കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

2001 മുതൽ ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിൽ ഇടംപിടിച്ച പേരാണ് ബജാജ് പൾസർ. 150 സിസി മോഡലിൽ നിന്ന് ആരംഭിച്ച ശ്രേണിയിൽ ഇന്ന് പൾസർ 125, പൾസർ 150, പൾസർ NS160, പൾസർ NS200, പൾസർ 180F, പൾസർ 220F, പൾസർ RS200 എന്നീ വേരിയന്റുകളാണ് അണിനിരക്കുന്നത്.\

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

ബജാജിന്റെ ഇന്ത്യൻ വിപണിയിലെ പ്രധാന ഓഫറുകളായി ഈ സീരീസ് പ്രവർത്തിക്കുന്നു. ശരിക്കും പൾസർ ശ്രേണി ബ്രാൻഡിന്റെ വിൽപ്പനയുടെ നട്ടെല്ലാണെന്ന് പറയാം. 2020 ഒക്ടോബറിൽ ബജാജ് രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാക്കളായി മാറിയിരുന്നു.

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

കഴിഞ്ഞ മാസം 2,68,631 യൂണിറ്റാണ് കമ്പനി മൊത്തം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,42,516 യൂണിറ്റായിരുന്നു. വാർഷിക വിൽപ്പനയിൽ 10.8 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി എത്തിപ്പിടിച്ചിരിക്കുന്നത്.

MOST READ: 2021 ട്രേസർ 9, ട്രേസർ 9 ജിടി മോഡലുകൾ പരിചയപ്പെടുത്തി യമഹ

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

സുസുക്കി, റോയൽ എൻ‌ഫീൽഡ്, യമഹ, പിയാജിയോ എന്നിവയേക്കാൾ മുന്നിലെത്തിയ ബജാജിന്റെ വിപണി വിഹിതം 13 ശതമാനത്തിലധികമാണ്. അതേസമയം വാർഷിക വിൽപ്പനയിൽ ടി‌വി‌എസിന് 19.3 ശതമാനത്തിന്റെ വർധനവുണ്ടായതും ശ്രദ്ധേയമാണ്.

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

കൂടാതെ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഇരുചക്ര വാഹന വിൽപ്പയും 20 ലക്ഷത്തോളമെത്തി. 2019 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യവസായം 16.9 ശതമാനം വളർച്ചയാണ് നേടിയത്. യുവ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ വാഗ്‌ദാനം ചെയ്ത ബജാജിന് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഒക്ടോബറിൽ ലഭിച്ചത്.

MOST READ: എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

2020 ഒക്ടോബർ മാസത്തിലെ പൾസർ സീരീസിന്റെ വാർഷിത വളർച്ച 44 ശതമാനമാണ്. വരും മാസങ്ങളിൽ അതിന്റെ അളവ് ഇനിയും വർധിക്കുമെന്നാണ് സൂചന. അടുത്തിടെ ബജാജ് RS200, NS200 മോട്ടോർ‌സൈക്കിളുകൾ‌ക്ക് പുതിയ കളർ‌ സ്കീമുകളുംം‌ അവതരിപ്പിച്ചിരുന്നു.

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

അതോടൊപ്പം പൾ‌സർ‌ 125 പതിപ്പിന് ഒരു പുതിയ വേരിയന്റും കമ്പനി സമ്മാനിച്ചു. സമീപഭാവിയിൽ പുതിയ മോട്ടോർസൈക്കിളുകളും വേരിയന്റുകളും ചേർത്ത് ബജാജ് പൾസർ ശ്രേണി കൂടുതൽ വിപുലീകരിക്കും.

MOST READ: നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

മൊത്തത്തിൽ ബജാജ് ഓട്ടോ 2020 ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 5,12,038 യൂണിറ്റ് ഇരുചക്രവാഹനങ്ങളും വാണിജ്യവാഹനങ്ങളുമാണ് ബ്രാൻഡി നിരത്തിലെത്തിച്ചത്.

കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ 4,70,290 ഇരുചക്രവാഹനങ്ങളും 41,748 വാണിജ്യ വാഹനങ്ങളും കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്തു. ഇരുചക്രവാഹനങ്ങളെ സംബന്ധിച്ചിടത്തോളം ബജാജിന്റെ വിൽപ്പനയുടെ മറ്റ് പ്രധാന സംഭാവന പ്ലാറ്റിന, CT100 മോഡലുകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Auto Recorded Its Highest Ever Monthly Sales In October 2020. Read in Malayalam
Story first published: Thursday, November 19, 2020, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X