Just In
- 5 min ago
ഫെബ്രുവരിയിൽ 40.7 ശതമാനം വിൽപ്പന വർധനയുമായി മഹീന്ദ്ര
- 10 min ago
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
- 40 min ago
സിഗ്ന 3118.T ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്
- 50 min ago
ഇവി മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ ഏറെ; രണ്ടാഴ്ച്ചക്കുള്ളിൽ ആദ്യ ബാച്ച് KM സീരീസ് ബൈക്കുകൾ വിറ്റഴിച്ച കബീര
Don't Miss
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Movies
സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
- News
ഫഹദ് ഫാസിലിന് സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റു
- Sports
IND vs ENG: ഒരു കാര്യം ഏറ്റവും പ്രധാനം! ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഹുസൈന്റെ ഉപദേശം
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Lifestyle
മാര്‍ച്ചില്‍ നേട്ടങ്ങള്‍ ഇപ്രകാരം; സമ്പൂര്‍ണ ന്യൂമറോളജി ഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സംഭവം കൊള്ളാം, ബിഎസ്-VI മോജോയുടെ റൂബി റെഡ് കളർ ഓപ്ഷനും പരിചയപ്പെടുത്തി മഹീന്ദ്ര
പുതിയ മോട്ടോർസൈക്കിളിന്റെ കോസ്മെറ്റിക് വിശദാംശങ്ങൾ നൽകിക്കൊണ്ട് വരാനിരിക്കുന്ന ബിഎസ്-VI മോജോയെ പരിചയപ്പെടുത്തുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ബൈക്കിന്റെ ഗാർനെറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ വെളിപ്പെടുത്തിയതിനു പിന്നാലെ മറ്റൊരു പുത്തൻ കളർ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങിയിരിക്കുന്ന മോജോ 300-ന്റെ ഒരു പുതിയ റൂബി റെഡ് കളർ സ്കീമിലാണ് ഇത്തവണ മഹീന്ദ്ര പരിചയപ്പെടുത്തുന്നത്. കുറഞ്ഞത് രണ്ട് കളർ ഓപ്ഷനുകളെങ്കിലും ബിഎസ്-VI പതിപ്പിന് ഉണ്ടായിരിക്കുമെന്നാണ് ഇതിനർത്ഥം.

എങ്കിലും ഇതിൽ മാത്രമായി കമ്പനി ഒതുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്-VI മഹീന്ദ്ര മോജോ 300-ന്റെ ഫ്യുവൽ ടാങ്കിനായി ബ്ലാക്ക്-ഡാർക്ക് റെഡ് കളർ ഓപ്ഷനാണ് മഹീന്ദ്ര ചേർത്തിരിക്കുന്നത്.
MOST READ: GS 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്പെഷ്യൽ എഡഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഇത് വിഷ്വൽ അപ്പീൽ ഉയർത്തുന്നതിനായി ബ്ലാക്ക് സ്ട്രിപ്പും ഉൾക്കൊള്ളുന്നു. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ ഫ്രെയിമും സ്വിംഗാർമും ബ്ലാക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

എന്നിരുന്നാലും അലോയ് വീലുകൾ റെഡ് പിൻസ്ട്രിപ്പിംഗ് പ്രദർശിപ്പിക്കുന്നു. 2020 മഹീന്ദ്ര മോജോ 300 റൂബി റെഡിന്റെ പിൻ കൗളും റെഡ്-ബ്ലാക്ക് നിറങ്ങളുടെ സംയോജനമാണ് ഒരുക്കിയിരിക്കുന്നത്.
MOST READ: ബിഎസ് VI ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

എങ്കിലും ബൈക്കിന്റെ രണ്ട് കളർ ഓപ്ഷനുകളും തമ്മിൽ കുറച്ച് സാമ്യതകളുണ്ട്. മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റ് കൗൾ കറുത്തതായി തുടരുന്നു. ഓൾ-ബ്ലാക്ക് അണ്ടർബെല്ലി പാൻ ഉപയോഗിച്ചാണ് മോജോയെ മഹീന്ദ്രയും മുന്നോട്ട് കൊണ്ടുപോകുന്നത്.

വലിയ റേഡിയേറ്റർ ആവരണങ്ങൾക്കും ബ്ലാക്കിന് സമാനമായ തണലുണ്ടെന്ന് തോന്നുന്നു. അതേസമയം സൈഡ് ബോഡി പാനലുകൾ ഒരേ നിറത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കിയ 294.72 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് എഞ്ചിനാണ് വരാനിരിക്കുന്ന മഹീന്ദ്ര മോജോ 300-ന് കരുത്തേകുന്നത്. ഇത് ക്കും. ബൈക്കിന്റെ പവർ ഔട്ട്‌പുട്ട് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ബിഎസ്-VI മഹീന്ദ്ര മോജോ 300 എബിഎസ് ഉടൻ തന്നെ രാജ്യത്ത് വിപണിയിലെത്തുമെന്ന് അനുമാനിക്കുന്നു. മിക്കവാറും അടുത്ത ആഴ്ച തന്നെ എത്തിയേക്കുമെന്നാണ് സൂചന. 1.85 ലക്ഷം രൂപയാണ് ബൈക്കിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.