സ്‌കൂട്ടറിനെ മംഗളൂരുവില്‍ നിന്നുമാണ് ക്യാമറ പകര്‍ത്തിയത്.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

പെര്‍ഫോര്‍മന്‍സ് ടാഗോടെയുള്ള പുതിയ ടിവിഎസ് സ്‌കൂട്ടറിന്റെ എക്‌സ്‌ഹോസ്റ്റ് ശബ്ദവും വീഡിയോ വെളിപ്പെടുത്തുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോഎക്‌സ്‌പോയില്‍ സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് തലയുയര്‍ത്തുമെന്നാണ് സൂചന.

Recommended Video - Watch Now!
Top 5 Best Performance Bikes Under 1 Lakh - DriveSpark
പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

ഒട്ടനവധി പ്രീമിയം ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ ടിവിഎസ് 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. പതിവിന് വിപരീതമായി ഹാന്‍ഡില്‍ബാര്‍ കൗളില്‍ നിന്നും ഹെഡ്‌ലാമ്പ് മാറ്റിസ്ഥാപിക്കപ്പെട്ടുവെന്നതാണ് പുതിയ സ്‌കൂട്ടറിലെ പ്രധാന ആകര്‍ഷണം.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

മുന്‍ ഏപ്രണിലാണ് ഹെഡ്‌ലാമ്പ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം ഹാന്‍ഡില്‍ബാര്‍ കൗളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം.

Trending On DriveSpark Malayalam:

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, എല്‍ഇഡി ടെയില്‍ലൈറ്റും സ്‌കൂട്ടറിന്റെ വിശേഷങ്ങളാണ്. പെറ്റല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിന്റെ വരവ്.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

പൂര്‍ണമായും ഡിജിറ്റല്‍ പരിവേഷം കൈയ്യടക്കിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുത്തന്‍ ടിവിഎസ് സ്‌കൂട്ടറിന്റെ മറ്റൊരു ഹൈലൈറ്റ്. സ്പീഡ്, ഓഡോമീറ്റര്‍, ഫ്യൂവല്‍, ടാക്കോമീറ്റര്‍, ഡിസ്റ്റന്‍സ്-ടു-എമ്റ്റി, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നല്‍കും.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

ഒരല്‍പം പിന്നോട്ടേക്ക് ഒഴുകിയിറങ്ങുന്ന സ്വെപ്റ്റ്-ബാക്ക് ടെയില്‍ലൈറ്റും സ്‌കൂട്ടറിന്റെ ഡിസൈന്‍ വിശേഷമാണ്. ഡ്യൂവല്‍ ഫ്‌ളോട്ടിംഗ് ഗ്രാബ് റെയിലുകളും സ്‌കൂട്ടറിന്റെ പിന്നില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ക്യാപ്, പ്രീമിയം ക്വാളിറ്റി സ്വിച്ച്ഗിയര്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, അലൂമിനിയം ഫൂട്ട്‌പെഗുകള്‍ എന്നിങ്ങനെ നീളുന്നതാണ് സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷം.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

സ്‌കൂട്ടറില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്‍ടയറിലും, ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ പിന്‍ടയറിലും സസ്‌പെന്‍ഷന്‍ ഒരുക്കുന്നുണ്ട്. സ്‌കൂട്ടറിന്റെ എഞ്ചിനുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം പേര് സൂചിപ്പിക്കുന്നത് പോലെ 125 സിസി എഞ്ചിന്‍ കരുത്തിലാകും പുതിയ സ്‌കൂട്ടര്‍ അണിനിരക്കുക. ഒരുപക്ഷെ സ്‌കൂട്ടറില്‍ 150 സിസി എഞ്ചിന്‍ പതിപ്പിനെയും ടിവിഎസ് നല്‍കിയേക്കും.

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

ഹോണ്ട ഗ്രാസിയ, സുസൂക്കി ആക്‌സസ് എന്നിവരാകും പുതിയ ടിവിഎസ് 125 സിസി സ്‌കൂട്ടറിന്റെ പ്രധാന എതിരാളികള്‍.

Image/Video Source: Irfan Ahmed Vlogs

Trending On DriveSpark Malayalam:

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tvs #spy pics #ടിവിഎസ്
English summary
TVS 125cc (Graphite) Scooter Spotted Testing In India Again. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark