ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

Written By:

വിക്ടര്‍ പ്രീമിയം എഡിഷന് പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. പുതിയ വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 55,890 രൂപയാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍ നിറഭേദങ്ങളിലാണ് പുതിയ മാറ്റ് സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വരവ്.

Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

പുതിയ മാറ്റ് നിറത്തിന് പുറമെ വൈസറിന് ലഭിച്ച ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍-ടോണ്‍ ബീജ് സീറ്റും മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങളാണ്. 2017 സെപ്തംബര്‍ മാസമാണ് വിക്ടര്‍ പ്രീമിയം എഡിഷനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

ആകര്‍ഷകമായ ഡിസൈന്‍, സ്‌പോര്‍ടി ഗ്രാഫിക്‌സ്, ക്ലാസ്-ലീഡിംഗ് ടെക്‌നോളജി എന്നിവയുടെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ക്കെ വിപണിയില്‍ ശ്രദ്ധ നേടിയ അവതാരമാണ് വിക്ടര്‍ പ്രീമിയം എഡിഷന്‍.

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

പുതിയ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 109.7 സിസി ത്രി-വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസില്‍ ഒരുങ്ങുന്നത്.

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

പരമാവധി 9.3 bhp കരുത്തും 9.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. 72 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

പുതിയ മാറ്റ് നിറഭേദങ്ങള്‍ക്ക് പുറമെ യെല്ലോ ഗ്രാഫിക്‌സോടെയുള്ള ബ്ലാക് നിറത്തിലും ഗോള്‍ഡന്‍ ഗ്രാഫിക്‌സോടെയുള്ള റെഡ് നിറത്തിലും ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നുണ്ട്.

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

ഡിസ്‌ക് ബ്രേക്ക് പരിവേഷത്തില്‍ മാത്രമാണ് വിക്ടര്‍ പ്രീമിയം എഡിഷനെ ടിവിഎസ് ലഭ്യമാക്കുന്നത്. അതേസമയം വിക്ടറിന്റെ സാധാരണ പതിപ്പില്‍ ഡിസ്‌ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളെ കമ്പനി നല്‍കുന്നുണ്ട്.

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

മാറ്റ് സീരീസ് എഡിഷന്റെ സൈഡ് പാനലുകള്‍ക്ക് ലഭിച്ച ക്രോം ടച്ചും, എഞ്ചിന്‍ കവറിന് ലഭിച്ച ഗോള്‍ഡ് ഡീറ്റെയ്‌ലിംഗും മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം പരിവേഷത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വില 55,890 രൂപ

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ക്രാഷ് ഗാര്‍ഡ് എന്നിങ്ങനെ നീളുന്നതാണ് വിക്ടര്‍ പ്രീമിയം എഡിഷന്റെ വിശേഷങ്ങള്‍.

Trending On DriveSpark Malayalam:

ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്; ഹാഫ്-ഫെയ്‌സ്/ഓപണ്‍-ഫെയ്‌സ് ഹെല്‍മറ്റുകള്‍ നിരോധിച്ചു

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tvs #ടിവിഎസ് #new launch
English summary
TVS Victor Premium Edition Matte Series Launched In India. Read in Malayalam.
Story first published: Monday, January 8, 2018, 18:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark