ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

ഏപ്രിലിൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് മുന്നോടിയായി കവസാക്കിയുടെ തങ്ങളുടെ എൻട്രി ലെവൽ ഓഫറായ നിഞ്ച 300 ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ പുതിയ എഞ്ചിനുമായി മോഡൽ ഇതുവരെ വിൽപ്പനയ്ക്ക് എത്തിയതുമില്ല.

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

ഇപ്പോൾ ഒരു വർഷത്തിനുശേഷം നിഞ്ച 300 ഇന്ത്യൻ വിപണികളിലേക്ക് ഉടൻ മടങ്ങിവരുമെന്നാണ് റിപ്പോർട്ടുകൾ. അതായത് 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തോടെ ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫർ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

ഇതിനർത്ഥം അടുത്ത വർഷം ആദ്യം അതായത് മാർച്ച്-ഏപ്രിൽ മാസത്തോടെ പുതിയ ബിഎസ്-VI നിഞ്ച 300 വിപണിയിലെത്തുമെന്ന് സാരം. രണ്ട് വർഷം മുമ്പാണ് 300 പതിപ്പിന്റെ പ്രാദേശിക മോഡൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. താങ്ങാനാവുന്ന വിലയുള്ള ബൈക്ക് ജാപ്പനീസ് സൂപ്പർബൈക്ക് നിർമാതാക്കൾക്ക് വളരെ മികച്ച വിൽപ്പനയും നേടിക്കൊടുത്തിരുന്നു.

MOST READ: മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

2018-ൽ മോട്ടോർസൈക്കിളിന്റെ ബോഡി പാനലുകൾ, ബ്രേക്കുകൾ, കേബിളുകൾ, ടയറുകൾ, ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ ഘടകങ്ങൾ കമ്പനി പ്രാദേശികവൽക്കരിച്ചിരുന്നു. ഇത്തവണ എഞ്ചിൻ പ്രാദേശികമായി കൂട്ടിച്ചേർത്തുകൊണ്ട് ബൈക്ക് കൂടുതൽ പ്രാദേശികവൽക്കരിക്കാൻ ടീം ഗ്രീൻ ഉദ്ദേശിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

എഞ്ചിനുള്ളിൽ കൂടുതൽ പ്രാദേശികവൽക്കരിച്ച ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിനായി കമ്പനി നിലവിൽ പ്രവർത്തിച്ചുവരികയാണ്. ഇത് ബിഎസ്-VI നിഞ്ച 300-ന്റെ വില കുറയ്ക്കുന്നതിന് കൂടുതൽ സഹായിക്കും. 296 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് പാരലൽ-ട്വിൻ യൂണിറ്റ് തന്നെയാകും ബൈക്കിന്റെ ഹൃദയം.

MOST READ: ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

ബി‌എസ്-IV രൂപത്തിൽ ഇത് 11000 rpm-ൽ 39 bhp കരുത്തും 10000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു ഈ എഞ്ചിൻ. സ്ലിപ്പറും അസിസ്റ്റഡ് ക്ലച്ചും സ്റ്റാൻ‌ഡേർഡായി ജോടിയാക്കിയ ആറ് സ്പീഡ് ഗിയർ‌ബോക്സാണ് ബൈക്കിനുള്ളത്.

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ് കവസാക്കിയുടെ നിഞ്ച 300 നിർമിക്കുന്നത്. മുന്നിൽ 37 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് സസ്‌പെൻഷൻ ജോലികൾ നിർവഹിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 290 mm സിംഗിൾ ഡിസ്ക്കും പിന്നിൽ 220 mm ഡിസ്ക്കും ആണ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

17 ഇഞ്ച് അലോയ് വീലുകളുള്ള ബൈക്കിന് മുൻവശത്ത് 110/70, പിന്നിൽ 140/70 സൈസുള്ള എംആർഎഫ് ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. നിഞ്ച 300-ന് 179 കിലോഗ്രാം ഭാരവും 785 മില്ലിമീറ്റർ സീറ്റ് ഉയരവുമാണുള്ളത്. പരിഷ്ക്കരിച്ച് എത്തുമ്പോൾ വാഹനത്തിന്റെ ഡിസൈനിൽ മാറ്റങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

അതായത് പഴയ ഇന്ത്യ മോഡലിന്റെ അതേ സ്റ്റൈലിംഗാണ് ബിഎസ്-VI കംപ്ലയിന്റ് നിഞ്ച 300 ൽ പ്രതീക്ഷിക്കുന്നത്. നിഞ്ച സീരീസിലെ മറ്റ് മോഡലുകശെ പോലെ ഇത് ഒരു സ്പോർട്ടി പുതിയ ജിമാസ്-ഫോർ‌വേർ‌ഡ്, മിനിമലിസ്റ്റ്-ടെയിൽ‌ ഡിസൈനാണ്‌ അവതരിപ്പിക്കുന്നത്.

ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

കവസാക്കി ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകളും കൗളും വിൻഡ്‌സ്ക്രീനും തമ്മിലുള്ള വിടവുള്ള പുതിയ ഫ്ലോട്ടിംഗ്-സ്റ്റൈൽ വിൻഡ്‌സ്ക്രീനും ഇതിന് ലഭിക്കുന്നു. സവിശേഷതകളുടെ കാര്യത്തിൽ ബൈക്കിന് ഒരു പാർട്ട്-ഡിജിറ്റൽ പാർട്ട്-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹീറ്റ് മാനേജ്മെന്റ് സാങ്കേതികവിദ്യയും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
All New BS6 Kawasaki Ninja 300 To Launch Early 2021 In India. Read in Malayalam
Story first published: Friday, December 4, 2020, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X