Just In
- 42 min ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അപ്രീലിയ RS 660 വിപണിയില്‍ എത്തുക 2021-ഓടെ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന അപ്രിലിയ SXR160-ന് ശേഷം അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്ത് പുതിയ RS 660 സ്പോര്‍ട്സ് ബൈക്ക് അവതരിപ്പിക്കാന്‍ പിയാജിയോ പദ്ധതിയിടുന്നു.

അടുത്തിടെ നടന്ന ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പിയാജിയോ ഇന്ത്യ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫിയാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. RS 660, CBU യൂണിറ്റായി എത്തുമെന്നും CKD റൂട്ട് വഴി ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നും ഗ്രാഫി സ്ഥിരീകരിച്ചു.

ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും അപ്രീലിയ RS 660 -യുടെ അരങ്ങേറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ വിരളമാണ്. അന്തരാഷ്ട്ര വിപണിയിലേക്കുള്ള മോഡലുകള്‍ക്കായി ഒക്ടോബറില്‍ ബൈക്കിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമയം ബുക്കിംഗ് തുക സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.
MOST READ: 2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

RSV4 -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് RS 600 -യുടെ ഡിസൈന്‍. 2018 EICMA മോട്ടോര്‍ ഷോയിലാണ് RS 660 കണ്‍സെപ്റ്റ് രൂപത്തെ പ്രദര്‍ശിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 660 സിസി എഞ്ചിനാകും ബൈക്കിന്റെ കരുത്ത് നല്‍കുക.

ഈ എഞ്ചിന് 100 bhp കരുത്ത് സൃഷ്ടിച്ചേക്കും. അതേസമയം ടോര്‍ഖ് സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമല്ല. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇരട്ട ബബിള്‍ വിന്‍ഡ്സ്ക്രീന്‍, റൈഡര്‍ സീറ്റിനായി ചുവന്ന കവര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാകും.
MOST READ: ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

പിന്നില്‍ ഒരു മോണോ ഷോക്ക് സസ്പെന്‍ഷനും, മുന്‍വശത്ത് അപ്സൈഡ് ഡൗണ്‍ ടെലിസ്ക്കോപ്പിക്ക് ഫോര്‍ക്കുകളും ഇടംപിടിച്ചേക്കും. 2018-ലെ അടിസ്ഥാന മോട്ടോര്‍സൈക്കിളില്‍ ഒഹ്ലിന്‍സ് സോഴ്സ്ഡ് സസ്പെന്ഷന് സജ്ജീകരണമാണ് നല്‍കിയിരുന്നത്.

2019 മെയ് മാസത്തില്‍ അപ്രീലിയ ഞട 660ന്റെ പ്രൊഡക്ഷന്‍ പതിപ്പ് വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. അപ്രീലിയയുടെ ഉയര്‍ന്ന മോഡലുകളായ ടുവാനോ, RSV4 എന്നിവയ്ക്ക് സമാനമായി RS 660 രണ്ട് വകഭേദങ്ങളില്‍ എത്തിയേക്കാം.
MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

മുന്‍വശത്ത് ഇരട്ട ഡിസ്കുകളും പിന്നില്‍ ഒരു ഡിസ്കും ബ്രേക്കിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടും. റോട്ടറുകള്‍ പിടിച്ചെടുക്കാന്‍ ബ്രെംബോ സോഴ്സ്ഡ് കോളിപ്പറുകള്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള് എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമഗ്രമായ ഇലക്ട്രോണിക്ക് പാക്കേജിനൊപ്പം ബോഷ് സോഴ്സ്ഡ് IMU-വും അപ്രീലിയ ചേര്‍ത്തേക്കാം.

യമഹ YZF-R6, കവസാക്കി നിഞ്ച ZX-6R, നെക്സ്റ്റ്-ജെന്‍ ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660-ന്റെ വിപണിയിലെ എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.