2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് പരീക്ഷണയോട്ടം നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ചെന്നൈയിലെ നിരത്തുകളിലായിരുന്നു പരീക്ഷണയോട്ടം.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

നിലവിലെ മോഡലിന് സമാനമായ ഡിസൈനും കാര്യങ്ങളുമാണ് പരീക്ഷണയോട്ടം നടത്തിയ മോഡലിലും. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 മോഡലിന് ഒരുപക്ഷേ കുറച്ച് അധിക പ്രീമിയം സവിശേഷതകള്‍ ലഭ്യമായേക്കും.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

അടുത്തിടെ അവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-ല്‍ കമ്പനി 'ട്രിപ്പര്‍' എന്ന പുതിയ സവിശേഷത അവതരിപ്പിച്ചു. ബ്ലൂടൂത്ത് വഴി ഒരു സ്മാര്‍ട്ട്ഫോണിലേക്ക് കണക്റ്റുചെയ്യാനാകുന്ന ഒരു ചെറിയ ടിഎഫ്ടി ഡിസ്പ്ലേ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ച്, ഉപഭോക്താവിന് ഒരു ലക്ഷ്യസ്ഥാനം സജ്ജീകരിക്കാനും സ്‌ക്രീനില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ നിര്‍ദ്ദേശങ്ങള്‍ കാണാനും കഴിയും.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇത് വളരെ ഉപയോഗപ്രദമായ സവിശേഷതയാണ്, പ്രത്യേകിച്ച് ദീര്‍ഘദൂര ടൂറിംഗിനുള്ള പദ്ധതികളുള്ള ആളുകള്‍ക്ക്. ഹിമാലയന്‍ ഉള്‍പ്പെടെയുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളിലും ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ സാഹസിക ടൂറര്‍ ഓഫര്‍ ഇതിനകം ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രായോഗിക മോട്ടോര്‍സൈക്കിളായി മാറാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

MOST READ: കരുത്തുറ്റ ഡീസല്‍ എഞ്ചിനുമായി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; എതിരാളി ഗ്ലോസ്റ്റര്‍

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

അതിനുപുറമെ, അടുത്ത വര്‍ഷം ഹിമാലയനില്‍ മറ്റ് ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നു. ഇതിന് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് വാഗ്ദാനം ചെയ്യാനാകും, കൂടാതെ സ്‌റ്റൈലിംഗ് പുതുമയുള്ളതാക്കാന്‍ പുതിയ കളര്‍ ഓപ്ഷനുകളും നിര്‍മ്മാതാക്കള്‍ സമ്മാനിച്ചേക്കും.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം, മെക്കാനിക്കലുകളുടെയും രൂപകല്‍പ്പനയുടെയും കാര്യത്തില്‍ മോട്ടോര്‍ സൈക്കിള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 411 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ SOHC എഞ്ചിന്‍ യഥാക്രമം 24.3 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്നത് തുടരും.

MOST READ: റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കുന്നു. പുതുക്കിയ ഹിമാലയന്‍ 2021 മധ്യത്തോടെ വിപണിയില്‍ എത്തിയേക്കാം. വിലയിലും ചെറിയ വര്‍ധനവ് പ്രതീക്ഷിക്കാം.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളായ 650 ഇരട്ടകള്‍ക്കും ഈ ഫീച്ചര്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. ഈ ആക്‌സസറി ഉടന്‍ തന്നെ വലിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയിലേക്ക് ഒരു ആക്‌സസറി ഫിറ്റ്‌മെന്റായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4,750 രൂപയാണ് ഇതിന്റെ വില.

MOST READ: ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം മോഡലുകളില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിലവില്‍ ബിഎസ് VI മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. നവീകരിച്ച ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 2.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
2021 Royal Enfield Will Introduce Tipper Navigation in 2021 Himalayan. Read in Malayalam.
Story first published: Wednesday, December 23, 2020, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X