ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്. 79,079 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളില്‍ മാത്രമാണ് പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

അടുത്തിടെ ഡീലര്‍ഷിപ്പില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമാണ് ബൈക്ക് വില്‍പ്പനയ്‌ക്കെത്തിയിരുന്നത്.

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

എന്നാല്‍ അധികം വൈകാതെ രാജ്യവ്യാപകമായി ബൈക്ക് വില്‍പ്പനയ്ക്ക് എത്തും എന്ന സൂചനയും കമ്പനി നല്‍കുന്നുണ്ട്. കമ്പനി സംബന്ധിച്ചിടത്തോളം മികച്ച വിജയം സമ്മാനിച്ച ശ്രേണിയാണ് പള്‍സര്‍.

MOST READ: ടാറ്റയുടേതായി വിപണിയിൽ എത്തുന്ന അടുത്ത മോഡൽ ഗ്രാവിറ്റാസ് എസ്‌യുവി

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

125 സിസി മുതല്‍ 200 സിസി എഞ്ചിന്‍ ശേഷിയുള്ള മോഡലുകള്‍ ഈ ശ്രേണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ഈ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് പള്‍സര്‍ 125. ഈ മോഡലില്‍ നിന്നും കുറച്ച് വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

സ്പ്ലിറ്റ് സീറ്റിനൊപ്പം ബെല്ലി പാന്‍, സ്പ്ലിറ്റ് ഗ്രാബ് റയില്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ലാമ്പ്, പുതിയ ഗ്രാഫിക്‌സ്, എഞ്ചിന്‍ കൗള്‍ എന്നിവയുമാണ് ബൈക്കിനെ മനോഹരമാക്കുന്നത്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, മുന്നിലെ ഫെന്‍ഡര്‍, അലോയി വീലുകള്‍, റിയര്‍ കൗള്‍ എന്നിവയിലും സമാനമായ കളര്‍ ഗ്രാഫിക്‌സുകള്‍ നല്‍കി മനോഹരമാക്കിയിട്ടുണ്ട്. മൊത്തത്തില്‍, പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് ബിഎസ് VI മോഡലിന് സമാനമാണ്.

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

അതേസമയം മറ്റ് ഫീച്ചറുകള്‍ എല്ലാം പള്‍സര്‍ 125 നിയോണ്‍ ബിഎസ് VI -ന് സമാനമായിരിക്കും. ബിഎസ് VI നിലവാരത്തിലുള്ള 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് കരുത്ത്.

MOST READ: പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

ഈ എഞ്ചിന്‍ 12 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗീയര്‍ബോക്‌സ്. പൂര്‍ണമായും കറുപ്പ് നിറത്തിനു പുറമെ കറുപ്പിനൊപ്പം ചുവപ്പ്, നീല കളര്‍ ഓപ്ഷനിലും ബൈക്ക് ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Pulsar 125 Split Seat Launched At Rs 79,079. Read in Malayalam.
Story first published: Monday, June 15, 2020, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X