'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

യുഎസ്, യൂറോപ്യൻ വിപണികളിൽ ജാക്ക് ഓഫ് ഓൾ-ട്രേഡ് മോട്ടോർസൈക്കിൾ എന്ന നിലയിൽ പ്രസിദ്ധമായ NC750X-ന്റെ 2021 മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട.

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

ആറ് വർഷങ്ങൾക്ക് മുമ്പ് അതായത് 2014-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഹോണ്ട NC750X പുതിയ പരിഷ്ക്കരണത്തിൽ മെക്കാനിക്കലുകളുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ വളരെയധികം മാറ്റങ്ങളാണ് പരിചയപ്പെടുത്തുന്നത്.

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

745 സിസി പാരലൽ-ട്വിൻ എഞ്ചിൻ മുമ്പത്തേതിന് സമാനമാണ്. പക്ഷേ പവർ കണക്കുകൾ പഴയ പതിപ്പിനേക്കാൾ കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ 58.5 bhp കരുത്തിൽ 69 Nm torque ഉത്പാദിപ്പിക്കാൻ ഹോണ്ട NC750X പ്രാപ്‌തമാണ്.

MOST READ: പുതിയ രൂപവും ഭാവവും ആവാഹിക്കാൻ ക്ലാസിക് 350; വിപണിയിലേക്ക് അടുത്ത വർഷം

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

പുതുക്കിയ എഞ്ചിനിൽ മിഡ് റേഞ്ച് ശക്തമാണ്. കൂടാതെ ഗിയർബോക്സും ഹോണ്ട പുനർനിർമിച്ചു. സിറ്റി ട്രാഫിക്കിലെ മെച്ചപ്പെട്ട ട്രാക്ക്റ്റബിലിറ്റിക്കായി ആദ്യത്തെ മൂന്ന് ഗിയറുകൾ മുമ്പത്തേതിനേക്കാൾ ഷോർട്ടറാണ്.

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

അതേസമയം മികച്ച മൂന്ന് യാത്രാ ശേഷികൾക്കും മെച്ചപ്പെട്ട ഇന്ധന സമ്പദ്‌വ്യവസ്ഥയ്ക്കും അവസാന മൂന്ന് ഗിയറുകൾ ടോളറായുമാണ് നൽകിയിരിക്കുന്നത്. അധിക സൗകര്യത്തിനായി വാങ്ങുന്നവർക്ക് ആറ് സ്പീഡ് ഡിസിടി വേരിയന്റും തെരഞ്ഞെടുക്കാം.

MOST READ: കെടിഎം 250 അഡ്വഞ്ചര്‍ Vs 390 അഡ്വഞ്ചര്‍: പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

2021 NC750X-ന് ഒരു റൈഡ്-ബൈ-വയർ ത്രോട്ടിലും ലഭിക്കുന്നുണ്ട്. ഇത് സ്പോർട്ട്, റെയിൻ, സ്റ്റാൻഡേർഡ്, കസ്റ്റം എന്നീ നാല് റൈഡ് മോഡലുകളും ബൈക്കിലേക്ക് ചേർക്കുന്നു. പുതിയ മോഡൽ വർഷത്തിലും NC750X അതിന്റെ ജനപ്രിയമായ ഡിസൈൻ നിലനിർത്തിയത് സ്വാഗതാർഹമാണ്.

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

എന്നാൽ സസ്‌പെൻഷൻ ട്രാവൽ മുൻവശത്ത് ഏകദേശം 18 മില്ലീമീറ്ററും പിന്നിൽ 30 മില്ലീമീറ്ററും കുറച്ചിട്ടുണ്ട്. ഓഫ്-റോഡ് ആരാധകർക്ക് ഇത് നിരാശാജനകമാകുമെങ്കിലും സസ്പെൻഷൻ കുറച്ചതിന്റെ ഫലമായി സീറ്റ് ഉയരം 30 മില്ലീമീറ്റർ മുതൽ 800 മില്ലിമീറ്റർ വരെ കുറയുകയും ചെയ്തു.

MOST READ: ഹിമാലയന് പുതിയ അഡ്വഞ്ചർ പതിപ്പുമായി റോയൽ എൻഫീൽഡ്

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

അതോടൊപ്പം പുതിയ മോഡലിന് 23 ലിറ്റർ സ്റ്റോറേജ് ഏരിയയും (ഫോക്സ് ടാങ്കിൽ) ലഭിക്കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. അതിൽ ഒരു യുഎസ്ബി സ്മാർട്ട്‌ഫോൺ ചാർജിംഗ് പോർട്ടും നൽകാൻ ഹോണ്ട തയാറായിട്ടുണ്ട്. വിൻഡ്‌ഷീൽഡും വലുതാണ്.

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

കൂടാതെ മുഴുവൻ ലൈറ്റിംഗ് സിസ്റ്റത്തിലും എൽഇഡികൾ അടങ്ങിയിരിക്കുന്നു. ഇത് ബൈക്കിന്റെ പ്രീമിയം അനുഭവം വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ നിയന്ത്രണ ഭാരം 6 കിലോഗ്രാം കുറച്ച് 214 കിലോഗ്രാം ആയി കുറച്ചു.

MOST READ: റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്‌വിംഗും എത്തുന്നു

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

2021 ഹോണ്ട NC750X, NC750X DCT മോഡലുകളുടെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന പതിപ്പുകൾക്ക് യുകെയിൽ 7,499 പൗണ്ടായിരുന്നു പ്രാരംഭ വില. അതായത് ഏകദേശം 7.14 ലക്ഷം രൂപ.

'ജാക്ക് ഓഫ് ഓൾ-ട്രേഡ്‌സ്' 2021 മോഡൽ NC750X മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യയിലെ ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ഹോണ്ടയുടെ ശ്രദ്ധ വർധിച്ചതോടെ ഭാവിയിൽ ഈ മോട്ടോർസൈക്കിൾ ആഭ്യന്തര വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
2021 Honda NC750X Globally Unveiled. Read in Malayalam
Story first published: Monday, November 30, 2020, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X