ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

2020 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ 11 ശതമാനം വളര്‍ച്ച കൈവരിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 412,641 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ബ്രാന്‍ഡ് വിറ്റഴിച്ചത്.

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

2019 നവംബറില്‍ ഇത് 373,283 യൂണിറ്റായിരുന്നു. ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പനയിലും വര്‍ധനയുണ്ടായി. ഉത്സവ സീസണിലെ ശക്തമായ വില്‍പ്പനയാണ് നവംബറില്‍ ഇത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതെന്നും പറയുന്നു.

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

അതേസമയം, ജാപ്പനീസ് ബ്രാന്‍ഡിന്റെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23,116 യൂണിറ്റ് കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 20,565 യൂണിറ്റായി ചുരുങ്ങി. ഇതോടെ 11 ശതമാനം ഇടിവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്.

MOST READ: വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

വരും നാളുകളില്‍ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് ബ്രാന്‍ഡ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ മൂന്ന് പുതിയ ഉത്പ്പന്നങ്ങള്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. ആക്ടിവയുടെ 20 വര്‍ഷത്തെ സാന്നിധ്യത്തെ അനുസ്മരിപ്പിക്കുന്നതിനായി ആക്ടിവ 6G വാര്‍ഷിക പതിപ്പ് പുറത്തിറക്കി.

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

ഹോര്‍നെറ്റ് 2.0, ഡിയോ എന്നിവയ്ക്കായി റെപ്സോള്‍ എഡിഷന്‍ ലിവറിയും ബ്രാന്‍ഡ് അവതരിപ്പിച്ചു. കൂടാതെ, ഹോണ്ട ബിഗ് വിംഗ് ഷോറൂമുകള്‍ രാജ്യത്തുടനീളം 6 പുതിയ ഔട്ട്‌ലെറ്റുകളുമായി വിപുലീകരിച്ചു.

MOST READ: 2021 -ഓടെ 60 ശതമാനം മോഡലുകളും ഇലക്ട്രിക്ക് ആക്കാനൊരുങ്ങി ഫിയറ്റ്

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

ഏതാനും മാസം മുമ്പ് വിപണിയില്‍ എത്തിയ ഹൈനസ് CB350 -യും ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയാണ് കഴ്ചവെയ്ക്കുന്നത്. ഇതിനോടൊപ്പം ഹൈനസിന്റെ കയറ്റുമതിയും നിര്‍മ്മാതാക്കള്‍ ആരംഭിച്ചു.

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

ആദ്യ മാസത്തില്‍ ഹോണ്ട 30 യൂണിറ്റ് CB350 കയറ്റുമതി ചെയ്തു. എന്നാല്‍ ഒക്ടോബറില്‍ മുഖ്യഎതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ്, ക്ലാസിക് 350-യുടെ 906 യൂണിറ്റ് കയറ്റുമതി ചെയ്തു. വലിയ വ്യത്യാസമുണ്ടെങ്കിലും, വരും മാസങ്ങളില്‍ ഈ വിടവ് കുറയ്ക്കാനാകുമെന്ന് ഹോണ്ട അറിയിച്ചു.

MOST READ: മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക. DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

റെട്രോ സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്‌സ്‌ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് സവിശേഷതകള്‍.

MOST READ: കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Honda 2Wheelers India Registers 11 Per Cent Growth In November 2020. Read in Malayalam.
Story first published: Thursday, December 3, 2020, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X