അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

പിയാജിയോ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതുമുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ കൂടിയാണിത്.

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

അപ്രീലിയ SXR160-യുടെ ബുക്കിംഗ് ഒരാഴ്ച മുന്നെ നിര്‍മ്മാതാക്കളായ പിയാജിയോ ആരംഭിച്ചിരുന്നു. 5,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് ഓണ്‍ലൈനിലൂടെയും ഇന്ത്യയിലുടനീളമുള്ള ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വഴിയും സ്വീകരിക്കും.

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

വരും ആഴ്ചകളില്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന സ്‌കൂട്ടറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. ഡീലര്‍ഷിപ്പില്‍ എത്തിയ സ്‌കൂട്ടറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി 2021 ടാറ്റ നെക്‌സോണ്‍; സ്‌പൈ ചിത്രങ്ങള്‍

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

അപ്രീലിയ SXR160-യുടെ ഉത്പാദനം ഇതിനകം തന്നെ ബാരാമതി പ്ലാന്റില്‍ ആരംഭിച്ചതായും പിയാജിയോ അറിയിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം ഉത്പന്നം ആയതുകൊണ്ട് തന്നെ നിരവധി ഫീച്ചറുകളും സവിശേഷതകളും നിര്‍മ്മാതാക്കള്‍ സകൂട്ടറില്‍ അവതരിപ്പിച്ചേക്കും.

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

160 സിസി ത്രീ വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുക. ഫ്യുവല്‍ ഇഞ്ചക്ഡ് സംവിധാനും എഞ്ചിനില്‍ നല്‍കിയിട്ടുണ്ട്. പവര്‍, ടോര്‍ക്ക് കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ എഞ്ചിന്‍ 10.7 bhp കരുത്തും 11.6 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: 2020-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച 5 സ്‌കൂട്ടറുകള്‍

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

എഞ്ചിന്‍ ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കുന്നു. രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം മാക്‌സി സ്‌കൂട്ടറില്‍ ധാരാളം ലഗേജുകളും ലെഗ് സ്‌പേസും ഉണ്ട്.

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

മികച്ച സവാരിക്ക് ഒരു വലിയ സീറ്റ്, RS660 -യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ആപ്രോണ്‍ എന്നിവ ലഭിക്കുന്നു. ഇന്റഗ്രേറ്റഡ് റിയര്‍ ബ്ലിങ്കറുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് പിന്‍വശത്തെ ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

വലിയ വിന്‍ഡ്സ്‌ക്രീന്‍, തൂവല്‍ ടച്ച് സ്വിച്ചുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അപ്രീലിയ SXR160-യ്ക്ക് ലഭിക്കുന്നു.

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

ഉയര്‍ത്തിയ ഹാന്‍ഡ്ബാറുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍, അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവ സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ സവിശേഷതകളില്‍ എബിഎസ് ഉള്‍പ്പെടുത്തിയേക്കും.

MOST READ: രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് യൂണിറ്റും സ്‌കൂട്ടറിലെ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ടിവിഎസ് എന്‍ടോര്‍ഖ് എന്നിവരാണ് സ്‌കൂട്ടറിന്റെ പ്രധാന എതിരാളികള്‍.

അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തി; നിരത്തുകളിലേക്ക് ഉടന്‍

വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സൂചനകള്‍ അനുസരിച്ച് 1.27 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഇത് ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Image Courtesy: VJNS vlogs

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 160 Scooter Spied At Dealer Yard. Read in Malayalam.
Story first published: Saturday, December 19, 2020, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X