2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

ഇന്ത്യയില്‍ അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് ഇരുചക്രവാഹന വിപണി. 2001 ല്‍ ഹോണ്ട ആക്ടിവ പുറത്തിറങ്ങിയതിനുശേഷം സ്‌കൂട്ടര്‍ വിഭാഗത്തിന്റെ പ്രതാപം വീണ്ടും തിരിച്ചെത്തി. ഇപ്പോള്‍ ഒരു ഓട്ടോമാറ്റിക്ക് സ്‌കൂട്ടര്‍ വാങ്ങാതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോള്‍ തന്നെ ധാരാളം ചോയിസുകള്‍ നമുക്ക് മുന്നിലുണ്ട്.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

കഴിഞ്ഞ വര്‍ഷത്തെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്നതില്‍ സംശയമൊന്നും തന്നെയില്ല. നഗര പ്രദേശങ്ങളില്‍ ഉള്ളവരുടെ പ്രിയപ്പെട്ട വാഹനമാണ് സ്‌കൂട്ടറുകള്‍. ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച അഞ്ച് സ്‌കൂട്ടറുകളെ പരിചയപ്പെടാം.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

1. ഹോണ്ട ആകടീവ 125

ഇന്ത്യയിലെ ഓട്ടോമാറ്റിക്ക് സ്‌കൂട്ടര്‍ വിപ്ലവത്തിന് തുടക്കം കുറിച്ച വാഹനമാണ് ഹോണ്ട ആക്ടിവ. ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍ കൂടിയാണിത്. നിരന്തരമായി പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്ന് സ്‌കൂട്ടറിന്റെ പുതുമ നിലനിര്‍ത്താന്‍ ഹോണ്ടക്ക് സാധിക്കുന്നുണ്ട്.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

ഏറ്റവും പുതിയ തലമുറയില്‍പെട്ട ആക്ടിവ 5Gയില്‍ പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ആപ്രോണിലെ ക്രോം ആക്‌സന്റുകള്‍ എന്നിവയെല്ലാം പുതിയ മാറ്റങ്ങളാണ്. ഉയര്‍ന്ന പതിപ്പായ ഡീലക്‌സിന്റെ അനലോഗ് സ്പീഡോമീറ്ററിന് താഴെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ലഭിക്കുന്നു. ഇത് ഇന്ധന അളവ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. 52,381 രൂപ മുതല്‍ 61,942 രൂപ വരെയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

2. ടിവിഎസ് ജുപിറ്റര്‍

ആക്ടിവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ടിവിഎസിന്റെ ജൂപിറ്റര്‍. എതിരാളികളോട് മത്സരിക്കാനായി ധാരാളം സവിശേഷതകളാണ് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. ആക്ടിവയുമായി മത്സരിക്കാന്‍ ടിവിഎസ് കഴിഞ്ഞ വര്‍ഷം പ്രീമിയം ജൂപിറ്റര്‍ ഗ്രാന്‍ഡെ മോഡല്‍ അവതരിപ്പിച്ചിരുന്നു.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

എല്‍ഇഡി ലാമ്പുകള്‍, ക്രോസ് സ്റ്റിച്ചിഡ് മെറൂണ്‍ സീറ്റ്, ഗ്രാന്‍ഡെ ബാഡ്ജിംഗ്, ബീജ് പാനലുകള്‍, ബോഡി കളര്‍ഡ് ഗ്രാബ് ഹാന്‍ഡില്‍ബാര്‍, ഇക്കോണോമീറ്ററുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രമീകരിക്കാവുന്ന പിന്‍ ഷോക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനില്‍ 8 bhp കരുത്തും 8 Nm torque ഉം സൃഷ്ടിക്കും. സിവിടി ട്രാന്‍സ്മിഷനാണ് ജൂപിറ്റിലേത്. 50,566 രൂപ മുതല്‍ 61,788 രൂപവരെയാണ് സ്‌കൂട്ടറിന്റെ ഷോറൂം വില,

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

3. സുസുക്കി ആക്‌സസ് 125

സുസുക്കിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ആക്‌സസ്. ചേസിസിലും പവര്‍ട്രെയിനിലും ധാരാളം പരിഷ്‌ക്കരണങ്ങള്‍ സ്‌കൂട്ടറിന് നല്‍കിയിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള സ്റ്റെലിംഗില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.

Most Read: നിസ്സാന്‍ കിക്കസിന് പുതിയ പ്രാരംഭ ഡീസല്‍ പതിപ്പ്

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്ത പകരുന്നത്. 8.6 ബിഎച്ച്പി കരുത്തില്‍ 10.6 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് സ്‌കൂട്ടര്‍. 55,370 രൂപ മുതല്‍ 65,761 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

4. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്

യൂറോപ്യന്‍ ബിഗ് സ്‌കൂട്ടറുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ഇന്ത്യയില്‍ അവതരിപ്പിച്ചത്. വലിപ്പമേറിയ വിന്‍ഡ് സിക്രീനുകള്‍, ഡിജിറ്റല്‍ മീറ്ററുകള്‍, സിബിഎസ് കോമ്പി ബ്രേക്കിംഗ് സിസ്റ്റം എന്നിവയുള്‍്പ്പടെ നിരവധി സവിശേഷതകളാണ് സുസുക്കി ബര്‍ഗ്മാനില്‍ വാഗ്ദാനം ചെയ്യുന്നത്.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

21.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും മുന്‍വശത്ത രണ്ട് പ്രത്യേക ഒരു ലിറ്റര്‍ പോക്കറ്റുകളും ലഭിക്കുന്നതിനാല്‍ സ്‌കൂട്ടര്‍ എല്ലാ അര്‍ത്ഥത്തിലും പ്രായഗികമാണ്. ആക്‌സസ് 125 നെക്കാള്‍ ഏഴ് കിലോഗ്രാം കൂടുതലാണ് സ്‌കൂട്ടറിന്. ഫൈബറില്‍ നിര്‍മ്മിച്ച ബോഡിയും 12v ചാര്‍ജിംഗ് സോക്കറ്റ് ഓപ്ഷനും സ്‌കൂട്ടറിലുണ്ട്.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം ഉത്പാദിപ്പിക്കും. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ കോമ്പി ബ്രേക്കിംഗുമാണ് സുരക്ഷയൊരുക്കുന്നത്. 68,655 രൂപയാണ് ബര്‍ഗ്മാന്റെ എക്‌സ്‌ഷോറൂംവില.

2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

5. ഹീറോ ഡെസ്റ്റിനി 125

കഴിഞ്ഞ ഒക്ടോബറിലാണ് ഹീറോ മോട്ടോര്‍കോര്‍പ്പ് തങ്ങളുടെ ആദ്യ 125 സ്‌കൂട്ടറായ ഡെസ്റ്റിനി 125 നെ വിപണിയില്‍ അവതരിപ്പിച്ചത്. XL,VL, എന്നീ രണ്ട് മോഡലുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ i3s എന്ന് വിളിക്കുന്ന ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ആദ്യ സ്‌കൂട്ടര്‍ കൂടിയാണ് ഡെസ്റ്റിനി 125. 56,950 രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
five Best Automatic Scooters In India In 2019. Read more Malayalam
Story first published: Friday, August 9, 2019, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X