സെപ്റ്റംബറിലും കരുത്തുകാട്ടി ടാറ്റ മോട്ടോർസ്; നിരത്തിലെത്തിച്ചത് 21,652 യൂണിറ്റുകൾ
പ്രതിമാസ വിൽപ്പനയിൽ 20,000 യൂണിറ്റ് നേട്ടം പിന്നിട്ട് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോർസ്. 2020 സെപ്റ്റംബറിൽ മൊത്തം 21,200 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയിൽ പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 8,097 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പന വളർച്ച 162 ശതമാനമായി എന്നതും ടാറ്റയ്ക്ക് നേട്ടമായി. നിലവിലെ വിപണി അന്തരീക്ഷം എല്ലാ ബ്രാൻഡുകൾക്കും അനുകൂലമാണ് എന്നതും ശ്രദ്ധേയമാണ്.

എട്ട് വർഷത്തിനിടെ ടാറ്റയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ വിൽപ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നത്. 2012 സെപ്റ്റംബറിൽ കമ്പനി നിരത്തിലെത്തിച്ച 21,652 യൂണിറ്റുകളാണ് ഇതിനു മുമ്പ് കൈവരിച്ച നേട്ടം. അന്ന് ഇൻഡിക്ക, ഇൻഡിഗോയാണ് മോഡലുകളാണ് ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ.
MOST READ: ഓരോ രണ്ട് മിനിറ്റിലും ഒരു കിയ സോനെറ്റ് എസ്‌യുവിയുടെ വില്‍പ്പന നടക്കുന്നു

സുമോ, സഫാരി സ്റ്റോം, നാനോ എന്നിവയും അക്കാലയളവിൽ മികച്ച വിൽപ്പന സ്വന്തമാക്കിയിരുന്നു. എന്നാൽ നിലവിലെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മൂന്നാമത്തെ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്.

ഒന്നാംസ്ഥാനത്തുള്ള മാരുതി കഴിഞ്ഞ മാസം 1.48 ലക്ഷം കാറുകൾ വിറ്റപ്പോൾ 2020 സെപ്റ്റംബറിൽ ഹ്യുണ്ടായി 50,000 കാറുകൾ വിറ്റു. തുടർച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ കീഴടക്കി ടാറ്റ മൂന്നാംസ്ഥാനത്ത് എത്തുന്നത്.
MOST READ: ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

എന്നിരുന്നാലും ഈ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ അത് മഹീന്ദ്രയിൽ നിന്നല്ല എന്നതാണ് ശ്രദ്ധേയം.

അതിശയകരമെന്നു പറയാം വെറും രണ്ട് ഉൽപ്പന്നങ്ങൾ മാത്രം വിപണിയിലുള്ള കിയ മോട്ടോർസ് മഹീന്ദ്രയുടെ വിൽപ്പനയെ മറികടന്ന് ഏകദേശം 2.500 യൂണിറ്റുകളുടെ കുറവിൽ ടാറ്റയ്ക്ക് പിന്നിലായി ഇടംകണ്ടെത്തിയിട്ടുണ്ട്. 2020 സെപ്റ്റംബറിലെ വിൽപ്പന കഴിഞ്ഞ വർഷത്തെ 7.700-ൽ നിന്ന് 2020 സെപ്റ്റംബറിൽ 18.600- ആയി ഉയർന്നിട്ടുണ്ട്.
MOST READ: ക്വിഡിന് സ്റ്റൈലിഷ് നിയോടെക് എഡിഷനുമായി റെനോ; വില 4.29 ലക്ഷം രൂപ

പ്രതിമാസ വിൽപ്പനയിൽ ടാറ്റ മോട്ടോർസ് 2020 ഓഗസ്റ്റിൽ വിറ്റ 18,583 യൂണിറ്റുകളിൽ നിന്ന് 14 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബ്രാൻഡിന് സ്ഥിരമായി മികച്ച വളർച്ച കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

ടാറ്റയുടെ വിൽപ്പനയിൽ കാര്യമായ സംഭാവനകൾ നൽകുന്നത് ആൾട്രോസ്, ടിയാഗൊ ഹാച്ച്ബാക്കുകളാണ്. ഈ അവസരം മുതലെടുത്ത് പ്രീമിയം ഹാച്ച്ശ്രേണിയിലേക്ക് ആൾട്രോസ് ടർബോ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.


Click it and Unblock the Notifications








