Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- News
സമ്പല് സമൃദ്ധിയിലേക്ക് കണികണ്ടുണര്ന്ന് കേരളം; പുത്തന് പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അപ്രീലിയ SXR160 സ്‌കൂട്ടറിന് 1.27 ലക്ഷം രൂപ മുടക്കേണ്ടി വരും; വിപണയിലേക്ക് ഈ മാസം തന്നെ എത്തും
ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് അപ്രീലിയ SXR160. ഡിസംബർ അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തുന്ന മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി വരും ദിവസം ആരംഭിച്ചേക്കും.

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് SXR160 സ്‌കൂട്ടറിന് 1.27 ലക്ഷം രൂപയായിരിക്കും അപ്രീലിയ എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. ഈ പുതിയ മോഡൽ സുസുക്കി ബർഗ്മാൻ സ്ട്രീറ്റിന്റെ എതിരാളിയായാണ് വിൽപ്പനയ്ക്ക് എത്തുന്നതെങ്കിലും ഒരു പ്രീമിയം മാക്‌സി സ്‌കൂട്ടർ ഓഫറാക്കി മാറ്റാനാണ് ഇറ്റാലിയൻ ബ്രാൻഡ് ശ്രമിക്കുന്നത്.

ഈ വില നിർണയം വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും നോക്കിക്കാണുന്നത്. ഡിസംബർ അവസാനത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിച്ച് ജനുവരി ആദ്യ വാരത്തിൽ SXR160-യുടെ ഡെലിവറികൾ ആരംഭിക്കാനാണ് അപ്രീലിയയുടെ ശ്രമം.
MOST READ: ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

ഒരു മാക്സി സ്കൂട്ടർ ആയതിനാൽ മികച്ച ലെഗ് സ്പേസും ലഗേജ് സ്പെയ്സുമാണ് കമ്പനി SXR160-യിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ അപ്-റൈറ്റ് റൈഡിംഗ് പൊസിഷനായതിനാൽ സുഖപ്രദമായ സവാരി സ്ഥാനമായിരിക്കും മോഡലിനുണ്ടാവുക. വീശാലമായ വലിയ സീറ്റുമാണ് ഇതിനുള്ളത്.

അപ്രീലിയ RS660 സൂപ്പർ ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആക്രമണാത്മക എൽഇഡി ഹെഡ്‌ലാമ്പാണ് ഫ്രണ്ട് ആപ്രോണിലെ പ്രധാന ആകർഷണം. ടെയിൽ സെക്ഷനിലും എൽഇഡി ടെയിൽ ലാമ്പാണ് സജ്ജീകരിച്ചിരിക്കുന്നത്.
MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

സവിശേഷതകളെ സംബന്ധിച്ചിടത്തോളം അപ്രീലിയ SXR 160 വലിയതും സൗകര്യപ്രദവുമായ സീറ്റ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സ്‌റ്റൈലിഷ് അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് തുടങ്ങിയവയും മോഡലിനെ വ്യത്യസ്‌തമാക്കും.

അപ്രീലിയ SR160-യിലുള്ള അതേ ബിഎസ് VI കംപ്ലയിന്റ് 160 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ തന്നെയാണ് പുതിയ മാക്‌സി-സ്‌കൂട്ടറിലും ഇടംപിടിക്കുക. സിവിടി ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 10.8 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.
MOST READ: സെൽറ്റോസ് ഇവി 2021 വിപണിയിലെത്തിക്കാനൊരുങ്ങി കിയ

ബ്ലൂ, റെഡ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അപ്രീലിയ നൽകുന്ന വിവരം. ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കും SXR160 എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌കൂട്ടറിന്റെ ഔദ്യോഗിക അവതരണം നേരത്തെ നടക്കേണ്ടിയിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം പദ്ധതി വൈകുകയായിരുന്നു. എന്തായാലും നീണ്ട കാത്തിരിപ്പിനൊടുവിൽ ഡിസംബർ അവസാനത്തോടെ എത്തുന്നത് പിയാജിയോയ്ക്ക് വിൽപ്പനയിൽ കരുത്താകും.