Just In
- 16 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 19 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 21 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; മാറ്റങ്ങൾ ഇങ്ങനെ
ഒക്ടോബർ എട്ടിന് ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ പരിഷ്ക്കരിച്ച 2021 മോഡൽ G310 R, G310 GS മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കും.

ഇതിനകം തന്നെ പങ്കാളിയായ ടിവിഎസ് മോട്ടോർ കമ്പനിയുടെ അസംബ്ലി നിരയിൽ നിന്ന് പുത്തൻ മോഡലുകൾ തയാറായിക്കഴിഞ്ഞു. പുതിയ G310 ഇരട്ടകൾ മുമ്പത്തേതിനേക്കാൾ ചെറിയ കോസ്മെറ്റിക് മാറ്റങ്ങളോടെയാകും വിപണിയിൽ എത്തുക.

മാത്രമല്ല നിലവിലെ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനിലേക്കുള്ള പരിഷ്ക്കരണവും ബിഎംഡബ്ല്യു നടപ്പിലാക്കും. പ്രൊഡക്ഷൻ ആരംഭിച്ച ബിഎസ്-VI നിലവാരത്തിലുള്ള G310 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
MOST READ: സെപ്റ്റംബറിലും കരുത്തുകാട്ടി ടാറ്റ മോട്ടോർസ്; നിരത്തിലെത്തിച്ചത് 21,652 യൂണിറ്റുകൾ

സിൽവർ, ബ്ലൂ, റെഡ് ഹൈലൈറ്റുകളാണ് പുതിയ 2021 പതിപ്പിന്റെ ഭംഗിക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് സമ്മാനിച്ചിരിക്കുന്നത്. കെടിഎം മോഡലുകളെ അനുസ്മരിപ്പിക്കുന്ന ട്യൂബുലാർ സ്പേസ് ഫ്രെയിം റെഡ് കളറിലാണ് ഒരുങ്ങിയിരിക്കുന്നത്.

ഫ്യുവൽ ടാങ്കിലെ ‘GS' ലോഗോ ഇപ്പോൾ മുമ്പത്തേതിനേക്കാൾ വലുതാണ്. കൂടാതെ ബൈക്കിന്റെ ഇരുവശത്തും ഒരു ‘റാലി' വിനൈലും ഉണ്ട്. പുതിയ മോഡലിലെ പെയിന്റ്, സ്റ്റിക്കർ എന്നിവ പഴയതിനേക്കാൾ വളരെ ആക്രമണാത്മകമാണ് എന്നത് എടുത്തുപറയേണ്ട ഘടകമാണ്.
MOST READ: വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ടിവിഎസ് അപ്പാച്ചെ RR 310-ന്റെ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകളിൽ വാഗ്ദാനം ചെയ്യാമെന്നും മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ വശങ്ങളിൽ, ഇൻസ്ട്രുമെന്റ് പാനൽ ബിഎസ്-IV മോഡലിന് തുല്യമാണെന്ന് കാണാൻ കഴിയും.

ഒരേ 312.2 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് G310 R, G310 GS ബൈക്കുകൾക്ക് കരുത്തേകുന്നത്. ഈ മോട്ടോർ പരമാവധി 34 bhp കരുത്തും 27.3 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഇത് ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കും.
MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ബൈക്കിന് മുൻവശത്ത് ഗോൾഡൻ കളറിലുള്ള യുഎസ്ഡി ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ വഴിയും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പുതിയ G310 ഇരട്ടകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

മുൻ മോഡലുകളുടെ വിലയേക്കാൾ കുറവായിരിക്കും പരിഷ്ക്കരിച്ചെത്തുന്ന ബവേറിയൻ മോട്ടോർസൈക്കിളുകളുടെ വിലയെന്നാണ് അഭ്യൂഹങ്ങൾ. പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.