ബിഎസ് VI ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

കൊവിഡ്-19 പ്രതിസന്ധിക്കിടയിലും ബിഎസ് VI ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്. ചെന്നൈയിലെ പ്ലാന്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ഈ യൂണിറ്റ് പുറത്തിറക്കിയത്.

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. 2020 ജനുവരിയിൽ തന്നെ ബിഎസ് VI -ലേക്ക് ട്രക്കുകളെ കമ്പനി വിപണിയിൽ എത്തിച്ചു തുടങ്ങിയിരുന്നു. പുതിയ നാഴികക്കല്ലിനൊപ്പം, കമ്പനി പുതുക്കിയ 4228R മോഡലിന്റെ 'സ്റ്റാർട്ട് ഓഫ് പ്രൊഡക്ഷൻ' (SoP) നും ആഘോഷിച്ചു.

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

ബ്രാൻഡിൽ നിന്നും പ്രതിമാസം ഉയർന്ന വിൽപ്പന സ്വന്തമാക്കുന്ന മോഡൽ കൂടിയാണിത്. നിലവിൽ ബിഎസ് VI ഇന്ധനം ലഭിക്കുന്ന സ്ഥലങ്ങളിലാകും ആദ്യം വാഹനം എത്തിക്കുക.

MOST READ: കിക്‌സ് ഇ-പവറിന്റെ വിൽപ്പന ആരംഭിച്ച് നിസാൻ

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

പിന്നീട് ഘട്ടം ഘട്ടമായി വിൽപ്പന വർധിപ്പിക്കുമെന്ന് ഡെയിംലർ ഇന്ത്യ വാണിജ്യവാഹന വിഭാഗം എംഡിയും സിഇഒയുമായ സത്യകം ആര്യ പറഞ്ഞു. വാണിജ്യ വാഹന വിഭാഗത്തിൽ ബിഎസ് VI വാഹനങ്ങൾ അവതരിപ്പിക്കുന്ന ആദ്യ കമ്പനി കൂടിയാണ് ഭാരത് ബെൻസ്.

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

ബിഎസ് VI-ലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയരിക്കുന്നത്. പുതിയ വാഹനത്തിന്റെ 80 ശതമാനവും ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇത് 90 ശതമാനമായി വർധിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

കൊവിഡ്-19 പ്രതിസന്ധി മൂലം വാഹന വ്യവസായത്തിലെ പല നിർമ്മാതാക്കളും ഉത്പാദനത്തിൽ വെല്ലുവിളികൾ നേരിടുകയാണ്. എന്നിരുന്നാലും, ബിഎസ് VI ഘടകങ്ങൾക്കായി 80 ശതമാനത്തിലധികം പ്രാദേശികവൽക്കരണ നിരക്ക് ഉള്ളതിനാലാണ് തങ്ങൾ ഉറച്ചുനിൽക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

പ്രതിസന്ധി ഘട്ടത്തിൽ, ബ്രാൻഡ് അതിന്റെ എല്ലാ പങ്കാളികളോടും സമഗ്രമായ ശ്രദ്ധ പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരവധി നടപടികളുമായി എത്തി. ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഡീലർമാർക്കും ജീവനക്കാർക്കും നിരന്തരമായ പിന്തുണ ഈ ഘട്ടത്തിൽ നൽകുകയും ചെയ്തു.

MOST READ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

ഭാരത് ബെൻസ് ഉപഭോക്താക്കൾക്കായി, സൗജന്യ വാറന്റി എക്സ്റ്റൻഷനുകൾക്കൊപ്പം, സൗജന്യ വാഹന പരിശോധനയും ശുചിത്വവും വാഗ്ദാനം ചെയ്തു. സുരക്ഷിതമായ താമസം, വെള്ളം, ഇന്ധനം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ഒറ്റപ്പെട്ടുപോയ ഡ്രൈവർമാരെ സഹായിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) ധാരണയായി.

പ്രതിസന്ധിക്കിടയിലും ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാംമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്

ഡീലർമാർ, വിതരണക്കാർ, ജീവനക്കാർ എന്നിവർയ്ക്കായി, ആരോഗ്യ-സുരക്ഷാ മാനുവലുകൾ, നിർദ്ദേശ വീഡിയോകൾ, വെബ് അധിഷ്ഠിത പരിശീലനം എന്നിവയ്ക്കൊപ്പം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണ കാമ്പെയ്നും ആരംഭിച്ചു.

Most Read Articles

Malayalam
English summary
BharatBenz Rolls Out 1000th BS6 Heavy Duty Truck Amidst Covid-19 Crisis. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X