കിക്‌സ് ഇ-പവറിന്റെ വിൽപ്പന ആരംഭിച്ച് നിസാൻ
അന്താരാഷ്ട്ര വിപണികളിലെ നിസാന്റെ ജനപ്രിയ മോഡലാണ് ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന കിക്‌സ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ മോഡൽ നമ്മുടെ വിപണിയിൽ പരിചയപ്പെടുത്തുന്നത്. ഇവിടെ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും വിദേശ വിപണികളിൽ പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കയിൽ വാഹനം വൻ ഹിറ്റാണ്.

അതിനാൽ തന്നെ കിക്‌സിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണവും നിസാൻ അടുത്തിടെ അവതരിപ്പിച്ചു. മുഖംമിനുക്കലിനേക്കാളും ഏറ്റവും വലിയ ആകർഷണം പുതിയ ഇ-പവർ സങ്കേതികവിദ്യയാണ് ക്രോസ്ഓവറിനെ ശ്രദ്ധേയമാക്കുന്നത്.

തായ്‌ലൻഡിൽ ആദ്യമായി ആഗോള പ്രീമിയർ അവതരിപ്പിച്ച നിസാൻ കിക്‌സിന്റെ ഫെയ്‌സ‌്‌ലിഫ്റ്റ് ഗ്ലോബൽ പതിപ്പ് ഇപ്പോൾ ജപ്പാനിൽ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇ-പവർ സീരീസ്-ഹൈബ്രിഡ് വേഷത്തിൽ എത്തുന്ന മോഡലിന് കമ്പനിയുടെ പുതിയ പ്രോപൈലറ്റ് ഡ്രൈവർ സഹായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലഭ്യമാവുക.
MOST READ: ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

2,759,900 യെൻ ആണ് കിക്‌സ് ഇ-പവറിന്റെ വില. അതായത് ഏകദേശം 19 ലക്ഷം രൂപ. സ്റ്റൈലിംഗിന്റെ കാര്യത്തിൽ നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമല്ലെങ്കിലും ചില കാര്യമായ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കും. പരിഷ്ക്കരിച്ച വി-മോഷൻ ഗ്രില്ലാണ് അതിൽ ഏറ്റവും ശ്രദ്ധേയം. അതോടൊപ്പം ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റുകളും പുതുക്കിയ ബമ്പറും ഇടംപിടിച്ചിട്ടുണ്ട്.

വശങ്ങളിലേക്ക് നോക്കിയാൽ ആദ്യം കണ്ണെത്തുക ടർബൈൻ-സ്റ്റൈൽ, ടു-ടോൺ ലുക്കിൽ അണിയിച്ചൊരുക്കിയിരിക്കുന്ന 17 ഇഞ്ച് അലോയ് വീലുകളിലേക്കാണ്. അതോടൊപ്പം ഫ്ലോട്ടിംഗ്-ടൈപ്പ് റൂഫ് പ്രഭാവം സൈഡിൽ നിന്ന് വാഹനത്തെ മനോഹരമാക്കുന്നു. 13 വ്യത്യസ്ത കളർ ഓപ്ഷനുകളിൽ പുതിയ നിസാൻ കിക്‌സ് തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

നിസാൻ കിക‌്‌സ് ഇ-പവറിന്റെ അകത്തളം നിലവിലെ മോഡലിന് സമാനമായ ക്യാബിൻ ഡിസൈൻ വഹിക്കുന്നു. സെന്റർ കൺസോളിൽ ഒരു ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് ബട്ടൺ ചേർക്കുന്നത് മാത്രമാണ് ആകെ എടുത്തുപറയാവുന്ന മാറ്റം.

ഇതുകൂടാതെ ലെതർ സീറ്റുകൾ, ചങ്കി മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ, ആപ്പിൾ കാർപ്ലേയുമൊത്തുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് എന്നിവ ശ്രദ്ധേയമായി തുടരുന്നു. മറ്റൊരു സവിശേഷത സീറോ ഗ്രാവിറ്റി സീറ്റുകളാണ്. ഇത് സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ദീർഘദൂര യാത്രകളിൽ ക്ഷീണം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
MOST READ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഏറ്റവും വലിയ മാറ്റം പുതിയ ഇ-പവർ എഞ്ചിനാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. നിസാൻ വിജയിച്ച ഒരു സീരിയൽ ഹൈബ്രിഡ് സംവിധാനമാണ് ഇ-പവർ സെൽഫ് ചാർജിംഗ് റേഞ്ച് എക്സ്റ്റെൻഡർ ഡ്രൈവ്. ഒരു ട്രാക്ഷൻ ബാറ്ററി പായ്ക്കിൽ നിന്ന് പവർ എടുക്കുന്ന കാറിന്റെ ഇലക്ട്രിക് മോട്ടോർ ആണ് വീലുകളെ നയിക്കുന്നത്. ഇത് ഒരു ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ കമ്പഷൻ എഞ്ചിനിൽ നിന്ന് ഊർജ്ജം ലഭിക്കുന്നു.

129 bhp കരുത്തിൽ 260 Nm torque സൃഷ്ടിക്കാൻ ഇലക്ട്രിക് മോട്ടറിന് കഴിയും. അതോടൊപ്പം നോർമൽ, S, ഇക്കോ, ഇവി എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ഇ-പവർ മോഡലിന് ലഭിക്കുന്നുണ്ട്. ദീർഘദൂര യാത്രകൾ മാത്രം സ്വയമേവ ഓടിക്കാൻ റഡാർ-ഗൈഡഡ് സിസ്റ്റം ഉപയോഗിക്കുന്ന നിസ്സാന്റെ പ്രൊപൈലറ്റ് ഡ്രൈവർ സഹായ സാങ്കേതികവിദ്യയും നിസ്സാൻ കിക്ക്സ് ഇ-പവറിന് ലഭിക്കുന്നു.


Click it and Unblock the Notifications








